മണിപ്പൂർ കലാപം : വല്ലാർപാടം ബസിലിക്കയിൽ ഇന്ന് ( June 7, 2023) വൈകിട്ട് 6 ന് കെസിബിസിയുടെ നേതൃത്വത്തിൽ പ്രാർത്ഥനയും മെഴുകുതിരി പ്രദക്ഷിണവും.
മണിപ്പൂർ കലാപം : വല്ലാർപാടം ബസിലിക്കയിൽ ഇന്ന്
( June 7, 2023) വൈകിട്ട് 6 ന് കെസിബിസിയുടെ
നേതൃത്വത്തിൽ പ്രാർത്ഥനയും മെഴുകുതിരി
പ്രദക്ഷിണവും.
കൊച്ചി : മണിപ്പൂരിൽ എത്രയും വേഗം സമാധാനം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടും കലാപത്തിൽ കൊല്ലപ്പെടുകയും ഭവനങ്ങളും സ്വത്തുവകകളും നഷ്ടപ്പെട്ട് പലായനം ചെയ്യേണ്ടിവരുകയും ചെയ്ത സഹോദരീസഹോദരന്മാരോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ടും ഇന്ന് (7 ജൂൺ 2023 ) വൈകുന്നേരം 6 മണിക്ക് കെസിബിസിയുടെ നേതൃത്വത്തിൽ വല്ലാർപാടം മരിയൻ തീർത്ഥാടന ബസലിക്ക ദൈവാലയത്തിൽ പ്രാർത്ഥനയും മെഴുകുതിരി പ്രദക്ഷിണവും നടത്തുന്നു.
കെസിബിസിയിലെ എല്ലാ അഭിവന്ദ്യ പിതാക്കന്മാരും വൈദികരും സന്യസ്തരും വിശ്വാസികളും ഇതിൽ പങ്കെടുക്കുന്നു. നമ്മുടെ രാജ്യത്തിൽ ഐക്യവും മതസ്വാതന്ത്ര്യവും നിലനിൽക്കണം എന്നാഗ്രഹിക്കുന്ന എല്ലാവരെയും ഈ പ്രാർഥനായജ്ഞത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി (ഡെപ്യൂട്ടി സെക്രട്ടറി ജനറൽ, കെ.സി.ബി.സി) അറിയിച്ചു.
Related
Related Articles
വ്യക്തികൾ സാമൂഹ്യ പ്രതിബന്ധതയുള്ളവരായാൽ സമൂഹത്തിൽ മാറ്റങ്ങൾ സംഭവിക്കും -ജസ്റ്റിസ് മേരി ജോസഫ്
വ്യക്തികൾ സാമൂഹ്യ പ്രതിബന്ധതയുള്ളവരായാൽ സമൂഹത്തിൽ മാറ്റങ്ങൾ സംഭവിക്കും -ജസ്റ്റിസ് മേരി ജോസഫ് കൊച്ചി : വ്യക്തികൾ സ്വാർത്ഥത വെടിഞ്ഞു സാമൂഹ്യ പ്രതിബദ്ധതയോടെ പ്രവർത്തിച്ചാൽ സമൂഹത്തിൽ മാറ്റങ്ങൾ
കോവിഡ് -19 മൂലം മരണമടഞ്ഞവരെ അനുസ്മരിച്ചു
കോവിഡ് -19 മൂലം മരണമടഞ്ഞവരെ അനുസ്മരിച്ചു കൊച്ചി : വരാപ്പുഴ അതിരൂപതയിൽ നിന്നും കോവിഡ് 19 മൂലം മരണമടഞ്ഞവരെ അനുസ്മരിച്ചു കൊണ്ട് വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ.
കാൻസർ ദിനാചരണം നടത്തി – ഇ എസ് എസ് എസ്.
കാൻസർ ദിനാചരണം നടത്തി – ഇ എസ് എസ് എസ്. എറണാകുളം : അന്തർദേശീയ ക്യാൻസർ ദിനത്തോടനുബന്ധിച്ച് എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റിയുടെയും കളമശ്ശേരി സെൻ്റ് പോൾസ്