ധന്യ മദർ ഏലീശ്വ-കൃതജ്ഞത ബലിയർപ്പണം നടത്തി, പുണ്യ ചിത്രത്തിൻറെ അനാച്ഛാദന കർമ്മ നിർവഹിച്ചു

 ധന്യ മദർ ഏലീശ്വ-കൃതജ്ഞത ബലിയർപ്പണം നടത്തി, പുണ്യ ചിത്രത്തിൻറെ അനാച്ഛാദന കർമ്മ നിർവഹിച്ചു

ധന്യ മദർ ഏലീശ്വ-കൃതജ്ഞത ബലിയർപ്പണം നടത്തി,

 

പുണ്യ ചിത്രത്തിൻറെ അനാച്ഛാദന കർമ്മ നിർവഹിച്ചു.

 

കൊച്ചി : ഭാരതത്തിലെ ആദ്യ കർമലീത്ത അംഗവും കേരളത്തിലെ പ്രഥമ സന്യാസിനിയുമായ ധന്യയായ മദർ എലീശ്വായുടെ ഓർമ്മകളെ പ്രാർത്ഥനകൾ ആക്കി മാറ്റി കേരള കത്തോലിക്കാ സഭയുടെ നേതൃത്വത്തിൽ മദർ അന്ത്യവിശ്രമം കൊള്ളുന്ന വരാപ്പുഴ കോൺവെന്റിന്റെ പരിസരത്ത് അലങ്കരിച്ച പന്തലിൽ വച്ച് കൃതജ്ഞത ബലിയർപ്പണത്തിന് വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത അഭിവന്ദ്യ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തി പറമ്പിൽ മുഖ്യ കാർമികത്വം വഹിച്ചു. ധന്യയായ മദർ എലീശ്വായെ വിശുദ്ധ പദവിയിലേക്ക് ഉയർത്തുവാനുള്ള നൊവേന പ്രാർത്ഥന ഝാൻസി രൂപതയുടെ മെത്രാൻ അഭിവന്ദ്യ ഡോ. പീറ്റർ പറപ്പിള്ളി പിതാവ് നിർവഹിച്ചു. ധന്യയായ മദർ എലീശ്വായുടെ പുണ്യ ചിത്രത്തിൻറെ അനാച്ഛാദന കർമ്മം തിരുവനന്തപുരം ലത്തീൻ അതിരൂപത മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ.തോമസ് ജെ നെറ്റോ പിതാവ് നിർവഹിച്ചു.

2023 നവംബർ എട്ടാം തീയതി വത്തിക്കാനിൽ വച്ച് മദർ എലീശ്വായെ ധന്യയായി പ്രഖ്യാപിച്ച പപ്പാ ഫ്രാൻസിസിൻ്റെ ഡിഗ്രി ഇറ്റാലിയൻ ഭാഷയിലുള്ളത് ഒസിഡി സഭയുടെ പ്രൊവിൻഷ്യാൽ പെരിയ ബഹുമാനപ്പെട്ട ഫാ. അഗസ്റ്റിൻ മുള്ളൂർ വായിച്ചു .തുടർന്ന് അതിൻറെ മലയാള പരിഭാഷ വരാപ്പുഴ അതിരൂപത ചാൻസലർ ഫാ. എബിജിൻ അറക്കൽ വായിക്കുകയും ചെയ്തു. തുടർന്ന് കേരളത്തിൽ തന്നെ സ്ത്രീശ്ശാക്തീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ധന്യയായ മദർ എലീശ്വായുടെ നാമത്തിലുള്ള സ്ത്രീശ്ശാക്തീകരണ അവാർഡ് ശ്രീമതി കുളിയത്ത് ലീമ പീറ്ററിന് വരാപ്പുഴ അതിരൂപത മുൻ മെത്രാപ്പോലീത്ത അഭിവന്ദ്യ ഫ്രാൻസിസ് കല്ലറയ്ക്കൽ പിതാവ് നൽകി. തുടർന്ന് ധന്യയായ മദർ എലീശ്വായുടെ വിശുദ്ധ വചനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടന കർമ്മം കോട്ടപ്പുറം രൂപത മുൻ മെത്രാൻ ഡോ. ജോസഫ് കാരിക്കശ്ശേരിപിതാവ് നിർവഹിച്ചു .തുടർന്ന് സിസ്റ്റർ സൂസി രചിച്ച ധന്യ മദർ ഏലീശ്വാ- പുണ്യ സരണിയുടെ അനശ്വര പ്രയാണം എന്ന പുസ്തകം സുൽത്താൻപേട്ട് രൂപത മെത്രാൻ അഭിവന്ദ്യ ഡോ. ആന്റണി സ്വാമി പീറ്റർ അബീർ മെത്രാൻ പ്രകാശനം നടത്തി .തുടർന്ന് mother elisua- is sublime initiator of the synodal living എന്ന പുസ്തകം ലക്‌നൗരൂപത മെത്രാൻ അഭിവന്ദ്യ ജറാൾഡ് ജോൺ മത്ത്യാസ് പിതാവ് പ്രകാശന കർമ്മം നിർവഹിക്കുകയും ചെയ്തു .തുടർന്ന് നടത്തപ്പെട്ട സ്നേഹവിരുന്നിലൂടെ കർമ്മങ്ങൾ സമാപിച്ചു. കേരള കത്തോലിക്കാ ലത്തീൻസഭയിൽ നിന്നുള്ള നൂറുകണക്കിന് വിശ്വാസികൾ പ്രസ്തുത കർമ്മങ്ങൾക്ക് സാക്ഷികളായി .വരാപ്പുഴ അതിരൂപത വികാരി ജനറൽ മോൺ .മാത്യു ഇലഞ്ഞിമിറ്റം ,അതിരൂപത ബിസിസി ഡയറക്ടർ ഫാ. യേശുദാസ് പഴമ്പിള്ളി,യുവജന ഡയറക്ടർ ഫാ. ജിജു ക്ലീറ്റസ് തീയാടി,സിറ്റിസി മദർ ജനറൽ മദർ സുസമ സിടിസി, ജനറൽ കൗൺസിലർ സിസ്റ്റർ പേഴ്സി സിടിസി ശ്രീ ഹേസിൽ ഡിക്രൂസ് ശ്രീ ജൂഡ് എന്നിവർ നേതൃത്വം നൽകി.

admin

Leave a Reply

Your email address will not be published. Required fields are marked *