മദർ എലിശ്വയുടെ ധന്യ പദവി പ്രഖ്യാപനത്തോടനുബന്ധിച്ചുള്ള കൃതജ്ഞതാ ദിവ്യബലി, ജനുവരി 6, 2024, ശനിയാഴ്‌ച വൈകുന്നേരം 4.30 -ന്, വരാപ്പുഴ സെൻ്റ് ജോസഫ്സ് കോൺവെന്റ് അങ്കണത്തിൽ

മദർ എലിശ്വയുടെ ധന്യ പദവി പ്രഖ്യാപനത്തോടനുബന്ധിച്ചുള്ള കൃതജ്ഞതാ ദിവ്യബലി, ജനുവരി 6, 2024, ശനിയാഴ്‌ച വൈകുന്നേരം 4.30 -ന്, വരാപ്പുഴ സെൻ്റ് ജോസഫ്സ് കോൺവെന്റ് അങ്കണത്തിൽ

 

കൊച്ചി : ഫ്രാൻസീസ് പാപ്പ 2023 നവംബർ 3-ന് വത്തിക്കാനിൽ സെൻറ് പീറ്റേഴ്‌സ് ചത്വരത്തിൽ വച്ച് മദർ ഏലീശ്വയുടെ വീരോചിതമായ പുണ്യജീവിതം അംഗീകരിച്ചുകൊണ്ട് “ധന്യ” എന്ന പ്രഖ്യാപനം നടത്താനുള്ള അനുമതി നല്കി.

കത്തോലിക്കാ സഭയിലെ വിശ്വാസസമൂഹത്തിനു മുഴുവൻ അനുകരിക്കാവുന്ന ഉത്തമ മാതൃകയാണ് ധന്യ മദർ ഏലീശ്വയുടെ സുകൃതപൂർണ്ണമായ ജീവിതം എന്നാണ് ഈ പ്രഖ്യാപനത്തിൻ്റെ അർത്ഥ‌ം. മദർ ഏലീശ്വയുടെ നാമകരണ നടപടികളുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾ റോമിൽ പുരോഗമിച്ചുകൊണ്ടിരിക്കുന്നു.

കേരള കത്തോലിക്കാസഭയിലെ ആദ്യ സന്ന്യാസിനിയും ആദ്യ സന്ന്യാസിനീ സഭാസ്ഥാപികയും (റ്റി.ഒ.സി.ഡി സി.റ്റിസി & സി.എം.സി) ഭാരതത്തിൽ ആദ്യമായി കർമ്മലീത്താസിദ്ധി ഏറ്റുവാങ്ങിയ മഹത് വ്യക്തിത്വവുമായ മദർ ഏലീശ്വ കത്തോലിക്കാസഭയിൽ ധന്യ എന്ന പദവിയിലേയ്ക്കുയർത്തപ്പെടുന്ന അനുഗ്രഹീത നിമിഷം കേരള സഭയ്ക്കു മുഴുവൻ അഭിമാനകാരണമാണ്.

കേരള സഭയിൽ ആദ്യമായി മഠത്തോടൊപ്പം പെൺകുട്ടികൾക്കായി സ്ക്കൂളും അകലെയുള്ള കുട്ടികൾക്കായി ബോർഡിംഗ് ഭവനവും, പാവപ്പെട്ടവരും അനാഥരുമായ കുട്ടികൾക്ക് തമാസിച്ചു പഠിക്കുന്നതിനായി അനാഥമന്ദിരവും കൈത്തൊഴിൽ പരിശീലനവും സജ്ജമാക്കികൊണ്ട് സ്ത്രീശാക്തി കരണത്തിന്റെ ശക്തവും മാതൃകാപരവുമായ നിലപാടുറപ്പിച്ച സ്ത്രീരത്‌നത്തിൻ്റെ പുണ്യ ജീവിതത്തിന്റെ ആഘോഷമാണ് ഈ ധന്യ പദവി പ്രഖ്യാപനം.

2024 ജനുവരി 6-ാം തീയതിയിലെ ആഘോഷ പരിപാടികളുടെ തുടക്കം മദർ ഏലീശ്വയുടെ ജന്മസ്ഥലമായ ഓച്ചന്തുരുത്തിൽ നിന്നും രാവിലെ 7.30 ന് ആരംഭിക്കുന്ന ഛായാചിത്ര പ്രയാണത്തോടെയാണ്. ഓച്ചന്തുരുത്ത് കരിശിങ്കൽ പള്ളിയങ്കണത്തിൽ, വരാപ്പുഴ അതിരൂപത വികാരി ജനറൽ വെരി . മോൺ. മാത്യു ഇലഞ്ഞിമിറ്റം ഛായാചിത്രപ്രയാണം ഫ്ളാഗ് ഓഫ് ചെയ്യുന്നു. കുരിശിങ്കൽ പള്ളിയിൽ നിന്ന് ആരംഭിച്ച് ചെറായി – ചെറിയപ്പിള്ളി – വള്ളുവള്ളി – കൂനമ്മാവ് വഴി വരാപ്പുഴയിൽ സമാപിക്കുന്നു. മദർ ഏലീശ്വയുടെ സന്ന്യാസിനീസഭാസ്ഥാപനത്തിന് വേദിയായ കൂനമ്മാവിലെ ദേവാലയാങ്കണത്തിൽ ഛായാചിത്രത്തിന് വരവേല്പ്പ് നല്‌കിയതിനു ശേഷം ദീപശിഖ പ്രയാണം 50 ബൈക്കുകളുടെ അകമ്പടിയോടെ 11 മണിയോടെ മദർ ഏലീശ്വയുടെ കബറിടം സ്ഥിതി ചെയ്യുന്നതും കൃതജ്ഞതാ ദിവ്യബലിയ്ക്ക് വേദിയൊരുങ്ങിയിരിക്കുന്നതുമായ വരാപ്പുഴ സെൻ്റ് ജോസഫ്‌സ് കോൺവെൻ്റ് അങ്കണത്തിലേയ്ക്ക് എത്തുന്നു. ബസില്ലിക്ക റെക്റ്റ‌ർ റവ. ഫാദർ ജോഷി കൊടിയന്മാ ഒ.സി.ഡിയും സിറ്റിസി സന്ന്യാസസമൂഹത്തിൻ്റെ സുപ്പീരിയർ ജനറൽ റവ. മദർ സൂസമ്മയും ചേർന്ന് ഛായാചിത്രവും ദീപശിഖയും ഏറ്റുവാങ്ങുന്നു.

തുടർന്നു മദർ ഏലീശ്വയുടെ ജീവിതവും പുണ്യങ്ങളും ആധാരമാക്കി തയ്യാറാക്കിയ വീഡിയോ പ്രദർശനത്തിനു ശേഷം 4.30-ന് വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത റൈറ്റ് റവ.ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ പ്രധാന കാർമ്മികത്വത്തിലും മറ്റ് 8 മെത്രാന്മാരുടെയും 100 ഓളം വൈദികരുടേയും സഹകാർമ്മികത്വത്തിലും കൃതജ്ഞതാ ദിവ്യബലി അർപ്പിക്കുന്നു. തിരുവനന്തപുരം അതിരൂപതാ മെത്രാപ്പോലീത്ത റൈറ്റ് റവ. ഡോ. തോമസ് ജെ. നെറ്റൊ ധന്യ മദർ ഏലീശ്വയുടെ ഛായാചിത്രം അനാച്ഛാദനം ചെയ്യുന്നു.

ദിവ്യബലിയ്ക്ക് ശേഷം സ്ത്രീശാക്തീകരണ രംഗത്തും സമൂഹനിർമ്മിതിയ്ക്കും പ്രധാന്യം നല്കുന്ന സാമൂഹ്യപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന വനിതയ്ക്കു് അവാർഡ് ദാനവും കേരള വാണിയിൽ മദർ ഏലീശ്വാ സൂക്തങ്ങളുടെ ആരംഭംകുറിക്കലും, മദർ ഏലീശ്വയുടെ വീരോചിത സുകൃതജീവിതത്തെക്കുറിച്ച് സിസ്റ്റർ ഡോ. സൂസി കിണറ്റിങ്കൽ എഴുതിയ ധന്യ മദർ ഏലീശ്വ പുണ്യസരണിയുടെ അനശ്വരപ്രയാണം എന്ന പുസ്‌തകവും സിസ്റ്റർ ശോബിത എഡിറ്റ് ചെയ്‌തിരിക്കുന്ന Mother Eliswa, A Sublime Initiator of the Synodal Living എന്ന പുസ്‌തകവും പ്രകാശനം ചെയ്യുന്നു.


Related Articles

യുക്രെയ്നിലെ ദുരിതബാധിതർക്ക് കെഎൽസിഎ ഐക്യദാർഢ്യം പ്രഖ്യാപിച്ചു

യുക്രെയ്നിലെ ദുരിതബാധിതർക്ക് കെഎൽസിഎ ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊച്ചി : യുദ്ധക്കെടുതി മൂലം ദുരിതമനുഭവിക്കുന്ന മലയാളി വിദ്യാർഥികൾക്കും ഇന്ത്യൻ കുടുംബങ്ങൾക്കും ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ട് കെഎൽസിഎ വരാപ്പുഴ അതിരൂപത

പൊക്കാളി കൃഷിക്ക് കൈ സഹായം.

പൊക്കാളി കൃഷിക്ക് കൈ സഹായം.   കൊച്ചി :   തീര പ്രദേശത്തെ തനതു കൃഷിയായ പൊക്കാളി കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് ഒരു കൈ സഹായമായി വരാപ്പുഴ അതിരൂപത

റോട്ടറി ഇന്റർനാഷണൽ excellence അവാർഡിന് വരാപ്പുഴ അതിരൂപതാംഗമായ റെവ.ഫാദർ ആന്റണി അറക്കൽ അർഹനായി

റോട്ടറി ഇന്റർനാഷണൽ excellence അവാർഡിന് വരാപ്പുഴ  അതിരൂപതാംഗമായ റെവ.ഫാദർ ആന്റണി അറക്കൽ അർഹനായി.   കൊച്ചി : ഒക്ടോബർ അഞ്ചാം അഞ്ചാം തീയതി തിരുവനന്തപുരത്ത് വച്ച് നടന്ന

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<