കോവിഡ് 19 – വൈറസ് ബാധ മൂലം വിഷമിക്കുന്ന ജനങ്ങളെ സഹായിക്കാൻജില്ലാ ഭരണ കൂടത്തിന്റെയും ,ജില്ലാ ഹെൽത്ത് വിഭാഗത്തിന്റെയും നിർദ്ദേശങ്ങൾ കൂടി ഉൾക്കൊണ്ട്ഹെൽപ് ഡെസ്ക് രൂപികരിച്ചു വരാപ്പുഴ അതിരൂപത


ജില്ലാ ഭരണകൂടവുമായി സഹകരിച്ചു ഭരണകൂടത്തിന്റെ അറിവോടെയാകും ഹെൽപ് ഡെസ്ക് പ്രവർത്തിക്കുക . വിവിധ മേഖലകളിൽ പ്രഗല്ഭരായവരുടെ സേവനം ഫോൺ , ഇന്റർനെറ്റ് എന്നിവ വഴി ലഭ്യമാകും. രോഗലക്ഷണങ്ങൾ ഉള്ളവരും ഇതുമായി ബന്ധപ്പെട്ടു സംശയങ്ങൾ ഉള്ളവർക്കും വിദഗ്ധ ഡോക്ടർമാരുടെ നിർദ്ദേശങ്ങൾ ലഭ്യമാകും.
ഇന്ത്യ മുഴുവൻ ലോക്ക് ഡൌൺ ആയതിനോട് ബന്ധപ്പെട്ടു സർക്കാർ നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ ആർച്ച്ബിഷപ് ജനങ്ങളോട് ആവശ്യപ്പെട്ടു. ഭക്ഷണത്തിനും മരുന്നിനും ആളുകൾ ബുദ്ധിമുട്ടരുത് എന്ന് ഉറപ്പാക്കണം.
അയൽപക്ക വീടുകൾ പട്ടിണിയിലാകാതിരിക്കാൻ വേണ്ട മുൻകരുതലുകൾ ഓരോരുത്തരും എടുക്കണം. മാർച്ച് 31 വരെ വിശ്വാസികൾ ദൈവാലയത്തിൽ പ്രേവേശിക്കുന്നതു കർശനമായി വിലക്കിയിട്ടുണ്ട് . കൊറോണ ബാധയുമായി ബന്ധപ്പെട്ടു നിരീക്ഷണത്തിൽ ഉള്ളവർ കോറന്റൈൻ കാലയളവിൽ ഒരു കാരണവശാലും പുറത്തിറങ്ങരുത് . സാമൂഹിക അകലം പാലിക്കുക എന്നത് ഓരോരുത്തരുടെയും മനുഷ്യത്വപരമായ കടമയാണ്, ആർച്ച്ബിഷപ് ഓർമപ്പെടുത്തി.