സത്യത്തെ തമസ്ക്കരിക്കുന്നതാവരുത് ചരിത്രാന്വേഷണം
സത്യത്തെ
തമസ്ക്കരിക്കുന്നതാവരുത്
ചരിത്രാന്വേഷണം
വല്ലാർപാടം. വാസ്തവങ്ങളെ തമസ്ക്കരിക്കുന്നതാവരുത് ചരിത്രാന്വേഷണമെന്ന് KRLCBC, KRLCC പ്രസിഡണ്ട് ബിഷപ്പ് ഡോ.ജോസഫ് കരിയിൽ ആഹ്വാനം ചെയ്തു. ഉദയംപേരൂർ സുനഹദോസ് കേരള നവോത്ഥാനത്തിന് നല്കിയ സംഭാവനകളും, പള്ളിക്കൊരു പള്ളിക്കൂടമെന്ന ബെച്ചിനെല്ലി പിതാവിന്റെ ആഹ്വാനവും, മദർ ഏലീശ്വായുടെ ഏത ദേശിയ സന്യാസിനി സഭയുടെ സ്ഥാപനത്തേക്കുറിച്ചുമുള്ള വസ്തുതകളെല്ലാം പലപ്പോഴും ചരിത്രത്തിൽ നിന്ന് വിസ്മൃതമാകുന്നത് ചരിത്രാന്വേഷകർ മനസിലാക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു.
പ്രമുഖ തീർത്ഥാടന കേന്ദ്രമായ വല്ലാർപാടം ബസിലിക്കയിൽ സംഘടിപിച്ച ചരിത്ര സെമിനാർ ഉത്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വരാപ്പുഴ അതിരൂപതാ ചാൻസലർ റവ. ഫാ.എബ്ജിൻ അറക്കൽ അധ്യക്ഷനായിരുന്നു. സെമിനാറിന്റെ ആദ്യ സെഷനിൽ, “കേരളസഭ പാശ്ചാത്യ മിഷനറിമാരുടെ വരവിന് മുൻപ് “എന്ന വിഷയത്തിൽ റവ.ഡോ.ഫ്രാൻസീസ് മരോട്ടിക്കപ്പറമ്പിലും. രണ്ടാം സെഷനിൽ “പാശ്ചാത്യ മിഷനറിമാരും കേരളസഭയും ” എന്ന വിഷയത്തിൽ ശ്രീ. ഇഗ്‌നേനേഷ്യസ് ഗൊൺസാൽവസും, മൂന്നാം സെഷനിൽ, “വരാപ്പുഴ അതിരൂപതയും വല്ലാർപാടം പള്ളിയും ” എന്ന വിഷയത്തിൽ ശ്രീ.ജെക്കോബിയും ക്ലാസുകൾ നയിച്ചു. ആലുവ കർമ്മലഗിരി സെമിനാരിയിലെ ഡീൻ ഓഫ് സ്റ്റഡീസ് ഡോ. ഗ്രിഗറി ആർബി മോഡറേറ്ററായിരുന്നു.
വല്ലാർപാടം ബസിലിക്ക റെക്ടറും ആഘോഷ കമ്മിറ്റി ചെയർമാനുമായ ഡോ.ആൻറണി വാലുങ്കൽ സ്വാഗതമാശംസിച്ചു. ഫാ.മിഥുൻ ചെമ്മായത്ത്, ഫാ. ജോർജ് ജിത്തു വട്ടപ്പിള്ളി, ഫാ. നിജിൻ ജോസഫ് കാട്ടിപ്പറമ്പിൽ സി.സലോമി, അഡ്വ. എൽസി ജോർജ്, റോസ് മാർട്ടിൻ , പി.ആർ ജോൺ, ആഷിൽ രാജ്, ഡോമിനിക് സാവിയോ, കെ.ജി.എഡ്വിൻ, പി.എക്സ് വർഗീസ് പീറ്റർ കൊറയ, യു.ടി.പോൾ എന്നിവർ പ്രസംഗിച്ചു.
1524 ൽ വല്ലാർപാടത്ത് നിലവിലുണ്ടായിരുന്ന പരിശുദ്ധാത്മാവിന്റെ ദേവാലയത്തിൽ പോർച്ചുഗലിൽ നിന്നും കൊണ്ടുവന്ന കാരുണ്യ മാതാവിന്റെ തിരുച്ചിത്രം സ്ഥാപിച്ചതിന്റെ അഞ്ഞൂറാം വാർഷികാലോഷ|ങ്ങൾ വിപുലമായ പരിപാടികളോടെ 2024 ൽ ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ചരിത്ര സെമിനാൽ സംഘടിപ്പിച്ചത്.