പ്രാർത്ഥന വിശ്വാസത്തിലും ഉപവിയിലും നമ്മെ വളർത്തുന്നു: ഫ്രാൻസിസ് പാപ്പാ
പ്രാർത്ഥന
വിശ്വാസത്തിലും
ഉപവിയിലും നമ്മെ
വളർത്തുന്നു:
ഫ്രാൻസിസ് പാപ്പാ
വത്തിക്കാന്‍ : യഥാർത്ഥ പ്രാർത്ഥന എന്നത് ദൈവത്തെ ശ്രവിക്കുന്നതും ദൈവത്തെ കണ്ടുമുട്ടുന്നതുമാണ്. അങ്ങനെ ദൈവത്തെ ശ്രവിക്കുകയും കണ്ടുമുട്ടുകയും ചെയ്യുന്ന ഒരു വ്യക്തിയുടെ ജീവിതത്തിൽ, അനുദിനം ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ജീവിതത്തിന് തടസങ്ങളായി മാറുകയല്ല മറിച്ച് നമുക്ക് മുന്നിലുള്ള മറ്റു മനുഷ്യരെ കണ്ടുമുട്ടാനും അവരെ ശ്രവിക്കാനും ദൈവം നൽകുന്ന ഒരു അവസരവും വിളിയുമായി മാറുകയാണെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. അങ്ങനെ മറ്റുള്ളവരുമായുള്ള കണ്ടുമുട്ടലിലൂടെ ജീവിതത്തിലെ പരീക്ഷകൾ വിശ്വാസത്തിലും ഉപവിപ്രവർത്തികളിലും വളരാനുള്ള ഒരു അവസരങ്ങളായി രൂപാന്തരപ്പെടുകയും ചെയ്യുന്നു എന്ന് പാപ്പാ കൂട്ടിച്ചേർത്തു.
നവംബർ 18-ന് ട്വിറ്ററിൽ പ്രാർത്ഥന (#Prayer) എന്ന ഹാഷ്‌ടാഗോടുകൂടി എഴുതിയ സന്ദേശത്തിലാണ്, പ്രാർത്ഥന ദൈവത്തെയും മറ്റുള്ളവരെയും കണ്ടുമുട്ടാനും കേൾക്കാനും, അതോടൊപ്പം ഉപവിയിലും വിശ്വാസത്തിലും കൂടുതൽ വളരാനുമുള്ള ഒരു അവസരമാണെന്ന് ഫ്രാൻസിസ് പാപ്പാ കുറിച്ചത്.