മാർച്ച് 15 ഞായറാഴ്ച്ച പ്രാർത്ഥനാ – ഉപവാസ ദിനമായി ആചരിക്കണം : ആർച്ച്ബിഷപ് ഡോ. കളത്തിപ്പറമ്പിൽ


നോമ്പുകാലത്തിന്റെ അരൂപിയിൽ ഉപവാസവും പ്രാർത്ഥനയും കൊണ്ട് നമുക്ക് ഈ വിപത്തിനെ നേരിടാം എന്ന് അദ്ദേഹം പറഞ്ഞു . അന്ന് വൈകുന്നേരം 7 മുതൽ 8 മണി വരെ കുടുംബങ്ങളിൽ പ്രാർത്ഥന മണിക്കൂർ ആയി ആചരിക്കുകയും കുടുംബപ്രാർത്ഥനയിൽ കൊറോണ വ്യാപനം തടയാൻ നിയോഗം വെച്ച് പ്രാർത്ഥിക്കുകയും വേണം . ഈ വിധമുള്ള ദുര്ഘടസമയത്തു നമ്മെ കാത്തു സൂക്ഷിക്കാൻ പരിശുദ്ധ കന്യകാമറിയത്തിന്റെ മാധ്യസ്ഥം എല്ലാവരും പ്രാർത്ഥിക്കണം. കുടുംബ പ്രാർത്ഥനയും ജപമാലയും ഒരു കാരണവശാലും മുടക്കരുത് എന്നും അദ്ദേഹം ഓർമപ്പെടുത്തി .