ബ്രിട്ടനില്‍ 600 വര്‍ഷം പഴക്കമുള്ള സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച ബൈബിളിന്റെ ചെറുരൂപം കണ്ടെത്തി

ബ്രിട്ടനില്‍ 600 വര്‍ഷം

പഴക്കമുള്ള

സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച

ബൈബിളിന്റെ

ചെറുരൂപം കണ്ടെത്തി

 

യോര്‍ക്ക്ഷയര്‍: ബ്രിട്ടനിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസില്‍ (എന്‍.എച്ച്.എസ്) നേഴ്സായി ജോലി ചെയ്യുന്ന വനിത 600 വര്‍ഷത്തോളം പഴക്കമുള്ള തുറന്ന പുസ്തകത്തിന്റെ ആകൃതിയിലുള്ള സ്വര്‍ണ്ണനിര്‍മ്മിത ചെറു ബൈബിള്‍ മാതൃക കണ്ടെത്തി. യോര്‍ക്കിലെ കൃഷിയിടത്തില്‍ ഭര്‍ത്താവിനൊപ്പം മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് ഈ അമൂല്യ പുരാവസ്തു കണ്ടെത്തിയത്. വെറും അഞ്ചിഞ്ച് മാത്രം കുഴിച്ചപ്പോഴേക്കും അര ഇഞ്ച്‌ മാത്രം നീളമുള്ള അത്ര പെട്ടെന്നൊന്നും ആരുടേയും ദൃഷ്ടിയില്‍ പെടാത്ത ഈ അമൂല്യ നിധി കണ്ടെത്തിയെന്നാണ് ബെയ്ലി എന്ന നാല്‍പ്പത്തിയെട്ടുകാരി പറയുന്നത്. ആകൃതിയില്‍ ചെറുതാണെങ്കിലും വിശുദ്ധരായ വിശുദ്ധ ലിയോണാര്‍ഡിന്റേയും, വിശുദ്ധ മാര്‍ഗരറ്റിന്റേതെന്നും കരുതപ്പെടുന്ന ഒരു പുരുഷന്റേയും സ്ത്രീയുടേയും രൂപങ്ങള്‍ ഇതില്‍ ആലേഖനം ചെയ്തിട്ടുണ്ട്.

22 അല്ലെങ്കില്‍ 24 കാരറ്റ് സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ചെറു ബൈബിള്‍ മാതൃകക്ക് വെറും 0.2 ഔണ്‍സ് ഭാരം മാത്രമേ ഉള്ളു. നല്ല കനവും തിളക്കവുമുള്ള മനോഹരമായ ബൈബിള്‍ മാതൃകയാണിതെന്നാണ് ബെയ്ലി പറയുന്നത്. ബെയ്ലിയുടെ കണ്ടെത്തലിന് അഭിനന്ദനവുമായി യോര്‍ക്ക്‌ഷയര്‍ മ്യൂസിയം രംഗത്ത് വന്നിട്ടുണ്ട്. ഏറ്റവും ചുരുങ്ങിയത് ഒരു ലക്ഷം പൗണ്ട് ($ 1,34,150) മൂല്യമാണ് മ്യൂസിയം ഈ അമൂല്യ നിധിക്ക് കണക്കാക്കുന്നത്. 1483 മുതല്‍ 1485 വരെ ഇംഗ്ലണ്ട് ഭരിച്ചിരുന്ന റിച്ചാര്‍ഡ് മൂന്നാമന്‍ രാജാവിന് പുരാവസ്തു കണ്ടെത്തിയ സ്ഥലത്തിന് സമീപം സ്ഥലമുണ്ടായിരുന്നു എന്ന വസ്തുത നിലനില്‍ക്കുന്നതിനാല്‍ അദ്ദേഹത്തിന്റേയോ പത്നി ആന്‍ നെവില്ലേയുടേയോ സ്വന്തക്കാരിയായ ഏതെങ്കിലും സമ്പന്ന സ്ത്രീയുടേതായിരിക്കാം ഈ ബൈബിള്‍ മാതൃകയെന്നാണ് നിഗമനം.

 

കടപ്പാട്: പ്രവാചകശബ്ദം


Related Articles

വിശുദ്ധ യൗസേപ്പിന്റെ സഹായം തേടാം: ഫ്രാൻസിസ് പാപ്പാ

വിശുദ്ധ യൗസേപ്പിന്റെ സഹായം തേടാം:  ഫ്രാൻസിസ് പാപ്പാ   വത്തിക്കാന്‍ : സമൂഹത്തിൽ ഉപേക്ഷിക്കപ്പെട്ടവരും, മാറ്റിനിർത്തപ്പെട്ടവരുമായ മനുഷ്യരെ പരിപാലിക്കാൻ വിശുദ്ധ യൗസേപ്പിതാവ് സഹായിക്കട്ടെയെന്ന് ഫ്രാൻസിസ് പാപ്പാ. സമൂഹത്തിന്റെ

പാപ്പാ: സഭാസമൂഹത്തിൽ പകരം വയ്ക്കാനാവാത്ത സാന്നിധ്യമാണ് സന്യാസിനികൾ

പാപ്പാ: സഭാസമൂഹത്തിൽ പകരംവയ്ക്കാനാവാത്ത സാന്നിധ്യമാണ് സന്യാസിനികൾ വത്തിക്കാന്‍  : വിശുദ്ധ ജോവാൻ ആന്റിഡാ ത്വോരെറ്റിന്റെ ഉപവി സഹോദരിമാർ എന്ന സന്യാസിനി സഭയുടെ പൊതു സമ്മേളനത്തിൽ പങ്കെടുത്തവർക്ക് പാപ്പാ

അന്താരാഷ്ട്ര മതസ്വാതന്ത്ര്യ ഉച്ചകോടിയിൽ ഭാരതത്തിലെ ക്രൈസ്തവർ പീഡിപ്പിക്കപ്പെടുന്ന സാഹചര്യം ചർച്ചാവിഷയമായി

അന്താരാഷ്ട്ര മതസ്വാതന്ത്ര്യ ഉച്ചകോടിയിൽ ഭാരതത്തിലെ ക്രൈസ്തവർ പീഡിപ്പിക്കപ്പെടുന്ന സാഹചര്യം ചർച്ചാവിഷയമായി.   വാഷിംഗ്ടൺ :അന്താരാഷ്ട്ര മത സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള അമേരിക്കൻ കമ്മീഷൻ ( യൂ. എസ്. സി. ഐ.

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<