മാർക്കോസിന്റെ സുവിശേഷത്തിലൂടെ എന്ന    പുസ്തകം  പ്രകാശനം ചെയ്തു.

മാർക്കോസിന്റെ സുവിശേഷത്തിലൂടെ എന്ന    പുസ്തകം  പ്രകാശനം ചെയ്തു.

മാർക്കോസിന്റെ

സുവിശേഷത്തിലൂടെ എന്ന    പുസ്തകം 

പ്രകാശനം ചെയ്തു.

 

കൊച്ചി : മാർക്കോസിന്റെ സുവിശേഷത്തിലൂടെ എന്ന പുസ്തകത്തിന്റെ പ്രകാശനകർമ്മം മാർച്ച് പന്ത്രണ്ടാം തീയതി ശനിയാഴ്ച സെന്റ്. ജോസഫ് മൈനർ സെമിനാരിയിൽവെച്ച് വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത അഭിവന്ദ്യ ജോസഫ് കളത്തിപ്പറമ്പിൽ പിതാവ് ആദ്യപ്രതി വികാരി ജനറൽ മോൺ. മാത്യു കല്ലിങ്കലിനു കൈമാറി കൊണ്ട് നിർവഹിക്കുകയുണ്ടായി.

വരാപ്പുഴ അതിരൂപതയിലെ മാക്സ് മില്യൻ കോൾബെ സെമിനാരിയിലെ വൈദീക വിദ്യാർത്ഥികൾ 2021 – 22 അധ്യയനവർഷത്തിൽ സെമിനാരിയിലെ പ്രസംഗത്തിന് വേണ്ടി തിരഞ്ഞെടുത്തിരുന്നത് വിശുദ്ധ മാർക്കോസിന്റെ സുവിശേഷത്തിലെ വചനഭാഗങ്ങളായിരുന്നു. മലയാളത്തിലും ഇംഗ്ലീഷിലുമായി വൈദിക വിദ്യാർഥികൾ നടത്തിയ ദൈവവചന പ്രഘോഷണത്തിന്റെ മലയാള ലിപികളാണ് ഈ പുസ്തകത്തിലുള്ളത്. അഭിവന്ദ്യ ജോസഫ് കളത്തിപ്പറമ്പിൽ പിതാവ് തന്റെ ആശംസയിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഈ വചനങ്ങൾ പുസ്തകത്തിന്റെ സംക്ഷിപ്തരൂപമാണെന്ന് പറയാം. ” വചന സന്ദേശത്തിനു മിഴിവ് നൽകാൻ ഉപമകളും കഥകളും ഉദ്ധരണികളും എല്ലാം ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതിനാൽ തന്നെ ഓരോ അധ്യായത്തിനു പിന്നിലും പ്രശാന്തമായ ധ്യാനത്തിന്റെയും ആഴമാർന്ന വിചിന്തനത്തിന്റെയും ജീവിത ബന്ധിയായ വിവരണത്തിന്റെയും ധന്യതയുണ്ട് “. സെന്റ് ജോസഫ് മൈനർ സെമിനാരി റെക്ടറാച്ചനായ സെബാസ്റ്റ്യൻ വട്ടപറമ്പിൽ പറയുന്നത്, “ലളിതവും സുന്ദരവുമായ ശൈലിയിൽ ജീവിതാനുഭവങ്ങളുടെ നിറ സാന്നിദ്ധ്യവും കഥകളും ഉപമകളും ചേർന്ന അവതരണവും ബൈബിൾ അധിഷ്ഠിതമായ വ്യാഖ്യാന പാഠവും ഈ ഗ്രന്ഥത്തെ വായനക്കാരന് പ്രിയപ്പെട്ടതാക്കുന്നു”. ബൈബിൾ പ്രേക്ഷിത രംഗത്ത് ഈ ഗ്രന്ഥം ഒരു മുതൽക്കൂട്ടായിരിക്കും. ‘നിങ്ങൾ ലോകമെങ്ങും പോയി സകല സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ’ എന്ന യേശു കൽപനയുടെ വിനീത സാക്ഷാത്ക്കാരമാണ് ഈ ചെറിയ ഗ്രന്ഥം.

കോൾബെ സെമിനാരി റെക്ടറായ ഡോ. ജോസി കോച്ചാപ്പിള്ളി അച്ചനാണ് മർക്കോസിന്റെ സുവിശേഷത്തിലൂടെ എന്ന ഈ പുസ്തകത്തിന്റെ എഡിറ്റർ. കേരള വാണി പബ്ളിക്കേഷൻസിന്റെ മൂന്നാമത്തെ പുസ്തകമാണിത്. കേരളവാണി ഡയറക്ടർ ഫാ. സോജൻ മാളിയേക്കൽ ആണ് ഈ ബുക്ക്‌ പ്രസിദ്ധീകരിക്കുവാൻ സഹായിച്ചത്. ഫാ. നിബിൻ കുര്യാക്കോസ് ആണ് കവർ രൂപകല്പന ചെയ്തത്. പുസ്തകം രൂപകല്പന ചെയ്യാനും അക്ഷരവിന്യാസത്തിനുമായി സഹായിച്ചത് ബ്ര. ആഷിക്, ബ്ര. ആറ്റ്ലി, ബ്ര. ജെഫിൻ, ബ്ര. ആഷിലിൻ ബ്ര.മിഥുൻ എന്നിവരും ആനി ജോസഫ് തീക്കേയിലുമാണ്. മോൺ. മാത്യു ഇല്ലാഞ്ഞിമറ്റം, റെക്ടർ ഫാ. സെബാസ്റ്റ്യൻ വട്ടപറമ്പിൽ, ഫാ. എബിജിൻ അറക്കൽ, പ്രോക്യൂറേറ്റർ ഫാ. സോജൻ മാളിയേക്കൽ, സെന്റ് മാക്സിമില്യൻ കോൾബെ റെക്ടർ ഫാ. ജോസി കോച്ചാപ്പിള്ളി, വിയാനി ഹോം ഡയറക്ടർ ഫാ. റാഫൽ കല്ലുവീട്ടിൽ, ആധ്യാത്മിക പിതാവ് ഫാ. ബൈജു കുറ്റിക്കലും ചടങ്ങിൽ സന്നിഹിതരായിരുന്നു.


Related Articles

 കെ.എം. റോയിയുടെ നിര്യാണം മാധ്യമ ലോകത്തിന് നികത്താനാവാത്ത നഷ്ടം : ആർച്ച്ബിഷപ് കളത്തിപ്പറമ്പിൽ

കെ.എം. റോയിയുടെ നിര്യാണം മാധ്യമ ലോകത്തിന് നികത്താനാവാത്ത നഷ്ടം : ആർച്ച്ബിഷപ് കളത്തിപ്പറമ്പിൽ. കൊച്ചി : പത്രപ്രവർത്തനത്തിന് പുറമെ പ്രഭാഷകനായും അധ്യാപകനായും നോവലിസ്റ്റായും അറിയപ്പെട്ടിരുന്നയാളാണ്   കെ എം

ഫൊറോന സിനഡൽ ടീം രൂപീകരിച്ചു

ഫൊറോന സിനഡൽ ടീം രൂപീകരിച്ചു. കൊച്ചി : അതിരൂപതാ സിനഡ് പ്രവർത്തനങ്ങളുടെ ഭാഗമായി ഒന്നാം ഫെറോനയിലെ സിനഡ് ടീമിന്റെ രൂപീകരണം ഫൊറോന വികാരി പെരിയ ബഹു. മോൺ.

ചരിത്രമ്യൂസിയം -തിരുത്തൽ വരുത്താതെ മുന്നോട്ട് പോകരുത് എന്നാവശ്യപ്പെട്ട് കത്ത് നൽകി.

കൊച്ചി : എറണാകുളം ജില്ലാ പൈതൃക മ്യൂസിയം – ബാസ്റ്റ്യൻ ബംഗ്ലാവിൽ പുരാവസ്തു വകുപ്പ് നവീകരിക്കുന്ന മ്യൂസിയത്തിൽ മത്തേവൂസ് പാതിരിയുടെ സംഭാവനകൾ തിരസ്കരിക്കരുത് എന്നാവശ്യപ്പെട്ട് അധികാരികൾക്ക് കത്ത്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<