വരാപ്പുഴ അതിരൂപത അംഗമായ ജോയി ചിറ്റിലപ്പിള്ളി ഡൽഹി ന്യൂനപക്ഷ കമ്മിഷൻ ഉപദേശക സമിതി അംഗമായി ചുമതലയേറ്റു

വരാപ്പുഴ അതിരൂപത അംഗമായ ജോയി

ചിറ്റിലപ്പിള്ളി ഡൽഹി

ന്യൂനപക്ഷ കമ്മിഷൻ ഉപദേശക സമിതി

അംഗമായി ചുമതലയേറ്റു

കൊച്ചി : വരാപ്പുഴ  അതിരൂപത അംഗവും പാനായികുളം ലിറ്റിൽ ഫ്ളവർ ഇടവക അംഗവുമായ ജോയി ചിറ്റിലപ്പിളളി ഡൽഹി ന്യൂന പക്ഷ കമ്മീഷൻ ഉപദേശക സമിതി അംഗമായി നിയമിതനായി. കമ്മിഷൻ ആസ്ഥാനമായ ഡൽഹി വികാസ് ഭവനിൽ വെച്ച് ബഹു. നാൻസി ബർലൊയിൽനിന്നും ചുമതല ഏറ്റെടുത്തു. ന്യൂനപക്ഷ സമുദായങ്ങളുടെ സുസ്ഥിരമായ വളർച്ചയ്ക്കായി കാലഘട്ടത്തിന് യോചിച്ച പ്രവർത്തനങ്ങൾ ചെയ്യാൻ ശ്രമിക്കുമെന്ന് അദേഹം പറഞ്ഞു. സമകാലിക കേരളത്തിലെ ന്യൂനപക്ഷ സമുദായങ്ങൾക്കിടയിൽ ഉടലെടുക്കാൻ കാരണമായ വിവേചനവും അശാസ്ത്രീയമായ സർക്കർ നിലപാടുകളും പ്രവർത്തങ്ങളും പുനപരിശോധിക്കപ്പെടേണ്ടതാണെന്ന് അദേഹം പറഞ്ഞു.

ചുമതല ഏറ്റെടുത്ത ശേഷം വരാപ്പുഴ അതിരൂപത അധ്യക്ഷൻ അഭിവന്ദ്യ ജോസഫ് കളത്തിപ്പറമ്പിൽ പിതാവുമായി സംസാരിക്കുകയും ജോയ് ചിറ്റിലപ്പിള്ളിക്ക് പിതാവ് ആശംസകൾ നേരുകയും ചെയ്തു. ഡൽഹിയിൽ ആണ് തന്റെ പ്രവർത്തന മേഖല എങ്കിലും എന്നും കേരളത്തിലെ ന്യൂനപക്ഷ സമുദായങ്ങളോടൊപ്പം താൻ നില കൊള്ളുമെന്നും ജോയ് ചിറ്റിലപ്പിള്ളി പറഞ്ഞു.


Related Articles

*സഭാവാര്‍ത്തകള്‍ – 03.12. 23

*സഭാവാര്‍ത്തകള്‍ – 03.12. 23   വത്തിക്കാൻ വാർത്തകൾ   ‘മുഖമില്ലാത്തവരുടെ മുഖം’ : സിനിമയ്ക്ക് പാപ്പായുടെപ്രാര്‍ത്ഥനാശംസകള്‍ വത്തിക്കാന്‍ സിറ്റി : 2023 നവംബര്‍ 13 ന്

പിടിച്ചെടുക്കുകയാണ് തടിമിടുക്ക് ഉള്ളതുകൊണ്ട് !

കൊച്ചി :  രാജ്യത്തിൻറെ ഭരണഘടനാ രൂപീകരിച്ച സമയം എല്ലാ വിഭാഗം ജനങ്ങൾക്കും അധികാരത്തിൽ പങ്കാളിത്തം ഉറപ്പാക്കുന്നതിന് വേണ്ടിയാണ്  പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കും ആംഗ്ലോയിന്ത്യൻ വിഭാഗത്തിനും, നിയമനിർമാണ സഭകളിൽ  ആർട്ടിക്കിൾ

Fr. Deepak Valerian Tauro (54) as Auxiliary Bishop of Delhi

Fr. Deepak Valerian Tauro (54) as Auxiliary Bishop of Delhi.   Bangalore : 16 July 2021 (CCBI) His Holiness Pope

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<