മൂലമ്പിള്ളി നിജസ്ഥിതി പഠന കമ്മീഷൻ വിവരശേഖരണം ആരംഭിക്കുന്നു

മൂലമ്പിള്ളി നിജസ്ഥിതി പഠന കമ്മീഷൻ വിവരശേഖരണം

ആരംഭിക്കുന്നു

കൊച്ചി : വല്ലാർപാടം ടെർമിനൽ പദ്ധതിയുമായി ബന്ധപ്പെട്ട് കുടിയിറക്കപ്പെട്ട 316 കുടുംബങ്ങളുടെ പുനരധിവാസം സംബന്ധിച്ച് 2008 മാർച്ച് 19ന് സർക്കാർ പുറത്തിറക്കിയ പുനരധിവാസ പാക്കേജ് പൂർണ്ണതോതിൽ ഇപ്പോഴും നടപ്പിലാക്കിയിട്ടില്ല എന്ന കുടിയിറക്കപ്പെട്ടവരുടെ പരാതി നിലനിൽക്കുകയാണ്. അതേസമയം പാക്കേജ് സംബന്ധിച്ച കാര്യങ്ങൾ എല്ലാം ചെയ്തു കഴിഞ്ഞു എന്നാണ് ഔദ്യോഗിക നിലപാട്.

ഇത് സംബന്ധിച്ച് നിജസ്ഥിതി കണ്ടെത്തുന്നതിനായി വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ നിയോഗിച്ച മൂലമ്പിള്ളി നിജസ്ഥിതി പഠന കമ്മീഷൻ വിവരശേഖരണം ആരംഭിക്കുന്നു. റിട്ടയേർഡ് ഹൈക്കോടതി ജഡ്ജി ജോസഫ് ഫ്രാൻസിസ് ആണ് കമ്മീഷൻ ചെയർമാൻ. എറണാകുളം സെൻറ് ആൽബർട്ട്സ് കോളേജിലെ സാമൂഹ്യ സേവന വിഭാഗത്തിലെ വിദ്യാർഥികളുമായി സഹകരിച്ചാണ് പുനരധിവാസ പാക്കേജ് സംബന്ധിച്ച കാര്യങ്ങളുടെ നിജസ്ഥിതി പഠനം നടത്തുന്നത്. കുടുംബത്തിൽ ഒരാൾക്ക് ജോലി, വാസയോഗ്യമായ സ്ഥലം, വാടക ഉൾപ്പെടെ പാക്കേജിൽ വാഗ്ദാനം ചെയ്തിരുന്ന കാര്യങ്ങൾ എത്രമാത്രം പ്രയോഗത്തിൽ ആയി എന്ന വിവരം ഈ പഠനത്തിലൂടെ പുറത്തുവരും. അധ്യാപകരും വിദ്യാർത്ഥികളും ഒത്തുള്ള പ്രാരംഭ യോഗം സെൻറ് ആൽബർട്ട്സ് കോളേജിൽ നടന്നു. വരാപ്പുഴ അതിരൂപത രാഷ്ട്രീയ സമിതി ചെയർമാൻ ഫാ. ഫ്രാൻസിസ് സേവിയർ, കെആർഎൽസിസി വൈസ് പ്രസിഡൻറ് ജോസഫ് ജൂഡ്, മിനിസ്ട്രി കോഡിനേറ്റർ ഫാ. യേശുദാസ് പഴംപള്ളി, കെഎൽസിഎ സംസ്ഥാന പ്രസിഡൻറ് അഡ്വ. ഷെറി ജെ തോമസ്, റിട്ടയേർഡ് ഡെപ്യൂട്ടി കളക്ടർ കെ വി അംബ്രോസ്, എറണാകുളം സെൻറ് ആൽബർട്ട്സ് കോളേജ് സാമൂഹ്യ സേവന വകുപ്പ് മേധാവി റോൾ റോയ്, അധ്യാപകനായ ഓജസ് സേവിയർ, എന്നിവർ പങ്കെടുത്തു.


Related Articles

സഭാവാര്‍ത്തകള്‍ – 14.01.24.

സഭാവാര്‍ത്തകള്‍ – 14.01.24.   വത്തിക്കാൻ വാർത്തകൾ യുദ്ധഭീകരത : ദൈവം സമാധാനത്തിന്റെ വിത്തുപാകട്ടെയെന്ന് ഫ്രാൻസിസ് പാപ്പാ. വത്തിക്കാന്‍ : രണ്ടു വർഷങ്ങളോളമായി തുടരുന്ന റഷ്യ-ഉക്രൈൻ യുദ്ധത്തിലും,

വരാപ്പുഴ അതിരൂപത പരിസ്ഥിതി കമ്മീഷന്‍ വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശം സന്ദര്‍ശിച്ചു.

വരാപ്പുഴ അതിരൂപത പരിസ്ഥിതി കമ്മീഷന്‍ വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശം സന്ദര്‍ശിച്ചു. കൊച്ചി : വരാപ്പുഴ അതിരൂപത പരിസ്ഥിതി കമ്മീഷന്‍ ഡയറക്ടര്‍ ഫാ.  സെബാസ്റ്റ്യന്‍ കറുകപ്പിള്ളിയുടെ നേതൃത്വത്തില്‍

സഭാവാര്‍ത്തകള്‍ – 28.01.24.

സഭാവാര്‍ത്തകള്‍ – 28.01.24.   വത്തിക്കാൻ വാർത്തകൾ സഭയുടെ അസ്ഥിത്വത്തിന്റെ പ്രഥമ കാരണം, സ്‌നേഹം എന്ന്  ഫ്രാന്‍സീസ് പാപ്പാ  വത്തിക്കാൻ : യുവജനത്തിനായുള്ള കത്തോലിക്കാമതബോധനം ”യുകാറ്റിന്റെ”(Youcat) പുതിയ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<