മാർച്ച് 15 ഞായറാഴ്ച്ച പ്രാർത്ഥനാ – ഉപവാസ ദിനമായി ആചരിക്കണം : ആർച്ച്ബിഷപ് ഡോ. കളത്തിപ്പറമ്പിൽ

കൊച്ചി : കോവിഡ് 19 – കൊറോണ വൈറസിന്റെ വ്യാപനം മനുഷ്യകരങ്ങൾക്കു തടുക്കാനാവാത്ത വിധം പടരുന്ന പശ്ചാത്തലത്തിൽ വരാപ്പുഴ അതിരൂപതയിലെ മുഴുവൻ കുടുംബങ്ങളും 2020 മാർച്ച് 15 ഞായറാഴ്ച്ച പ്രാർത്ഥനാദിനമായി ആചരിക്കണം എന്ന് വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ഓർമപ്പെടുത്തി.
നോമ്പുകാലത്തിന്റെ അരൂപിയിൽ  ഉപവാസവും പ്രാർത്ഥനയും കൊണ്ട് നമുക്ക് ഈ വിപത്തിനെ നേരിടാം എന്ന് അദ്ദേഹം പറഞ്ഞു .  അന്ന് വൈകുന്നേരം 7  മുതൽ 8 മണി വരെ കുടുംബങ്ങളിൽ പ്രാർത്ഥന മണിക്കൂർ ആയി ആചരിക്കുകയും കുടുംബപ്രാർത്ഥനയിൽ കൊറോണ വ്യാപനം തടയാൻ നിയോഗം വെച്ച് പ്രാർത്ഥിക്കുകയും വേണം . ഈ വിധമുള്ള ദുര്ഘടസമയത്തു നമ്മെ കാത്തു സൂക്ഷിക്കാൻ പരിശുദ്ധ കന്യകാമറിയത്തിന്റെ മാധ്യസ്ഥം എല്ലാവരും പ്രാർത്ഥിക്കണം.  കുടുംബ പ്രാർത്ഥനയും ജപമാലയും ഒരു കാരണവശാലും മുടക്കരുത് എന്നും അദ്ദേഹം ഓർമപ്പെടുത്തി .

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<