വരാപ്പുഴ അതിരൂപത യുവജന സംഗമം സംഘടിപ്പിച്ചു

വരാപ്പുഴ അതിരൂപത യുവജന

സംഗമം സംഘടിപ്പിച്ചു.

 

കാക്കനാട്: വരാപ്പുഴ അതിരൂപത യൂത്ത് കമ്മീഷന്റെ നേതൃത്വത്തിൽ കാക്കനാട് ചെമ്പുമുക്ക് സെന്റ് മൈക്കിൾസ് പാരീഷ് ഹാളിൽ സംഘടിപ്പിച്ച യുവജന സംഗമം ഇല്യൂമിനൈറ്റ് 2022 മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു.
വരാപ്പുഴ ആർച്ച്ബിഷപ് ഡോ.ജോസഫ് കളത്തിപറമ്പിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹൈബി ഈഡൻ എം.പി,  ഉമ തോമസ് എംഎൽഎ, സെന്റ് മൈക്കിൾസ് ഇടവക വികാരി ഫാ. ടൈറ്റസ് കുരിശുവീട്ടിൽ, യൂത്ത് കമ്മീഷൻ ഡയറക്ടർ ഫാ. ജിജു തിയ്യാടി, കെസിവൈഎം പ്രൊമോട്ടർ ഫാ.ഷിനോജ് ആറാഞ്ചേരി, യൂത്ത് കമ്മീഷൻ സെക്രട്ടറി ഫ്രാൻസീസ് ഷെൻസൺ, യൂത്ത് കോഡിനേറ്റർ സിബിൻ യേശുദാസ് , കെസിവൈഎം പ്രസിഡന്റ് ആഷ്ലിൻ പോൾ, സിഎൽസി പ്രസിഡന്റ് തോബിയാസ് കൊർണേലി, ജീസസ് യൂത്ത് പ്രസിഡന്റ് നെൽസൺ പയസ് എന്നിവർ ആശംസകൾ നേർന്നു. വിവിധ മേഖലകളിൽ മികവു തെളിയിച്ച അതിരൂപതയിലെ യുവപ്രതിഭകൾക്ക്  സിനിമാതാരം ബാലു വർഗീസ് പുരസ്കാരങ്ങൾ വിതരണം ചെയ്തു. യൂത്ത് കമ്മീഷൻ പ്രസിദ്ധീകരിക്കുന്ന മാഗസിൻ ചടങ്ങിൽ പ്രകാശനം ചെയ്തു. സംഗീത സംവിധായകൻ അൽഫോൻസ് ജോസഫ് യുവജനങ്ങളുമായി സംവദിച്ചു. വരാപ്പുഴ അതിരൂപതയിലെ യുവജന സംഘടനകളായ കെസിവൈഎം , ജീസസ് യൂത്ത് , സിഎൽസി എന്നീ സംഘടനകളുടെ നേതൃത്വത്തിൽ നടത്തിയ കലാപരിപാടികളും
ഡി ജെ സാവിയോ നേതൃത്വം നൽകിയ സംഗീത വിരുന്നും യൂത്ത് മീറ്റിനോടനുബന്ധിച്ച് സംഘടിപ്പിച്ചിരുന്നു. വരാപ്പുഴ അതിരൂപതയുടെ വിവിധ ഇടവകകളിൽ നിന്നും രണ്ടായിരത്തിലധികം പ്രതിനിധികൾ യുവജന സംഗമത്തിൽ പങ്കെടുത്തു.

 


Related Articles

കേരള ലത്തീൻ മെത്രാൻ സമിതിയുടെ (KRLCBC) യൂത്ത് അവാർഡ് ശ്രീ. ഷൈൻ ആന്റണിക്ക്

കേരള ലത്തീൻ മെത്രാൻ സമിതിയുടെ (KRLCBC) യൂത്ത്  അവാർഡ് ശ്രീ. ഷൈൻ ആന്റണിക്ക്.   കൊച്ചി : കേരള കത്തോലിക്ക യുവജന പ്രസ്ഥാനമായ കെ.സി.വൈ.എം ന്റെ സംസ്ഥാന

തിളങ്ങുന്ന വിജയവുമായി വരാപ്പുഴ അതിരൂപതയിലെ വിദ്യാലയങ്ങൾ 

തിളങ്ങുന്ന വിജയവുമായി വരാപ്പുഴ അതിരൂപതയിലെ വിദ്യാലയങ്ങൾ.    കൊച്ചി.: ഈ വർഷത്തെ എസ് എസ് എൽ സി പരീക്ഷയിൽ വരാപ്പുഴ അതിരൂപതയിലെ എല്ലാ വിദ്യാലയങ്ങളും മികച്ച വിജയം

സഭാ വാർത്തകൾ – 15. 01. 23

സഭാ വാർത്തകൾ – 15.01.23   വത്തിക്കാൻ വാർത്തകൾ   1. അധ്യാപകർ സാഹോദര്യത്തിന്റെ വിശ്വസനീയരായ സാക്ഷികളാകണം: ഫ്രാൻസിസ് പാപ്പാ വത്തിക്കാൻ  : അദ്ധ്യാപകർ മാത്സര്യത്തിന് പകരം

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<