സഭാവാർത്തകൾ – 06.08.23
സഭാവാർത്തകൾ – 06.08.23
വത്തിക്കാൻവാർത്തകൾ
ശാസ്ത്രവിജ്ഞാനത്തിൽ മാത്രമല്ല, മാനവികതയിലും ഐക്യദാർഢ്യത്തിലും വളരുക: യുവജനങ്ങളോട് ഫ്രാൻസിസ് പാപ്പാ.
വത്തിക്കാന്‍ സിറ്റി : ലോകായുവജനദിനാഘോഷത്തിന്റെ ഭാഗമായി പോർച്ചുഗലിലെത്തിയ ഫ്രാൻസിസ് പാപ്പാ, ഓഗസ്റ്റ് മൂന്നാം തീയതി രാവിലെ പോർച്ചുഗൽ കത്തോലിക്കാ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികൾക്ക് അനുവദിച്ച കൂടിക്കാഴ്ചയിൽ നൽകിയ പ്രഭാഷണത്തിലാണ് പാപ്പ ഇങ്ങനെ പറഞ്ഞത്.
വിത്ത് അതുപോലെ തന്നെ ഇരുന്നാൽ, ഉൽപാദിപ്പിക്കാനുള്ള അതിന്റെ കഴിവ് ഇല്ലാതാക്കുകയും നാം പട്ടിണിയിലാകുകയും ചെയ്യും. ഭയങ്ങൾക്ക് പകരം സ്വപ്നങ്ങൾ കൊണ്ടുനടക്കുന്നവരായിരിക്കാനും, അന്വേഷിക്കുകയും, സാഹസത്തിന് മുതിരുകയും ചെയ്യുവാനും പാപ്പാ യുവജനങ്ങളോട് ആഹ്വാനം ചെയ്തു. നിങ്ങള്‍ക്ക് ലഭിച്ച വിദ്യാഭ്യാസം മെച്ചപ്പെട്ട ഒരു സമൂഹത്തെ സൃഷ്ടിക്കാനായി ഉപയോഗിക്കുമ്പോഴാണ് അത് അർത്ഥപൂർണ്ണമാകുന്നതെന്നും പാപ്പാ പറഞ്ഞു.
അതിരൂപത വാർത്തകൾ
വരാപ്പുഴ അതിരൂപത സി. ൽ. സി. ഇഗ്നേഷ്യൻ യുവജന ദിനം ആചരിച്ചു.
വരാപ്പുഴ അതിരൂപത സി. ൽ. സി. ഇഗ്നേഷ്യൻ യുവജന ദിനം 2023 ജൂലൈ 30 ന് വടുതല ഡോൺ ബോസ്കോ യൂത്ത് സെന്ററിൽ വെച്ച് ആചരിച്ചു. വടുതല സൈക്കോളജി കൗൺസിലിംഗ് സെന്റർ ഡയറക്ടർ ഫാ. എൻ.കെ. ജോർജ് സി.എൽ.സി. യുടെ ഔദ്യോഗിക പതാക ഉയർത്തി യുവജന ദിനാഘോഷം ആരംഭിച്ചു. തുടർന്ന് പരിശുദ്ധ മാതാവിന്റെ തിരുസ്വരൂപം വഹിച്ചു കൊണ്ട് ഘോഷയാത്ര നടത്തുകയും വരാപ്പുഴ അതിരൂപത സി.എൽ.സി പ്രസിഡന്റ് തോബിയാസ് കോർണലി പ്രതിഷ്ഠ പ്രാർത്ഥന എല്ലാവർക്കും ചൊല്ലി കൊടുക്കുകയും ചെയ്തു. തുടർന്ന് വരാപ്പുഴ അതിരൂപത സി.എൽ.സി. പ്രസിഡന്റ് തോബിയാസ് കോർണലിയുടെ അധ്യക്ഷതയിൽ ,വരാപ്പുഴ അതിരൂപത മതബോധന കമ്മീഷൻ ഡയറക്ടർ ഫാ. വിൻസന്റ് നടുവിലപറമ്പിൽ യുവജന ദിനാഘോഷം ഉദ്ഘാടനം ചെയ്തു. മണിപ്പൂരിൽ വേദന അനുഭവിക്കുന്നവർക്ക് വേണ്ടിയുള്ള പ്രാർത്ഥനയോടെ കൂടി ഇഗ്നേഷ്യൻ യുവജന ദിനാഘോഷങ്ങൾ സമാപിച്ചു .
ലക്ഷക്കണക്കിന് യുവജനങ്ങളെ ആവേശത്താൽ നിറച്ച് ഫ്രാൻസിസ് പാപ്പ
ലിസ്ബണിൽ നടന്നുകൊണ്ടിരിക്കുന്ന യുവജന സംഗമം ലോക ശ്രദ്ധയാകർഷിച്ചു കൊണ്ടിരിക്കുന്നു. അഗസ്റ്റ് 1 ന് ആരംഭിച്ച യൂത്ത് ഡേ ആഘോഷങ്ങൾക്ക് ലിസ്ബണിലെ പാർക്ക് എഡ്വവാദ് സേത്തി മോ മൈതാനത്തി 20 ലക്ഷത്തിലധികം വരുന്ന യുവജനങ്ങളുമായി സംവദിക്കാൻ പാപ്പ എത്തിയത് ആവേശത്തോടെയാണ് യുവാക്കൾ സ്വീകരിച്ചത്. ‘മറിയം തിടുക്കത്തിൽ യാത്ര പുറപ്പെട്ടു’ എന്നതാണ് ലിസ്ബൺ യുവജന സംഗമത്തിലെ ആപ്തവാക്യം.
വേൾഡ് യൂത്ത് ഡേ ആഘോഷമാക്കി മലയാളി വൈദികരുടെ സാന്നിദ്ധ്യം.
പോർച്ചുഗൽ : ലിസ്ബണിൽ വച്ച് ആഗസ്റ്റ് 1-6 വരെ നടക്കുന്ന അന്താരാഷ്ട്ര യുവജന സംഗമത്തിലെ മലയാളി വൈദികരുടെ സാന്നിദ്ധ്യം ശ്രദ്ധയാകർഷിച്ചു.
01.08.23 ന് ആരംഭിച്ച യൂത്ത് ഡേ ആഘോഷങ്ങൾക്ക് ലിസ്ബണിലെ പാട്രിയാർക്ക് മാനുവേൽ ക്ലമന്റ് ദിവ്യബലി അർപ്പിച്ചുകൊണ്ട് തുടക്കം കുറിച്ചു. ആയിരക്കണക്കിന് വൈദീകരും ലക്ഷക്കണക്കിന് യുവാക്കളും ബലി അർപ്പിക്കാൻ ഒത്തുചേർന്നു. പാർക്ക് എഡ്വവാദ് സേത്തി മോ മൈതാനത്തിലാണ് ബലി അർപ്പിക്കപ്പെട്ടത്. വരാപ്പുഴ അതിരൂപത വൈദീകരായ ഫാ. ബൈജു കുറ്റിക്കൽ ,കെ സി വൈ എം ഡയറക്ടർ ഫാ. ഷിനോജ് ആറാഞ്ചേരി, മൂന്നാം ഫെറോന യുവജന കമ്മീഷൻ ഡയറക്ടർ ഫാ. ജോസഫ് പള്ളിപ്പറമ്പിൽ എന്നിവർ ലോക യുവജന സമ്മേളനത്തിൽ പങ്കെടുക്കുന്നു.