വല്ലാർപാടം ബസിലിക്കയിൽ പരിശുദ്ധാരൂപിയുടെ തിരുനാൾ സമാപിച്ചു
വല്ലാർപാടം
ബസിലിക്കയിൽ
പരിശുദ്ധാരൂപിയുടെ
തിരുനാൾ സമാപിച്ചു
വല്ലാർപാടം: ചരിത്രപ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ വല്ലാർപാടം ബസിലിക്കയിലെ പരിശുദ്ധാരൂപിയുടെ തിരുനാളിന് ഭക്തിനിർഭരമായ സമാപനം. രാവിലെ 9.30 നുളള തിരുനാൾ ദിവ്യബലിക്ക് അതിരൂപതാ വികാരി ജനറാൾ മോൺ.മാത്യു കല്ലിങ്കൽ മുഖ്യ കാർമ്മികത്വം വഹിച്ചു. ഫാ. പ്രിൻസ് OSJ വചനപ്രഘോഷണം നടത്തി. തുടർന്ന് നടത്തിയ ആഘോഷമായ പ്രദക്ഷിണത്തിൽ ആയിരങ്ങൾ പങ്കെടുത്തു.
ജൂൺ 12ന് ഞായറാഴ്ച്ചയാണ് എട്ടാം തിരുനാൾ. പോർച്ചുഗീസ് മിഷനറിമാരാൽ
A D1524 ൽ സ്ഥാപിതമായ, പരിശുദ്ധാരൂപിയുടെ നാമധേയത്തിലുള്ള ഏഷ്യയിലെ ഏക ദേവാലയമാണ് വല്ലാർപാടം പള്ളി.
26 പേരടങ്ങുന്ന പ്രസുദേന്തി കൂട്ടായ്മയാണ് ഈ വർഷത്തെ തിരുനാൾ ഏറ്റെടുത്ത് നടത്തിയത്.
റെക്ടർ റവ. ഡോ.ആൻറണി വാലുങ്കൽ, സഹവികാരിമാരായ ഫാ.മിഥുൻ ജോസഫ് ചെമ്മായത്ത്, ഫാ.ജോർജ് ജിത്തു വട്ടപ്പിള്ളി, ഫാ. നിജിൻ ജോസഫ് കാട്ടിപ്പറമ്പിൽ എന്നിവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നല്കി.