വരാപ്പുഴ അതിരൂപത സി.എൽ.സി. മെമ്പർഷിപ്പ് ക്യാമ്പയിൻ സി.എൽ.സി. അംഗമായ വെരി.റവ.ഡോ.ആൻ്റെണി വാലുങ്കൽ പിതാവ് ഉദ്ഘാടനം ചെയ്തു.

കൊച്ചി : മറിയം വഴി ക്രിസ്തുവിലേക്ക് എന്ന ആപ്തവാക്യവുമായി കത്തോലിക്കാ സഭയിലെ യുവജനപ്രേഷിത സംഘടനയായ സി.എൽ.സി വരാപ്പുഴ അതിരൂപതയിലെ യുവജനങ്ങളെ പ്രേഷിത ചൈതന്യം ഉള്ളവരാക്കി തീർക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിച്ചുവരികയാണ്. സമൂഹത്തിന് ക്രിസ്തുവിനെ അനുഭവവേദ്യമാക്കാൻ പരിശുദ്ധ കന്യകാമറിയത്തിന്റെ മധ്യസ്ഥതയിൽ പ്രാർത്ഥന പഠനം പ്രവർത്തനം എന്നിവയെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ക്രൈസ്തവ സമൂഹമായ സിഎൽസി ( ക്രിസ്ത്യൻ ലൈഫ് കമ്മ്യൂണിറ്റി )ലേക്ക് അംഗത്വം ആരംഭിച്ചിരിക്കുകയാണ്. വരാപ്പുഴ അതിരൂപതയിൽ പ്രവർത്തിക്കുന്ന സിഎൽസി യൂണിറ്റുകളിൽ അംഗത്വം നൽകുന്നതിന്റെ ഭാഗമായി അതിരൂപതല മെമ്പർഷിപ്പ് ക്യാമ്പയിൻ വരാപ്പുഴ അതിരൂപത സഹായ മെത്രാനും സി എൽ സി അംഗവുമായ വെരി.റവ.ഡോ. ആന്റണി വാലുങ്കൽ ഉദ്ഘാടനം ചെയ്തു.വരാപ്പുഴ അതിരൂപത സി.എൽ.സി. ഡയറക്ടർ ഫാ.ജോബി ആലപ്പാട്ട്,വരാപ്പുഴ അതിരൂപത സി.എൽ.സി. പ്രസിഡന്റ്‌ തോബിയാസ് കോർനേലി, ജനറൽ സെക്രട്ടറി ഡോണ ഏണസ്റ്റിൻ,ട്രെഷറർ അലൻ ടൈറ്റസ്, വൈസ് പ്രസിഡന്റ്‌ ആൻസ് നിഖിൻ സെന്നീസ്, ജോയിൻ സെക്രട്ടറി അലീന എലിസബത്ത്,എക്സിക്യൂട്ടീവ് അംഗങ്ങളായ ആഡ്വിൻ സെബാസ്റ്റ്യൻ, ആൻ മേരി, നേഹ എന്നിവർ സന്നിഹിതരായിരുന്നു.

admin

Leave a Reply

Your email address will not be published. Required fields are marked *