Covid -19 എന്ന മഹാമാരിയുടെ വ്യാപനം തടയുന്നതിന് വരാപ്പുഴ അതിരൂപത നൽകുന്ന നിർദ്ദേശങ്ങൾ
കൊച്ചി: അതീവ അപകടകരമായ ഈ സാഹചര്യത്തിൽ സംസ്ഥാന സർക്കാർ എല്ലാവരുടെയും സുരക്ഷയെ മുൻനിർത്തി നൽകുന്ന മാർഗ്ഗനിർദ്ദേശങ്ങൾ കണക്കിലെടുത്തുകൊണ്ട് ഈ മാർച്ച് 20 വെള്ളിയാഴ്ച മുതൽ ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നമ്മുടെ ദേവാലയങ്ങളിലും ചാപ്പലുകളിലും തിരുകർമ്മങ്ങളിൽ സംബന്ധിക്കാൻ എല്ലാ വിശ്വാസികളും വരേണ്ടതില്ല എന്ന് അറിയിക്കുന്നു.
അനുദിന ദിവ്യബലികളിൽ അതാത് ദിവസത്തെ നിയോഗം സമർപ്പിച്ചിട്ടുള്ള കുടുംബത്തെ മാത്രം, അതാത് ദിവസത്തെ ദിവ്യബലിയിൽ സംബന്ധി ക്കാൻ, അവർക്ക് താല്പര്യം ഉണ്ടെങ്കിൽ അനുവദിക്കാവുന്നതാണ്. എന്നാൽ അവരുടെ എണ്ണം 15 ല് കൂടാൻ പാടുള്ളതല്ല .
ഞായറാഴ്ചകളിൽ ഇടവക സമൂഹത്തെയും മറ്റെല്ലാവരെയും സമർപ്പി ച്ച് ബഹുമാനപ്പെട്ട വൈദികർ ജനരഹിത ദിവ്യബലി അർപ്പിക്കുകയോ അല്ലെങ്കിൽ അതത് സമയത്ത് സർക്കാർ നിർദേശിക്കുന്ന എണ്ണത്തിൽ കൂടാതെയുള്ള വിശ്വാസികളെ പങ്കെടുപ്പിച്ച് ദിവ്യബലി അർപ്പിക്കുകയും ചെയ്യേണ്ടതാണ്.
ബഹുമാനപ്പെട്ട വൈദികർ വിശ്വാസികളുടെ സാന്നിധ്യം ഇല്ലെങ്കിലും അനുദിനം മുടങ്ങാതെ ദിവ്യബലി അർപ്പിച് എല്ലാവരെയും സമർപ്പിച് പ്രാർത്ഥിക്കേണ്ടതാണ്. കൂടാതെ അനുദിനം സാധിക്കുന്ന ഇടവേളകളിൽ ബഹുമാനപ്പെട്ട വൈദികർ ദിവ്യകാരുണ്യ ആരാധന നടത്തി എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നത് നല്ലതാണ് .
ഈ അടിയന്തര സാഹചര്യത്തിൽ ഞായറാഴ്ച ആചരണ ക ഡമയിൽനിന്ന് താൽക്കാലികമായി ഇളവ് നൽകിയിരിക്കുന്ന്. അതിനുപകരമായി ഓരോ വിശ്വാസിയും വ്യക്തിപര മായോ കുടുംബാംഗങ്ങൾ ഒരുമിചോ പ്രാർത്ഥനയിൽ ചെലവഴിക്കേണ്ടതാണ് എന്ന് അറിയിക്കുന്നു.
അതുപോലെതന്നെ രോഗലക്ഷണങ്ങൾ ഉള്ളവരും, നിരീക്ഷണത്തി ലുള്ളവരും ചെറിയ കുട്ടിക ളും മുതിർന്ന പൗരന്മാരും തിരുക്കർമ്മങളിൽ നിന്ന് വിട്ടു നിൽക്കണമെന്ന് ഓർമിപ്പിക്കുന്നു. കേന്ദ്ര സംസ്ഥാന സർക്കാരുകൾ നൽകുന്ന മുന്നറിയിപ്പ് നിർദ്ദേശങ്ങൾ എല്ലാവരും പാലിക്കണമെന്ന് ഓർമ്മപ്പെടുത്തുന്നു.