ഡോൺ വിൻസെന്റിനെ ആദരിച്ചു
ഡോൺ വിൻസെന്റിനെ
ആദരിച്ചു
കൊച്ചി: മികച്ച പശ്ചാത്തല സംഗീതത്തിനുള്ള കേരള സംസ്ഥാന അവാർഡ് നേടിയ പെരുമാനൂർ സെന്റ് ജോർജ് ഇടവകാംഗം കുന്നലക്കാട്ട് ഡോൺ വിൻസെന്റിനെ വരാപ്പുഴ അതിരൂപത മതബോധന കമ്മീഷൻ ആദരിച്ചു. എറണാകുളം പാപ്പാളി ഹാളിൽ നടന്ന പരിപാടിയിൽ അതിരൂപത വികാരി ജനറൽ മോൺ. മാത്യു ഇലഞ്ഞിമറ്റം പുരസ്കാരം കൈമാറി.
മതബോധന കമ്മീഷൻ ഡയറക്ടർ ഫാ. വിൻസെന്റ് നടുവിലപറമ്പിൽ, സെക്രട്ടറി എൻ.വി. ജോസ് നടുവിലവീട്ടിൽ, പ്രൊമോട്ടർ പീറ്റർ കൊറയ എന്നിവർ പ്രസംഗിച്ചു.