മഹാമാരിയുടെ നിവാരണത്തിനായി “ഊര്‍ബി എത് ഓര്‍ബി,” ആശീര്‍വ്വാദം

മാനവരാശിയുടെ രക്ഷയ്ക്കായി ദൈവാശീര്‍വ്വാദം തേടാം

വൈറസ് ബാധയില്‍നിന്നു രക്ഷനേടാന്‍ “നഗരത്തിനും ലോകത്തിനു”മായുള്ള (Urbi et Orbi) ആശീര്‍വ്വാദം. മാര്‍ച്ച് 27 വെള്ളിയാഴ്ച , ( ഇന്ത്യയിലെ സമയം)  രാത്രി 10.30

1. മഹാമാരിയുടെ നിവാരണത്തിനായി
“ഊര്‍ബി എത് ഓര്‍ബി,” ആശീര്‍വ്വാദം
മാര്‍ച്ച് 27-Ɔο തിയതി വെള്ളിയാഴ്ച പ്രാദേശിക സമയം വൈകുന്നേരം 6 മണിക്ക്, ഇന്ത്യയിലെ സമയം രാത്രി 10.30-നാണ് പാപ്പാ ഫ്രാന്‍സിസ് വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ പ്രാര്‍ത്ഥനയും ദിവ്യകാരുണ്യ ആരാധനയും ആശീര്‍വ്വാദവും നടത്താന്‍ പോകുന്നത്.

വചനശുശ്രൂഷയുടെയും, പരിശുദ്ധകുര്‍ബ്ബാനയുടെ ആരാധനയുടെയും അന്ത്യത്തില്‍ ആഗോളവ്യാപകമായിരിക്കുന്ന കൊറോണ വൈറസ് ബാധയില്‍നിന്നും ലോകത്തെ രക്ഷിക്കണമേയെന്നു പ്രാര്‍ത്ഥിച്ചുകൊണ്ട് അത്യപൂര്‍വ്വമായ “ഊര്‍ബി എത് ഓര്‍ബി,” (Urbi et Orbi) “നഗരത്തിനും ലോകത്തിനും” എന്ന അത്യപൂര്‍വ്വമായ ആശീര്‍വ്വാദം പാപ്പാ ഫാന്‍സിസ് നല്കാന്‍ പോകുന്നത്. സാധാരണഗതിയില്‍ ക്രിസ്തുമസ്സ് , ഈസ്റ്റര്‍ മഹോത്സവങ്ങളില്‍ മാത്രമാണ് “ഊര്‍ബി എത് ഓര്‍ബി” സന്ദേശം നല്കപ്പെടുന്നത്.

2. ലോകത്തെയും ലോകജനതയെയും 
പാപ്പാ ആശീര്‍വ്വദിക്കും
വത്തിക്കാന്‍റെ അടച്ചിട്ടിരിക്കുന്ന തിരുമുറ്റം ശൂന്യമായിരിക്കുമെങ്കിലും, വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ പ്രധാനമട്ടുപ്പാവില്‍നിന്നും ഈ അടയിന്തിരാവസ്ഥയില്‍ റോമാനഗരത്തിനും സകല ലോകത്തിനുമായി പൂര്‍ണ്ണദണ്ഡവിമോചന ലബ്ധി അനുവദിച്ചിട്ടുള്ള ആശീര്‍വ്വാദം നല്കുമെന്ന്, മാര്‍ച്ച് 25, ബുധനാഴ്ച യേശുവിന്‍റെ മനുഷ്യാവതാര രഹസ്യം ധ്യാനിക്കുന്ന മംഗലവാര്‍ത്ത തിരുനാളില്‍ നടത്തിയ പൊതുകൂടിക്കാഴ്ച പരിപാടിയുടെ അന്ത്യത്തില്‍ പാപ്പാ ഫ്രാന്‍സിസ് സകലരോടുമായി മാധ്യമശ്രൃംഖലകളിലൂടെ അറിയിച്ചു.

3.  മാധ്യമങ്ങളിലൂടെ പങ്കുചേരാം
മാധ്യമങ്ങളിലൂടെ പ്രാര്‍ത്ഥനാനിമിഷങ്ങളില്‍ പങ്കുചേര്‍ന്നുകൊണ്ട് മനുഷ്യയാതകളുടെ ഈ ദിനങ്ങളില്‍ ആത്മീയ ഐക്യത്തിലൂടെ മഹാമാരിയില്‍നിന്നും മുക്തിനേടുന്നതിനായി നമുക്ക് പ്രാര്‍ത്ഥിക്കുകയും, അതുവഴി വ്യക്തിഗതവും സാമൂഹികവുമായ അനുഗ്രഹങ്ങള്‍ ദൈവത്തില്‍നിന്നു യാചിക്കാമെന്ന് പാപ്പാ ഫ്രാന്‍സിസ് ആഹ്വാനംചെയ്തു.

4. വത്തിക്കാന്‍ ന്യൂസ് യൂട്യൂബ് ലിങ്ക് >
https://www.youtube.com/watch?v=5YceQ8YqYMc

5. ദൈവികമായ സൗഖ്യദാനത്തിനായി ശിരസ്സുനമിക്കാം
ലോകം ഈ മഹാമാരിയാല്‍ തളരുമ്പോള്‍ ഒരേസ്വരത്തില്‍ ദൈവത്തെ പിതാവേ… എന്നു വിളിച്ചപേക്ഷിച്ച ഒരു പ്രാര്‍ത്ഥനായജ്ഞത്തെ തുടര്‍ന്ന്  മാനവകുലത്തെ രക്ഷിക്കണമേയെന്ന പ്രാര്‍ത്ഥനയുമായി വീണ്ടും ലോകമനസാക്ഷിയെ വെള്ളിയാഴ്ച മാര്‍ച്ച് 27-ന് ഇന്ത്യയിലെ സമയം രാത്രി 10.30-ന് പാപ്പാ ഫ്രാന്‍സിസ്  തട്ടിയുണര്‍ത്തും. കാലത്തിന്‍റെ കാലൊച്ച കേട്ട ഈ ആത്മീയാചാര്യന്‍റെ ആശീര്‍വ്വാദത്തില്‍ നമുക്ക് ദൈവികമായ സൗഖ്യത്തിനായി മനംതുറക്കാം.
 
ഫാ.  വില്യം നെല്ലിക്കല്‍ 

25 March 2020, 17:53


No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<