“കരുതൽ ” ഒരുക്കി : കെ.സി.വൈ.എം.
“കരുതൽ ” ഒരുക്കി : കെ.സി.വൈ.എം.
കൊങ്ങോർപ്പിള്ളി : കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ നടത്തുന്ന കരുതൽ പദ്ധതിയുടെ ഭാഗമായി 56 വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസത്തിനു ആവശ്യമായ പഠന ഉപകരണങ്ങൾ കെ.സി.വൈ.എം കൊങ്ങോർപ്പിള്ളി യൂണിറ്റിന്റെ നേതൃത്വത്തിൽ നൽകുന്നതിൻ്റെ ഉദ്ഘാടനം കെ.സി. വൈ.എം വരാപ്പുഴ അതിരൂപത പ്രസിഡൻ്റ് ദീപു ജോസഫും , കൊങ്ങോർപ്പിള്ളി സെന്റ്. ആന്റണീസ് ഇടവക വികാരി റെവ. ഫാ. ആൻ്റണി ഡൊമിനിക് ഫിഗരെദോയും ചേർന്ന് നിർവഹിച്ചു.
കെ.സി.വൈ.എം കൊങ്ങോർപ്പിള്ളി യൂണിറ്റ് പ്രസിഡൻ്റ്. ആഷിക് ആൻ്റണി അധ്യക്ഷത വഹിച്ചു.
കെ.സി.വൈ.എം വരാപ്പുഴ അതിരൂപത സെക്രട്ടറി. ജോർജ് രാജീവ് പാട്രിക്, കെ.സി.വൈ.എം കൊങ്ങോർപ്പിള്ളി വൈസ് പ്രസിഡൻ്റ്. ഡോൺ ടെറൻസ്, ജോയിൻ്റ് സെക്രട്ടറി. ജിസ്മോൻ ജോഷി എന്നിവരും സന്നിഹിതരായിരുന്നു.
കോവിഡ് സാഹചര്യം പരിഗണിച്ച് കൊണ്ട് ഗൂഗിൾ മീറ്റ് പ്ലാറ്റ്ഫോമിലൂടെയാണ് സംഘടന അംഗങ്ങൾ കൂടിച്ചേർന്നത്.