വരാപ്പുഴ അതിരൂപത സി.എൽ.സി. മെമ്പർഷിപ്പ് ക്യാമ്പയിൻ സി.എൽ.സി. അംഗമായ വെരി.റവ.ഡോ.ആൻ്റെണി വാലുങ്കൽ പിതാവ് ഉദ്ഘാടനം ചെയ്തു.
വരാപ്പുഴ അതിരൂപത സി.എൽ.സി. മെമ്പർഷിപ്പ് ക്യാമ്പയിൻ സി.എൽ.സി. അംഗമായ വെരി.റവ.ഡോ.ആൻ്റെണി വാലുങ്കൽ പിതാവ് ഉദ്ഘാടനം ചെയ്തു.
കൊച്ചി : മറിയം വഴി ക്രിസ്തുവിലേക്ക് എന്ന ആപ്തവാക്യവുമായി കത്തോലിക്കാ സഭയിലെ യുവജനപ്രേഷിത സംഘടനയായ സി.എൽ.സി വരാപ്പുഴ അതിരൂപതയിലെ യുവജനങ്ങളെ പ്രേഷിത ചൈതന്യം ഉള്ളവരാക്കി തീർക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിച്ചുവരികയാണ്. സമൂഹത്തിന് ക്രിസ്തുവിനെ അനുഭവവേദ്യമാക്കാൻ പരിശുദ്ധ കന്യകാമറിയത്തിന്റെ മധ്യസ്ഥതയിൽ പ്രാർത്ഥന പഠനം പ്രവർത്തനം എന്നിവയെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ക്രൈസ്തവ സമൂഹമായ സിഎൽസി ( ക്രിസ്ത്യൻ ലൈഫ് കമ്മ്യൂണിറ്റി )ലേക്ക് അംഗത്വം ആരംഭിച്ചിരിക്കുകയാണ്. വരാപ്പുഴ അതിരൂപതയിൽ പ്രവർത്തിക്കുന്ന സിഎൽസി യൂണിറ്റുകളിൽ അംഗത്വം നൽകുന്നതിന്റെ ഭാഗമായി അതിരൂപതല മെമ്പർഷിപ്പ് ക്യാമ്പയിൻ വരാപ്പുഴ അതിരൂപത സഹായ മെത്രാനും സി എൽ സി അംഗവുമായ വെരി.റവ.ഡോ. ആന്റണി വാലുങ്കൽ ഉദ്ഘാടനം ചെയ്തു.വരാപ്പുഴ അതിരൂപത സി.എൽ.സി. ഡയറക്ടർ ഫാ.ജോബി ആലപ്പാട്ട്,വരാപ്പുഴ അതിരൂപത സി.എൽ.സി. പ്രസിഡന്റ് തോബിയാസ് കോർനേലി, ജനറൽ സെക്രട്ടറി ഡോണ ഏണസ്റ്റിൻ,ട്രെഷറർ അലൻ ടൈറ്റസ്, വൈസ് പ്രസിഡന്റ് ആൻസ് നിഖിൻ സെന്നീസ്, ജോയിൻ സെക്രട്ടറി അലീന എലിസബത്ത്,എക്സിക്യൂട്ടീവ് അംഗങ്ങളായ ആഡ്വിൻ സെബാസ്റ്റ്യൻ, ആൻ മേരി, നേഹ എന്നിവർ സന്നിഹിതരായിരുന്നു.
Related Articles
മതബോധന വിദ്യാർഥികൾക്ക് ബൈബിൾ സൗജന്യമായി നൽകി പുതുവൈപ്പ് മതബോധന വിഭാഗം
ബൈബിൾ അധിഷ്ഠിത വിശ്വാസപരിശീലനം ലക്ഷ്യംവെച്ച് എല്ലാ മത ബോധനവിദ്യാർഥികൾക്കും ബൈബിൾ സൗജന്യമായി നൽകി പുതുവൈപ്പ് മതബോധന വിഭാഗം. കൊച്ചി : ബൈബിൾ അധിഷ്ഠിത വിശ്വാസ പരിശീലനവും
ലോക ഹൃദയദിനത്തിൽ ലൂർദ് ആശുപത്രിയുടെ ഹൃദയപൂർവം പദ്ധതി
ലോക ഹൃദയദിനത്തിൽ ലൂർദ് ആശുപത്രിയുടെ ഹൃദയപൂർവം പദ്ധതി. കൊച്ചി : എറണാകുളം ലൂർദ് ആശുപത്രിയുടെ ആഭിമുഖ്യത്തിൽ നിർധനരായ രോഗികൾക്ക് സൗജന്യനിരക്കിയിൽ ആൻജിയോപ്ലാസ്റ്റി ചെയ്യുന്ന ഹൃദയപൂർവം പദ്ധതിയ്ക്ക് തുടക്കമായി.
സഭാവാര്‍ത്തകള്‍ – 03. 03. 24.
സഭാവാര്‍ത്തകള്‍ – 03. 03. 24. വത്തിക്കാൻ വാർത്തകൾ സമാധാനത്തിനായി നമുക്ക് പ്രാര്‍ത്ഥിക്കാം : ഫ്രാന്‍സിസ് പാപ്പാ വത്തിക്കാൻ : വിവിധ രാജ്യങ്ങളില്‍ നടമാടുന്ന