കെഎൽസിഎ സുവർണ ജൂബിലി – വരാപ്പുഴ അതിരൂപത നേതൃസംഗമം നടത്തി
കെഎൽസിഎ സുവർണ ജൂബിലി –
വരാപ്പുഴ അതിരൂപത
നേതൃസംഗമം നടത്തി
കൊച്ചി: കെഎൽസിഎ സംസ്ഥാനസമിതിയുടെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വരാപ്പുഴ അതിരൂപതാ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മാനേജിംഗ് കൗൺസിൽ മേഖല – യൂണിറ്റ് ഭാരവാഹികളുടെ നേതൃസംഗമം അതിരൂപത ഡയറക്ടർ ഫാ. മാർട്ടിൻ തൈപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. എറണാകുളം ഇഎസ്എസ്എസ് ആഡിറ്റോറിയത്തിൽ ചേർന്ന പൊതുസമ്മേളനത്തിൽ അതിരൂപത പ്രസിഡൻ്റ് സി.ജെ.പോൾ അധ്യക്ഷത വഹിച്ചു.
മാർച്ച് 27 ന് എറണാകുളം ടൗൺഹാളിൽ നടക്കുന്ന സുവർണജൂബിലി ആഘോഷങ്ങളുടെ ഒരുക്കങ്ങൾ യോഗം വിലയിരുത്തി. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ഷെറി ജെ തോമസ് മുഖ്യപ്രഭാഷണം നടത്തി. അതിരൂപത ജനറൽ സെക്രട്ടറി റോയ് പാളയത്തിൽ സ്വാഗതവും വൈസ് പ്രസിഡൻറ് റോയ് ഡിക്കുഞ്ഞ നന്ദിയും പറഞ്ഞു. നഗരസഭാ കൗൺസിലർമാരായ ഹെൻട്രി ഓസ്റ്റിൻ, ജോർജ് നാനാട്ട്, സിബി സേവ്യർ അസോസിയേറ്റ് ഡയറക്ടർ ഫാ.
ജോസഫ് രാജൻ കിഴവന, വൈസ് പ്രസിഡൻറ് ബാബു ആൻറണി സെക്രട്ടറി സിബി ജോയ്,
മാനേജിംഗ് കൗൺസിൽ അംഗങ്ങളായ ഡോ. സൈമൺ കൂമ്പയിൽ, വിക്ടർ ജോർജ്, മാത്യൂ വിൽസൺ , ഹാരി റാഫേൽ, ബേബി തോമസ് എട്ടുരുത്തിൽ, കെസിഎഫ് ജനറൽ സെക്രട്ടറി
അഡ്വ.ജസ്റ്റിൻ കരിപ്പാട്ട്, എന്നിവർ പ്രസംഗിച്ചു. ട്രഷറർ എൻ.ജെ. പൗലോസ്, വൈസ് പ്രസിഡൻ്റുമാരായ എം.എൻ. ജോസഫ്, മേരി ജോർജ്, സെക്രട്ടറിമാരായ ബേസിൽ മുക്കത്ത് വിൻസ് പെരിഞ്ചേരി, ഫില്ലി കാനപ്പിള്ളി, എന്നിവർ നേതൃത്വം നൽകി.
**********
സിബി ജോയ്
സെക്രട്ടറി