മണ്ണിലും മട്ടുപ്പാവിലും കൃഷിക്ക് ഒരുങ്ങി വരാപ്പുഴ അതിരൂപത


വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിൽ പിതാവ് അതിരൂപതതല പ്രവർത്തനങ്ങളുടെ ഉദ്ഘാടന കർമ്മം നിർവഹിക്കും. ശ്രീ. ഹൈബി ഈഡൻ എം പി , ശ്രീ. ടി .ജെ. വിനോദ്
എം എൽ എ എന്നിവർ സന്നിഹിതരാകും . പൊറ്റക്കുഴി ചെറുപുഷ്പ ദേവാലയത്തിൽ മൂന്ന് ഏക്കറോളം സ്ഥലമാണ് കൃഷിക്കായി സജ്ജമാക്കിയിരിക്കുന്നത്.
അതിരൂപത പരിസ്ഥിതി കമ്മീഷൻ ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ കറുകപ്പിള്ളിയുടെയും ഫാ. ജൂഡിസ് പനക്കലിന്റെയും നേതൃത്വത്തിൽ ആണ് പച്ചക്കറി കൃഷിയുടെ അതിരൂപതാതല പ്രവർത്തനങ്ങൾനടക്കുന്നത്.
ജൂൺ അഞ്ചാം തീയതി പരിസ്ഥിതിദിനത്തിൽ വരാപ്പുഴ അതിരൂപതയുടെ 8 ഫോറനകളിലും ഫൊറോനാ വികാരിമാരുടെ നേതൃത്വത്തിൽ നിശ്ചയിക്കപ്പെട്ട സ്ഥലങ്ങളിൽ പച്ചക്കറി കൃഷിയുടെ ഫൊറോനതല ഉദ്ഘാടന കർമ്മം നിർവഹിക്കപ്പെടുന്നു. ഏകദേശം 35 ഏക്കറോളം സ്ഥലം കൃഷിക്കായി ഒരുങ്ങിക്കഴിഞ്ഞു.
അതിൻറെ തുടർച്ചയായി ഓരോ ഇടവകകളിലും, ഓരോ കുടുംബങ്ങളിലേക്കും കൃഷിയുടെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കും . പച്ചക്കറി കൃഷിക്കാവശ്യമായ ഗ്രോബാഗുകൾ, ( നിറക്കാൻ ആവശ്യമായ മണ്ണും വളവും പച്ചക്കറി തൈകളും ഉൾപ്പെടെ ) 45 രൂപ നിരക്കിൽ പൊറ്റക്കുഴി പള്ളിയിൽനിന്ന് ലഭ്യമാണ് . സംസ്ഥാന ഗവൺമെൻറിൻറെ സുഭിക്ഷ കേരളം പദ്ധതിയോട് സഹകരിച്ചുകൊണ്ടാണ്, മണ്ണിലും മട്ടുപ്പാവിലും കൃഷിക്കായി വരാപ്പുഴ അതിരൂപത ഒരുങ്ങുന്നത്.
ലോക്ഡൗൺഇൻറെ പശ്ചാത്തലത്തിൽ
സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ആയിരിക്കും ഈ പ്രവർത്തനങ്ങളെല്ലാം നടത്തപ്പെടുക.