ഹൃദയംകൊണ്ട് കേൾക്കൂ……പരിശുദ്ധ ഫ്രാൻസിസ് പാപ്പായുടെ മാധ്യമദിന സന്ദേശം :
ഹൃദയംകൊണ്ട് കേൾക്കൂ……
*അമ്പത്തിയാറാം ആഗോള മാധ്യമ ദിനം*_
_
ജൂൺ- 5- 2022
പരിശുദ്ധ ഫ്രാൻസിസ് പാപ്പായുടെ മാധ്യമദിന സന്ദേശം :
വത്തിക്കാൻ : മനുഷ്യകുലത്തിന് ഏറ്റവും അത്യാവശ്യം ഉള്ളത് എന്താണ് എന്ന് വളരെ പ്രശസ്തനാ യ ഡോക്ടറോട് ചോദിച്ചതിനുള്ള ഉത്തരമായി അദ്ദേഹം പറഞ്ഞത്” ശ്രവി ക്കപ്പെട ണം എന്ന…. അതിരുകളില്ലാത്ത അദമ്യമായ ആഗ്രഹം” എന്നായി രുന്നു.
അതിരറ്റ ജിജ്ഞാസയോടെ തുറന്ന കണ്ണുകളോടെ തനിക്കു ചുറ്റുമുള്ള ലോകത്തെ നോക്കിക്കാണുന്ന ഒരു പിഞ്ചുകുഞ്ഞിന്റെ ലാളിത്യത്തോടെ, വിനയത്തോടെ വേണം നമ്മൾ മറ്റുള്ളവരെ ശ്രവിക്കാൻ.
എത്ര ചെറുതാണെങ്കിലും അപരനിൽ നിന്നും എന്തെങ്കിലും എനിക്ക് പഠിക്കാൻ ഉണ്ടാവും എന്നും അത് എന്നെങ്കിലും എൻറെ ജീവിതയാത്രയിൽ ഉപകരിക്കുമെന്നും… അവബോധമുള്ളവരാവുക
അവരവർക്കുള്ള സ്ഥാനങ്ങളും അധികാരങ്ങളും വിട്ടു കൊടുക്കുമ്പോഴാണ് നമ്മൾ, മനുഷ്യർ, ദൈവത്തിൻറെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട വരാകുന്നത്.
യേശുക്രിസ്തു ശിഷ്യന്മാരോട് പറഞ്ഞത്. ” “ആകയാൽ നിങ്ങൾ എങ്ങനെ കേൾക്കുന്നു എന്ന് സൂക്ഷിച്ചുകൊള്ളുവിൻ (ലൂക്കാ 8: 18) വി ത കാരന്റെ ഉപമ വിവരിച്ചതിനുശേഷം ഇങ്ങനെ യേശുക്രിസ്തു പരസ്യമായി ആഹ്വാനം ചെയ്തത് വെറുതെ കേൾക്കുന്ന കേൾവിക്കാരനാവാൻ അല്ല മറിച്ച് നല്ലപോലെ ശ്രദിച്ചു ശ്രവിച്ച് മനസ്സിലാക്കാൻ വേണ്ടി കൂടിയാണ്. സത്യസന്ധവും നല്ലതുമായ ഹൃദയ ഭാവത്തോടെ വചനം സ്വീകരിക്കുന്നവർക്കെ അത് കാത്തുസൂക്ഷിക്കുവാനും പ്രതീക്ഷിച്ച സദ്ഫലങ്ങൾ- ജീവന്റെ യും രക്ഷയുടെയും അനുഭവിക്കാനും സാധിക്കു.
വാസ്തവത്തിൽ ഇന്നു നടക്കുന്ന പല സംഭാഷണങ്ങളിലും നമ്മൾ സംവദി ക്കുന്നേയില്ല. അപരൻ സംസാരിച്ചു കഴിഞ്ഞാൽ ഉടനെ നമ്മുടെ അഭിപ്രായം അവരിൽ അടിച്ചേൽപ്പിക്കാനാണ് കാത്തിരിക്കുന്നത് അതിനാൽ ശ്രവിക്കുക എന്നത്, സംഭാഷണങ്ങളിലെ മാറ്റി നിർത്താനാവാത്ത ഘടകമാണ്. ശ്രവിക്കുന്നത് നടന്നിട്ടില്ല എങ്കിൽ അവിടെ ആശയവിനിമയം നടന്നിട്ടില്ല അതില്ലാതെ നല്ല പത്രപ്രവർത്തനത്തിന് അസ്ഥിത്വം ഇല്ലാതാവുന്നു പൂർണവും സന്തുലിതവും പരിപക്വമായ വിവരങ്ങൾ ലഭിക്കുവാൻ ദീർഘനേരം നല്ലപോലെ ശ്രവി ക്കേണ്ടത് അത്യാവശ്യമാണ്
അജപാലന ദൗത്യങ്ങളിലേറ്റവും പ്രധാനപ്പെട്ടത് ശ്രവിക്കുക എന്ന അപ്പോസ്തലിക കടമയാണ്.
സീനഡിൻറെ ഒരുക്കങ്ങൾ പരസ്പരം ശ്രവിക്കാനുള്ള നല്ലൊരു അവസരം ആകട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം.തന്ത്രങ്ങളുടെയും പരിപാടികളുടെയും പരിണിതഫലം അല്ല കൂട്ടായ്മ മറിച്ച് പരസ്പരം ശ്രവി ക്കുന്നതിലൂടെ നിർമ്മിക്കപ്പെടുന്നതാണത്.
ആത്മവിശ്വാസത്തോടെയും ന്യായ ബോധത്തോടെയും സത്യസന്ധമായും മുൻപിലിരിക്കുന്ന വ്യക്തിയെ ശ്രദ്ധിക്കുമ്പോൾ ആണ് ആശയവിനിമയം നല്ലതും പൂർണമായും മാനുഷികമാകുന്നതും.അഗസ്തീനോസ് വിശുദ്ധൻ പറഞ്ഞിരുന്നത് പുറമേയുള്ള ചെവികൾ കൊണ്ടല്ല അകമേയുള്ള ഹൃദയംകൊണ്ട് ശ്രവിക്കാൻ ആയിരുന്നു. അസീസിയിലെ വിശുദ്ധ ഫ്രാൻസിസ് ആഹ്വാനം ചെയ്തത് ചെവികളിലല്ല ഹൃദയം വേണ്ടത്, ചെവിയുള്ള ഹൃദയമാണ് വേണ്ടത് എന്നായിരുന്നു. ആകയാൽ സത്യസന്ധമായ ആശയവിനിമയം വീണ്ടെടുക്കേണ്ട തിന് ചെയ്യേണ്ടത് നമ്മൾ നമ്മളെ തന്നെ ശ്രവി ക്കുക എന്നതാണ് എന്നും ഫ്രാൻസിസ് പാപ്പാ കൂട്ടിച്ചേർത്തു