ലത്തീൻ റീത്തിലുള്ള ദിവ്യബലി സമയം : ഗുഡ്‌നസ് , ശാലോം ടിവികളിൽ
കൊച്ചി : കോവിഡ് -19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ പള്ളിയിൽ വരുന്നതിനു പകരമായി താൽക്കാലിക സംവിധാനം എന്ന നിലയിൽ വിശ്വാസികൾ ഏല്ലാവരും ദിവ്യബലി മാധ്യമങ്ങളിൽ കണ്ടു അരൂപിക്കടുത്ത ദിവ്യകാരുണ്യം ( spiritual communion ) സ്വീകരിച്ചു ശക്തി പ്രാപിക്കാൻ ശ്രമിക്കണമെന്ന് വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ് ഡോ . ജോസഫ് കളത്തിപ്പറമ്പിൽ എല്ലാ വിശ്വാസികളെയും ഓർമപ്പെടുത്തുന്നു .
ദിവ്യബലി സമയക്രമം താഴെക്കൊടുക്കുന്നു
ഗുഡ്‌നസ് ടിവി :
ഞായർ (22 / 03 / 2020 ) 11 .30 am ( മലയാളം )
ഞായർ ( 29 / 03 / 2020 ) 11 .30 am ( മലയാളം )
ഓശാന ഞായർ (05 / 04 / 2020 ) 11 .30 am ( മലയാളം )
ഈസ്റ്റർ ഞായർ (12 / 04 / 2020 ) 11 .30 am (മലയാളം )
മേൽപ്പറഞ്ഞ 4 ഞായറാഴ്ചകളിലും അതാതു ദിവസത്തെ വായനകളോടും പ്രസംഗങ്ങളോടും കൂടെ വരാപ്പുഴ അതിരൂപതയിലെ ബഹു .വൈദീകർ ദിവ്യബലി അർപ്പിക്കുന്നു .
കൂടാതെ 21 / 03 / 2020 ( ശനിയാഴ്ച ) മുതൽ എല്ലാ ഇടദിവസങ്ങളിലും രാവിലെ 11 .30 നു മലയാളത്തിലും , രാത്രി 10 ന് ഇംഗ്ലീഷിലും ദിവ്യബലികൾ .
ശാലോം ടിവി :
മലയാളം ദിവ്യബലികൾ :
എല്ലാ ഞായറാഴ്ചയും 10 .30 pm
എല്ലാ തിങ്കളാഴ്ചയും 10 .30 pm
എല്ലാ ചൊവ്വാഴ്ചയും 6 .30 am
എല്ലാ ബുധനാഴ്ചയും 10 am , 10 pm
എല്ലാ വ്യാഴാഴ്ചയും 6 .30 am
എല്ലാ വെള്ളിയാഴ്ചയും 10 .30 pm
എല്ലാ ശെനിയാഴ്ചയും 10 .am , 10 .30 pm
കൂടാതെ എല്ലാ ദിവസവും വൈകിട്ട് 4 ന് ഇംഗ്ലീഷ് ദിവ്യബലി