ഫ്രാൻസിസ് പാപ്പായോടു ചേര്‍ന്ന് പ്രാര്‍ഥിക്കാം: ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ
കൊച്ചി : മാര്‍ച്ച് 25 ബുധനാഴ്ച (മംഗളവർത്ത തിരുനാൾ ദിനം) ഇന്ത്യന്‍ സമയം 4.30 ന് (റോമിലെ സമയം 12 മണിക്ക്) എല്ലാ വിശ്വാസികളും ഫ്രാന്‍സിസ് പാപ്പയോടു ചേര്‍ന്ന് ”സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ” എന്ന പ്രാര്‍ഥന ചൊല്ലി ലോകത്തിനുവേണ്ടി പ്രാർത്ഥിക്കാനും , മാര്‍ച്ച് 27-ാം തീയതി വെള്ളിയാഴ്ച വൈകിട്ട് ഇന്ത്യന്‍ സമയം രാത്രി 10.30 ന് (റോമന്‍ സമയം വൈകീട്ട് 6.00 ) റോമന്‍ ചത്വരത്തില്‍ വിശുദ്ധ കുര്‍ബാന എഴുന്നള്ളിച്ചുവച്ചുള്ള ആരാധനയില്‍ ഫ്രാന്‍സിസ് പാപ്പയോടൊപ്പം ആത്മനാ പങ്കുചേരാനും വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ എല്ലാവിശ്വാസികളെയും ആഹ്വാനം ചെയ്തു.
സാധിക്കുന്ന എല്ലാവരും ഉപവാസത്തോടുകൂടി കൊറോണ വൈറസ് മൂലമുള്ള പകര്‍ച്ചവ്യാധിയില്‍ നിന്ന് ലോകത്തെ മുഴുവനും കാത്തുരക്ഷിക്കുന്നതിനായി പ്രാര്‍ഥിക്കണമെന്നും, പ്രത്യേകിച്ച് ആരോഗ്യരംഗത്തു പ്രവര്‍ത്തിക്കുന്ന എല്ലാവരെയും പ്രാര്‍ഥനയില്‍ ഓര്‍ക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. മാര്‍ച്ച് 27 കെസിബിസി പ്രാര്‍ഥനാദിനമായി പ്രഖ്യപിച്ചിട്ടുണ്ട്.
|