വല്ലാർപാടം ബസിലിക്കയിൽ പരിശുദ്ധാരൂപിയുടെ തിരുനാൾ സമാപിച്ചു

വല്ലാർപാടം

ബസിലിക്കയിൽ

പരിശുദ്ധാരൂപിയുടെ

തിരുനാൾ സമാപിച്ചു

 

വല്ലാർപാടം: ചരിത്രപ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ വല്ലാർപാടം ബസിലിക്കയിലെ പരിശുദ്ധാരൂപിയുടെ തിരുനാളിന് ഭക്തിനിർഭരമായ സമാപനം. രാവിലെ 9.30 നുളള തിരുനാൾ ദിവ്യബലിക്ക് അതിരൂപതാ വികാരി ജനറാൾ മോൺ.മാത്യു കല്ലിങ്കൽ മുഖ്യ കാർമ്മികത്വം വഹിച്ചു. ഫാ. പ്രിൻസ് OSJ വചനപ്രഘോഷണം നടത്തി. തുടർന്ന് നടത്തിയ ആഘോഷമായ പ്രദക്ഷിണത്തിൽ ആയിരങ്ങൾ പങ്കെടുത്തു.
ജൂൺ 12ന് ഞായറാഴ്ച്ചയാണ് എട്ടാം തിരുനാൾ. പോർച്ചുഗീസ് മിഷനറിമാരാൽ
A D1524 ൽ സ്ഥാപിതമായ, പരിശുദ്ധാരൂപിയുടെ നാമധേയത്തിലുള്ള ഏഷ്യയിലെ ഏക ദേവാലയമാണ് വല്ലാർപാടം പള്ളി.

26 പേരടങ്ങുന്ന പ്രസുദേന്തി കൂട്ടായ്മയാണ് ഈ വർഷത്തെ തിരുനാൾ ഏറ്റെടുത്ത് നടത്തിയത്.
റെക്ടർ റവ. ഡോ.ആൻറണി വാലുങ്കൽ, സഹവികാരിമാരായ ഫാ.മിഥുൻ ജോസഫ് ചെമ്മായത്ത്, ഫാ.ജോർജ് ജിത്തു വട്ടപ്പിള്ളി, ഫാ. നിജിൻ ജോസഫ് കാട്ടിപ്പറമ്പിൽ എന്നിവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നല്കി.


Related Articles

ഗാർഹിക തൊഴിലാളി ദിനചാരണം സംഘടിപ്പിച്ചു.

ഗാർഹിക തൊഴിലാളി ദിനാചാരണം സംഘടിപ്പിച്ചു.   എറണാകുളം : എറണാകുളം ജില്ലയിലെ ഗാർഹിക തൊഴിലാളികളുടെ സംഘാടനവും ശാക്തീകരണവും ലക്ഷ്യമാക്കി വരാപ്പുഴ അതിരുപതാ എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റിയും

എട്ടേക്കർ പള്ളി സുവർണ ജൂബിലി സ്മരണിക പ്രകാശനം ചെയ്തു.

എട്ടേക്കർ പള്ളി സുവർണ ജൂബിലി സ്മരണിക പ്രകാശനം ചെയ്തു.   കൊച്ചി : എടത്തല സെന്റ് ജൂഡ് ഇടവകയുടെ സുവർണ്ണ ജൂ ബിലിയോടനുബന്ധിച്ചു തയ്യാറാക്കിയ സ്മരണികയുടെ പ്രകാശനം

ക്രിസ്ത്യന്‍ വിവാഹചടങ്ങുകള്‍ പള്ളികളില്‍ നടത്താന്‍ അനുമതി, 20 പേരില്‍ കൂടുതല്‍ പങ്കെടുക്കാന്‍ പാടില്ല

കൊച്ചി :  ക്രിസ്ത്യന്‍ വിവാഹചടങ്ങുകള്‍ പള്ളികളില്‍ നടത്താന്‍ അനുമതി. 20 പേരില്‍ കൂടുതല്‍ പങ്കെടുക്കാന്‍ പാടില്ല എന്ന നിബന്ധനയുണ്ട്. വിവാഹചടങ്ങുകള്‍ക്കും മരണാനന്തരചടങ്ങുകള്‍ക്കും 20 പേരെ പങ്കെടുപ്പിക്കാന്‍ നേരത്തെ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<