യുവജന ദിനത്തിൽ ഫാ. സ്റ്റാൻ സ്വാമിക്ക് ആദരാഞ്ജലികൾ.
യുവജന ദിനത്തിൽ ഫാ. സ്റ്റാൻ സ്വാമിക്ക് ആദരാഞ്ജലികൾ.
കടവന്ത്ര : കടവന്ത്ര സെന്റ്. സെബാസ്റ്റ്യൻ ഇടവകയിലെ യുവജന ദിന ആഘോഷത്തിൽ മനുഷ്യാവകാശ പ്രവർത്തകൻ ഫാ. സ്റ്റാൻ സ്വാമിക്ക് അദ്ദേഹത്തിൻറെ ചിത്രത്തിനുമുന്നിൽ യുവജനങ്ങൾ തിരിതെളിയിച്ച് ആദരാഞ്ജലിയർപ്പിച്ചു. ഭരണകൂടഭീകരതയുടെയും നിഗൂഢ ലക്ഷ്യങ്ങളുടെയും ഇരയായിരുന്നു അദ്ദേഹമെന്ന് വികാരി ഫാ. ആൻറണി അറക്കൽ അനുസ്മരിച്ചു. കെ.സി.വൈ.എം പ്രസിഡൻറ് നെൽവിൻ. ടി. വക്കച്ചൻ യുവജന ദിന പതാക ഉയർത്തി. കെ.സി.വൈ.എം ഭാരവാഹികൾ, യൂത്ത് കോ-ഓർഡിനേറ്റർമാർ എന്നിവർ സന്നിഹിതരായിരുന്നു
Related
Related Articles
വരാപ്പുഴ അതിരൂപതയുടെ അഭിമാനമായി റവ. ഡോ. വിൻസെൻറ് വാരിയത്ത്
കൊച്ചി: കെ സി ബി സി മാധ്യമ കമ്മീഷൻ ഇദംപ്രഥമമായി ഏർപ്പെടുത്തിയ സോഷ്യൽ മീഡിയ ഐക്കൺ അവാർഡിന് റവ.ഡോ. വിൻസെന്റ് വാരിയത്ത് അവതരിപ്പിക്കുന്ന അനുദിന ആത്മീയ
കേന്ദ്ര മാർഗനിർദേശങ്ങൾക്കനുസരിച്ച് ആരാധനാലയങ്ങൾ തുറക്കും -മുഖ്യമന്ത്രി
കൊച്ചി : മതമേധാവികളുമായി ചർച്ച നടത്തി ആരാധനാലയങ്ങൾ അടച്ചിട്ടതിനുശേഷമുള്ള ഓരോ ഘട്ടത്തിലും മതനേതാക്കളെ വിശ്വാസത്തിലെടുത്തും അവരുടെ അഭിപ്രായങ്ങൾ കണക്കിലെടുത്തുമാണ് സർക്കാർ മുന്നോട്ടുപോകുന്നതെന്നും കേന്ദ്രമാർഗനിർദേശങ്ങൾക്കനുസരിച്ച് ആരാധനാലയങ്ങൾ തുറക്കുന്ന കാര്യത്തിൽ
കാരുണ്യം വാക്കിലും പ്രവർത്തിയിലും പ്രകടിപ്പിച്ച ഇടയനായിരുന്നു കാതോലിക്കാ ബാവ : ആർച്ച്ബിഷപ് കളത്തിപ്പറമ്പിൽ.
കാരുണ്യം വാക്കിലും പ്രവർത്തിയിലും പ്രകടിപ്പിച്ച ഇടയനായിരുന്നു കാതോലിക്കാ ബാവ : ആർച്ച്ബിഷപ് കളത്തിപ്പറമ്പിൽ. കൊച്ചി: മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ്