മണ്ണിലും മട്ടുപ്പാവിലും കൃഷിക്ക് ഒരുങ്ങി വരാപ്പുഴ അതിരൂപത

കൊച്ചി:  വരാപ്പുഴ അതിരൂപത  നടപ്പിലാക്കുന്ന “സുഭിക്ഷ കേരളം  സുരക്ഷാപദ്ധതി ”  യുടെ അതിരൂപതാതല പ്രവർത്തന ഉദ്ഘാടനം 2020 ജൂൺ  നാലാം തീയതി കലൂർ, പൊറ്റക്കുഴി ചെറുപുഷ്പ ദേവാലയത്തിൽ വച്ച് നടക്കും.
വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിൽ പിതാവ് അതിരൂപതതല പ്രവർത്തനങ്ങളുടെ ഉദ്ഘാടന കർമ്മം നിർവഹിക്കും.  ശ്രീ. ഹൈബി ഈഡൻ എം പി , ശ്രീ. ടി .ജെ. വിനോദ്
 എം എൽ എ എന്നിവർ സന്നിഹിതരാകും . പൊറ്റക്കുഴി ചെറുപുഷ്പ ദേവാലയത്തിൽ മൂന്ന് ഏക്കറോളം സ്ഥലമാണ് കൃഷിക്കായി  സജ്ജമാക്കിയിരിക്കുന്നത്. 
അതിരൂപത പരിസ്ഥിതി കമ്മീഷൻ ഡയറക്ടർ  ഫാ. സെബാസ്റ്റ്യൻ കറുകപ്പിള്ളിയുടെയും ഫാ. ജൂഡിസ്  പനക്കലിന്റെയും നേതൃത്വത്തിൽ ആണ് പച്ചക്കറി കൃഷിയുടെ അതിരൂപതാതല പ്രവർത്തനങ്ങൾനടക്കുന്നത്.
ജൂൺ അഞ്ചാം തീയതി പരിസ്ഥിതിദിനത്തിൽ  വരാപ്പുഴ അതിരൂപതയുടെ 8 ഫോറനകളിലും ഫൊറോനാ വികാരിമാരുടെ നേതൃത്വത്തിൽ  നിശ്ചയിക്കപ്പെട്ട സ്ഥലങ്ങളിൽ  പച്ചക്കറി കൃഷിയുടെ ഫൊറോനതല ഉദ്ഘാടന കർമ്മം നിർവഹിക്കപ്പെടുന്നു. ഏകദേശം  35 ഏക്കറോളം സ്ഥലം  കൃഷിക്കായി ഒരുങ്ങിക്കഴിഞ്ഞു.
അതിൻറെ തുടർച്ചയായി ഓരോ ഇടവകകളിലും,  ഓരോ കുടുംബങ്ങളിലേക്കും  കൃഷിയുടെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കും . പച്ചക്കറി കൃഷിക്കാവശ്യമായ ഗ്രോബാഗുകൾ, ( നിറക്കാൻ ആവശ്യമായ മണ്ണും  വളവും  പച്ചക്കറി തൈകളും ഉൾപ്പെടെ ) 45 രൂപ നിരക്കിൽ പൊറ്റക്കുഴി പള്ളിയിൽനിന്ന്  ലഭ്യമാണ് . സംസ്ഥാന ഗവൺമെൻറിൻറെ  സുഭിക്ഷ കേരളം പദ്ധതിയോട് സഹകരിച്ചുകൊണ്ടാണ്,    മണ്ണിലും മട്ടുപ്പാവിലും കൃഷിക്കായി വരാപ്പുഴ അതിരൂപത ഒരുങ്ങുന്നത്. 
ലോക്ഡൗൺഇൻറെ പശ്ചാത്തലത്തിൽ 
സുരക്ഷാ മാനദണ്ഡങ്ങൾ  പാലിച്ചുകൊണ്ട് ആയിരിക്കും  ഈ പ്രവർത്തനങ്ങളെല്ലാം നടത്തപ്പെടുക.

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<