“ഇല്യൂമിനേറ്റ് 2024 ” ഉദ്ഘാടനം ചെയ്തു.
“ഇല്യൂമിനേറ്റ് 2024 ” ഉദ്ഘാടനം ചെയ്തു.
കൊച്ചി : വരാപ്പുഴ അതിരൂപത യൂത്ത് കമ്മീഷൻ സംഘടിപ്പിച്ച യുവജന സംഗമം “ഇല്യൂമിനേറ്റ് 2024 ” സിനിമാ നടൻ സിജു വിൽസൻ ഉദ്ഘാടനം ചെയ്തു. വരാപ്പുഴ അതിരൂപത സഹായ മെത്രാൻ റൈറ്റ് . റവ . ഡോ. ആൻ്റണി വാലുങ്കൽ അധ്യക്ഷത വഹിച്ചു. “ആട്ടം ” സിനിമാറ്റിക്ക് ഡാൻസ് മത്സരം സിനിമാതാരം ശ്രീ. ധീരജ് ഡെന്നീസ് ഉദ്ഘാടനം ചെയ്തു. സിനിമ സംവിധായകൻ ശ്രീ. ഉല്ലാസ് കൃഷ്ണ , വരാപ്പുഴ അതിരൂപത യുവജന കമ്മീഷൻ ഡയറക്ടർ റവ ഫാ. ജിജു ക്ലീറ്റസ് തിയ്യാടി, കെ. ആർ.എൽ. സി. സി. ഡെപ്യൂട്ടി സെക്രട്ടറി റവ.ഡോ. ജിജു അറക്കത്തറ , ശ്രീ. ടി.ജെ. വിനോദ് എം.എൽ.എ , കെ.സി.വൈ.എം. അതിരൂപത പ്രസിഡന്റ് ശ്രീ. രാജീവ് പാട്രിക്ക് , സി. എൽ. സി അതിരൂപത പ്രസിഡന്റ് ശ്രീ. തോബിയാസ് കൊർണേലി , ജീസസ് യൂത്ത് കോഡിനേറ്റർ ശ്രീ. ബ്രോഡ്വിൻ ബെല്ലർമിൻ, കെ.സി വൈ എം. പ്രൊമോട്ടർ റവ ഫാ. ഷിനോജ് ആറാംഞ്ചേരി, ജീസസ് യൂത്ത് പ്രൊമോട്ടർ റവ ഫാ. ആൻ്റണി ആനന്ദ് മണ്ണാളിൽ , സി. എൽ. സി. പ്രൊമോട്ടർ റവ. ഫാ. ജോബിൻ അതിരൂപത യുവജന കമ്മീഷൻ ജോ. സെക്രട്ടറി സിബിൻ യേശുദാസൻ എന്നിവർ യോഗത്തിൽ സംസാരിച്ചു. തുടർന്ന് ആട്ടം സിനിമാറ്റിക്ക് ഡാൻസ് മത്സരം നടത്തപ്പെട്ടു. ഒന്നാം സ്ഥാനവും പ്രഥമ ആട്ടം എവർ റോളിങ്ങ് ട്രോഫിയും തൈക്കൂടം സെന്റ്.റാഫേൽ ഇടവക കരസ്ഥമാക്കി രണ്ടാം സ്ഥാനം മഞ്ഞുമ്മൽ ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ ഇടവകയും , മൂന്നാം സ്ഥാനം ഉണിച്ചിറസെൻ്റ് ജൂഡ് ഇടവകയും കരസ്ഥമാക്കി
മത്സര വിജയികൾക്ക് എറണാകുളം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി. എൽസി ജോർജ് സമ്മാനങ്ങൾ വിതരണം ചെയ്തു.