മണിപ്പൂരിൽ രാഷ്ട്രപതി ഭരണം സ്ഥാപിക്കപ്പെടണം- വരാപ്പുഴ അതിരൂപത സന്യസ്ത കൂട്ടായ്മ.

 

 

 

 

 

മണിപ്പൂരിൽ രാഷ്ട്രപതി ഭരണം സ്ഥാപിക്കപ്പെടണം-

വരാപ്പുഴ അതിരൂപത സന്യസ്ത കൂട്ടായ്മ.

 

കൊച്ചി: വരാപ്പുഴ അതിരൂപതയുടെ കുടുംബ വിശുദ്ധീകരണ വർഷത്തോട നുബന്ധിച്ച്എറണാകുളം സെൻറ് ഫ്രാൻസിസ് അസീസി കത്തീഡ്രൽ വച്ച് സംഘടിപ്പിക്കപ്പെട്ടസന്യസ്ത സംഗമം വരാപ്പുഴ അതിരൂപത അധ്യക്ഷൻ അഭിവന്ദ്യ ഡോ.ജോസഫ് കളത്തിപ്പറമ്പിൽ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. ദൈവീക നന്മകൾ അന്യം നിന്നു കൊണ്ടിരിക്കുന്ന ഇന്നത്തെ കാലഘട്ടത്തിൽ ദൈവ ഹൃദയ ഭാവത്തോടുകൂടി മനുഷ്യർക്ക് നന്മ ചെയ്യുന്നവരാകണം എല്ലാം സന്യസ് തരുമെന്ന്അഭിവന്ദ്യ മെത്രാപ്പോലീത്ത ഓർമിപ്പിച്ചു. വരാപ്പുഴ അതിരൂപതയുടെ വിവിധ ഇടവകകളിൽ നിന്നും നൂറുകണക്കിന് സന്യസ്തർ പ്രസ്തുത സംഗമത്തിൽ പങ്കെടുത്തു. ഇന്നത്തെ ലോകത്തിൽ സന്യസ്ഥരുടെ സേവന പങ്കിനെ കുറിച്ച് ഫാ. വിൻസെന്റ് വാരിയത്ത് ക്ലാസ് നയിച്ചു. തുടർന്ന് ഇന്നും സംഘർഷങ്ങൾ നടന്നുകൊണ്ടിരിക്കുന്ന മണിപ്പൂർ ജനതയ്ക്ക് വേണ്ടിയുള്ള സമാധാന പ്രമേയം യോഗത്തിൽ അവതരിപ്പിക്കപ്പെട്ടു പ്രസ്തുത പ്രമേയത്തിൽ മണിപ്പൂരിൽ ശാശ്വത സമാധാനം ഉടനടി സ്ഥാപിക്കപ്പെടാനും അതിനാവശ്യമായി എത്രയും വേഗം രാഷ്ട്രപതിഭരണം മണിപ്പൂരിൽ സ്ഥാപിക്കപ്പെടാനും സന്യസ്ത സംഗമം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.തുടർന്ന് നടത്തപ്പെട്ട ചർച്ചകൾക്ക് മഞ്ഞുമ്മൽ പ്രൊവിൻഷ്യൽ ഡോ. അഗസ്റ്റിൻ മുള്ളൂർ നേതൃത്വം നൽകി. സമർപ്പണത്തിന്റെ 50 വർഷം പൂർത്തിയായ വരെയും ഉന്നത അക്കാദമിക പുരസ്കാരങ്ങൾ ലഭിച്ചവരെയും യോഗം ആദരിച്ചു .തുടർന്ന് നടന്ന ദിവ്യകാരുണ്യ ആരാധനയോടെ അതിരൂപത സന്യാസ സംഗമം സമാപിച്ചു. വരാപ്പുഴ അതിരൂപത വികാർ ജനറൽമാരായ മോൺ. മാത്യു കല്ലിങ്കൽ, മോൺ , മാത്യു ഇലഞ്ഞിമറ്റം , ചാൻസലർ ഫാ.എബി ജിൻ അറക്കൽ ഫാ.ആൻറണി പൊൻവേലി ഓ സി ഡി, ഫാ. ഷിബു ഡേവിസ് എസ്ഡി ബി, ഫാ. മൈക്കിൾ ഡിക്രൂസ് ,സി. മാർഗരറ്റ് സിടിസി.സി. ബിജി ഒഎസ് എ, സി ,ലിസി എഫ് എം എം, സി .ഷൈൻ ബ്രിജിറ്റ് സി എസ് എസ് ടി, എന്നിവർ പ്രസംഗിച്ചു.


Related Articles

മോൺ. ഇമ്മാനുവൽ ലോപ്പസ് ന്റെ ദൈവദാസപ്രഖ്യാപനചടങ്ങുകൾക്ക്   2023 ജൂലൈ 19തുടക്കം കുറിക്കും

മോൺ. ഇമ്മാനുവൽ ലോപ്പസ് ന്റെ ദൈവദാസപ്രഖ്യാപന ചടങ്ങുകൾക്ക്   2023 ജൂലൈ  19തുടക്കം കുറിക്കും. . കൊച്ചി :   2023 ജൂലൈ 19, ബുധൻ, വൈകിട്ട് 4ന്  ദൈവദാസപ്രഖ്യാപന

കോവിഡ് – 19 മഹാമാരിയിൽ ഉറ്റവരെ നഷ്ടപ്പെട്ട ESSS സ്വയം സഹായ സംഘാംഗങ്ങൾക്ക് സ്നേഹ സാന്ത്വനമേകി എറണാകുളം സോഷ്യൽ സർവ്വീസ് സൊസൈറ്റി.

കോവിഡ് – 19 മഹാമാരിയിൽ ഉറ്റവരെ നഷ്ടപ്പെട്ട ESSS സ്വയം സഹായ സംഘാംഗങ്ങൾക്ക് സ്നേഹ സാന്ത്വനമേകി എറണാകുളം സോഷ്യൽ സർവ്വീസ് സൊസൈറ്റി.   കൊച്ചി: കോവിഡ് മഹാമാരിമൂലം

അഭിരുചിക്കനുസരിച്ച കോഴ്സുകൾ കണ്ടെത്താൻ ഏപ്രിൽ 24 മുതൽ കരിയർ വീക്കുമായി ഐസാറ്റ് എഞ്ചിനീയറിംഗ് കോളേജ് .

അഭിരുചിക്കനുസരിച്ച കോഴ്സുകൾ കണ്ടെത്താൻ ഏപ്രിൽ 24 മുതൽ കരിയർ വീക്കുമായി ഐസാറ്റ് എഞ്ചിനീയറിംഗ് കോളേജ് .   കൊച്ചി : വരാപ്പുഴ അതിരൂപതയുടെ കീഴിൽ കളമശ്ശേരിയിൽ പ്രവർത്തിക്കുന്ന

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<