അഭിമാനം തോന്നീടുന്നു……..
കൊച്ചി : കൊറോണയുമായി നമ്മൾ കേരള ജനത ഒറ്റക്കെട്ടായി പോരാടുന്ന വേളയിൽ സ്വയം സുരക്ഷാ ഉപാധിയായ മാസ്ക്കുകൾക്ക് അമിതവില ഇടാക്കലും കൃത്രിമക്ഷാമവും തീർത്ത് ചിലർ ഈ അവസരം മുതലെടുത്ത് ചൂഷണം ചെയ്യുമ്പോൾ യു.എസിൽ നിന്നും ഇറക്കുമതി ചെയ്ത അസംസ്കൃത വസ്തുക്കൾ കൊണ്ട് മാസ്ക്കുകൾ നിർമ്മിച്ച് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലേയ്ക്ക് സൗജന്യമായി വിതരണം വാരപ്പുഴ അതിരൂപതയിലെ പൊറ്റക്കുഴി ലിറ്റിൽ ഫ്ളവർ ഇടവകയിൽ ഇടവക വികാരി ഫാ.സെബാസ്റ്റ്യൻ കറുകപ്പള്ളിയുടെയും ഇടവക കെ.ൽ.സി.എ യൂണിറ്റിൻ്റെയും നേതൃത്വത്തിൽ ആരംഭിച്ചിരിക്കുന്നു……….. .
കേരളാ ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ്റെ സാമൂഹിക പ്രതിബന്ധത നിറഞ്ഞ സമയോചിതമായ നൻമ നിറഞ്ഞ ഈ ഇടപെടലിന് ഒരായിരം അഭിവാദ്യങ്ങൾ……..