വരാപ്പുഴ അതിരൂപത മകൻ ബോളിവുഡിൽ
വരാപ്പുഴ അതിരൂപത മകൻ
ബോളിവുഡിൽ
കൊച്ചി : വരാപ്പുഴ അതിരൂപത അംഗം മരട് സെൻറ് തോമസ് തോമസ്പുരം പള്ളി ഇടവകാംഗം മാർട്ടി . ആണ് ബോളിവുഡ് സിനിമകളിലും ഒത്തിരിയേറെ ആഡ് ഫിലിംസിലും അഭിനയിച്ച് ഇപ്പോൾ വാർത്താമാധ്യമങ്ങളിൽ ചർച്ചാവിഷയമായി കൊണ്ടിരിക്കുന്നത്. ചെറുപ്പം മുതലേ അഭിനയ കലയോട് പ്രത്യേക താല്പര്യം ഉണ്ടായിരുന്ന മാർട്ടിൻ തൻ്റെ പഠനത്തിനുശേഷം സ്‌ക്കുള്‍ ഓഫ് ഡ്രാമ
ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഡയറക്ഷനിൽ ബിരുദം കരസ്ഥമാക്കിയാണ് ഇപ്പോൾ ആഡ് ഫിലിംസിലും ബോളിവുഡ് സിനിമകളിലും സഹനടനായി , സപ്പോർട്ടിംഗ് ക്യാരക്ടറായി അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഒന്ന് രണ്ട് മലയാള ഫിലിംസ് ഡയറക്ഷൻ നടത്തുവാനും മാർട്ടിന് സാധിച്ചിട്ടുണ്ട്. നല്ല ഒരു അവസരം ലഭിച്ചാൽ മലയാള സിനിമ ലോകത്ത് തൻ്റെ വ്യക്തിമുദ്ര പതിപ്പിക്കണം എന്നതാണ് മാർട്ടിന്റെ ആഗ്രഹം.
മാർട്ടിൻ ജിഷിലിന് കേരള വാണിയുടെ എല്ലാവിധത്തിലുള്ള ആശംസകളും അനുമോദനങ്ങളും നേരുന്നു
Related
Related Articles
തീരം തീരവാസികള്‍ക്ക് അന്യമാക്കരുത് : കെ. എല്‍. സി. എ.
കൊച്ചി : തീരനിയന്ത്രണവിജ്ഞാപനം സംബന്ധിച്ച് തദ്ദേശവാസികളുടേയും, മത്സ്യത്തൊഴിലാളികളുടേയും നിരവധി വീടുകള്‍ അനധികൃതനിര്‍മ്മാണത്തിന്‍റെ പട്ടികയില്‍ അശാസ്ത്രീയമായി ഉള്‍പ്പെടുത്തിയതില്‍ കെ എല്‍ സി എ പ്രതിഷേധിച്ചു. തീരവാസികള്‍ക്ക് തീരം അന്യമാക്കുന്ന
കൃതജ്ഞതയോടെ ഫ്രാൻസീസ് സൈമൺ വല്ലാർപാടത്തമ്മയുടെസന്നിധിയിൽ
കൃതജ്ഞതയോടെ ഫ്രാൻസീസ് സൈമൺ വല്ലാർപാടത്തമ്മയുടെസന്നിധിയിൽ വല്ലാർപാടം : ടൗട്ടേ ചുഴലിക്കാറ്റിൽപെട്ട് ബോംബേയ്ക്കടുത്ത് കടലിൽ മുങ്ങിയ വരപ്രദ എന്ന കപ്പലിൽ നിന്ന് രക്ഷപ്പെട്ട് നാട്ടിലെത്തിയ ഫ്രാൻസീസ് സൈമൺ