ബഹു: ആന്റണി വാലുങ്കൽ അച്ചന് ഡോക്ടറേറ്റ്.

 

ബഹു: ആന്റണി വാലുങ്കൽ അച്ചന് ഡോക്ടറേറ്റ്.

 

കൊച്ചി : ബാംഗ്ലൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സെന്റ് പീറ്റേഴ്സ് പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, വല്ലാർപാടം ബസിലിക്കയുടെ പ്രിയങ്കരനായ റെക്ടർ റവ.ഫാ.ആൻറണി വാലുങ്കലിന് ഡോക്ടറേറ്റ് നല്കി ആദരിച്ചു. The Mystical Dimension of priestly Formation today (പൗരോഹിത്യത്തിൽ ഇന്ന് അവശ്യമുണ്ടായിരിക്കേണ്ട യോഗാത്മക ദർശനങ്ങൾ) എന്ന വിഷയത്തിലുള്ള പ്രബന്ധമാണ് അച്ചൻ ഡോക്ടറേറ്റിനായി തിരഞ്ഞെടുത്ത് സമർപ്പിച്ചത്. ആധുനിക പാപ്പാമാരും ദൈവശാസ്ത്രജ്ഞരും മുന്നോട്ട് വയ്ക്കുന്ന മിസ്റ്റിക്കൽ രൂപവത്ക്കരണം ഡച്ച് ആധുനിക ഗുരുവായ ഹെൻട്രി നൊവന്റെ ആധ്യാത്മിക അനുഷ്ഠാനങ്ങളിലൂടെ പ്രായോഗികമാക്കാമെന്നാണ് വാലുങ്കലച്ചൻ തന്റെ പ്രബന്ധത്തിലൂടെ സമർത്ഥിച്ചിരിക്കുന്നത്. കാർമ്മൽ ഗിരി സെമിനാരിയിൽ പ്രൊഫസറും, സ്പിരിച്വൽ ഫോർമേറ്റുമായി സേവനം ചെയ്യുന്നതിനോടൊപ്പമാണ് അദ്ദേഹം ഡോക്ടറേറ്റിന് വേണ്ടിയുള്ള പ്രസ്തുത പ്രമേയം സമർപ്പിക്കുന്നത്.

നല്ലൊരു ഗ്രന്ഥകർത്താവ് കൂടിയായ ആന്റണി അച്ചന്റെ Priestly formation എന്ന ഇംഗ്ലീഷ് ഗ്രന്ഥത്തിന് പുറമേ, പ്രൗഢമായ മറ്റു രണ്ടു മലയാളം ഗ്രന്ഥങ്ങളുടെ കൂടി പണിപ്പുരയിലാണ് അച്ചനിപ്പോൾ. അതിലൊന്ന് വിദേശ കർമ്മലീത്താ മിഷനറിമാരുടെ ആധ്യാത്മിക സംഭാവനകളേക്കുറിച്ചും, മറ്റൊന്ന് അവർ പ്രചരിപ്പിച്ച വിരുദ്ധരോടുള്ള വണക്കത്തേയുമാണ് പ്രതിപാദിക്കുന്നത്‌. സമീപ ഭാവിയിൽതന്നെ സഭാ ചരിത്രത്തിന് മുതൽകൂട്ടാകുന്ന ഈ ഗ്രന്ഥങ്ങൾ നമുക്ക് കരഗതമാകുമെന്ന് പ്രത്യാശിക്കാം.

 

വാസ്തവത്തിൽ വല്ലാർപാടം ബസിലിക്കയിൽ റെക്ടറായി ചാർജെടുത്തതിനു പിന്നാലെയുണ്ടായ കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തിന്റെ ഒറ്റപ്പെടലുകൾക്കിടയിൽ വാലുങ്കലച്ചനെ കൂടുതൽ അടുത്തറിയുവാൻ കഴിയാതിരുന്ന ഇടവക മക്കൾക്ക് താത്ക്കാലികമായെങ്കിലും നഷ്ടപ്പെട്ടത്, അച്ചനേക്കുറിച്ചുള്ള വിലമതിക്കാനാവത്ത ഇത്തരം അറിവുകളാണ്. എങ്കിലും വല്ലാർപാടം ഇടവകയ്ക്കും അതിലേറെ വരാപ്പുഴ അതിരൂപതയ്ക്കും കാലാകാലത്തോളം അഭിമാനിക്കാവുന്ന ഒരു മഹത് ഗുരുവരൻ നമ്മുക്ക് സ്വന്തമെന്നതിലപ്പുറം ഇനിയെന്ത് സുകൃതമാണ് പരിശുദ്ധ ദൈവ മാതാവിന്റെ ഈ പുണ്യഭൂമിക്ക് ലഭിക്കാനുള്ളത്.

ദൈവത്തിന് നന്ദി.


Related Articles

ദൈവദാസൻ ജോസഫ് അട്ടിപ്പേറ്റി മെത്രാപ്പൊലീത്തയുടെ ദൈവദാസ പദവിയുടെ ഒന്നാം വാർഷികം ആഘോഷിച്ചു.

കൊച്ചി: വരാപ്പുഴ അതിരൂപതയുടെയും ഭാരത ലത്തീൻ സഭയുടെയും പ്രഥമ തദ്ദേശീയ മെത്രാപോലിത്ത ജോസഫ് അട്ടിപ്പേറ്റി ദൈവദാസൻ ആയി ഉയർത്തപ്പെട്ടതിന്റെ പ്രഥമ വാർഷികം 2021 ജനുവരി 21ന് അനുസ്മരണ

Live ദൈവദാസൻ പ്രഖ്യാപനം 21.1.2020

https://www.facebook.com/keralavaninews/videos/209792936719005/

വൈപ്പിൻ കടൽഭിത്തി നിർമ്മാണം അടിയന്തരമായി പൂർത്തിയാക്കണം – ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ

വൈപ്പിൻ കടൽഭിത്തി നിർമ്മാണം അടിയന്തരമായി  പൂർത്തിയാക്കണം – ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ     വൈപ്പിൻ: വൈപ്പിൻ കടൽഭിത്തി നിർമ്മാണം അടിയന്തരമായി പൂർത്തിയാക്കണമെന്ന് ആർച്ച്ബിഷപ്പ്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<