വിശുദ്ധ ഗ്രന്ഥം -പുതിയനിയമം പകർത്തിയെഴുതി സെന്റ് സെബാസ്റ്റ്യൻ ദേവാലയം മാതൃകയായി .
വിശുദ്ധ ഗ്രന്ഥം- പുതിയനിയമം
പകർത്തിയെഴുതി
സെന്റ്. സെബാസ്റ്റ്യൻ ദേവാലയം
മാതൃകയായി .
കൊച്ചി : ഗാന്ധിനഗർ സെന്റ്. സെബാസ്റ്റ്യൻ ദേവാലയം മതബോധന വിഭാഗത്തിന്റെ നേതൃത്വത്തിൽ വിശുദ്ധ വാര ദിനങ്ങൾ പുതിയനിയമം പകർത്തിയെഴുതി മാതൃകയായി .
മതാദ്ധ്യാപകരുടെയും വിശ്വാസി സമൂഹത്തിന്റെയും നേതൃത്വത്തിലാണ് വിശുദ്ധ ഗ്രന്ഥം ഏഴ് ദിവസങ്ങൾ കൊണ്ട് പകർത്തി എഴുതിയത്. വിശുദ്ധവാര ദിനങ്ങൾ എപ്രകാരം കൂടുതൽ തിരുവച നോന്മുഖമായി മാറ്റാം എന്ന ചിന്തയിൽ നിന്നാണ് വിശുദ്ധഗ്രന്ഥം പുതിയ നിയമം പകർത്തി എഴുതുവാൻ പ്രചോദനമായത്. ഗാന്ധിനഗർ സെൻറ് സെബാസ്റ്റ്യൻ ദേവാലയം പ്രീസ്റ്റ് ഇൻ ചാർജ് ഫാദർ ജോസഫ് ആന്റണി പള്ളിപ്പറമ്പിൽ, മതാധ്യാപകരായ സോഫി ടെന്നീസ്, അമല ഫ്രാൻസിസ്, സേവ്യർ പാലക്കാപ്പറമ്പിൽ പറമ്പിൽ എന്നിവർ പുതിയ നിയമം പകർത്തിയെഴുതുന്നതിന് നേതൃത്വം നൽകി. ദൈവ കരുണയുടെ തിരുന്നാളിനോടനുബന്ധിച്ച് നടത്തപ്പെട്ട മതബോധന വാർഷിക സമ്മേളനത്തിൽ വരാപ്പുഴ അതിരൂപത മതബോധന ഡയറക്ടർ ബഹുമാനപ്പെട്ട ഫാദർ വിൻസെൻറ് നടുവിലപറമ്പിൽ ബൈബിൾ പുതിയ നിയമ കൈയ്യെഴുത്ത് പ്രതി പ്രകാശനം ചെയ്തു.കൂടുതൽ അധ്യായങ്ങൾ പകർത്തി എഴുതിയ നതാഷ , നധാനിയ, ഷീല സേവിയർ എന്നിവർക്ക് പ്രത്യേക ക്യാഷ് അവാർഡുകൾ ഡയറക്ടർ സമ്മാനിച്ചു.
Related
Related Articles
ജല പ്രളയം കഴിഞ്ഞു, കേരളത്തിൽ ഇനി മദ്യ പ്രളയം
കൊച്ചി : ”മദ്യം ഒരു കുടിൽ വ്യവസായമായി കേരളത്തിൽ കൊണ്ടുവരുന്ന സർക്കാർ” എന്ന ‘ക്രെഡിറ്റ്’ അടിച്ചെടുക്കാനുള്ള ശ്രെമത്തിലാണ് പിണറായി സർക്കാർ എന്ന് തോന്നുന്നു , കാര്യങ്ങളുടെ പോക്ക്
കുക്കിംഗ് – കേക്ക് ബേക്കിംഗ് മൂന്നാമത്തെ ബാച്ചിന്റെ പരിശീലനം ആരംഭിച്ചു.
കുക്കിംഗ് – കേക്ക് ബേക്കിംഗ് മൂന്നാമത്തെ ബാച്ചിന്റെ പരിശീലനം ആരംഭിച്ചു. വരാപ്പുഴ അതിരൂപത നടപ്പിലാക്കുന്ന സുഭിക്ഷ കേരളം സുരക്ഷാപദ്ധതിയുടെ ഭാഗമായ ചെറുകിട സംരംഭകത്വ വികസന പരിപാടിയോടനുബന്ധിച്ച് കുക്കിംഗ്
മാതൃകയായി വരാപ്പുഴ അതിരൂപത, പെരുമ്പിള്ളി തിരുക്കുടുംബ ഇടവക
കൊച്ചി : കോറോണ രോഗബാധയുടെയും ലോക്‌ഡൗണിന്റെയും പശ്ചാത്തലത്തിൽ ദുരിതത്തിലായ കുടുംബങ്ങൾക്ക് അരി വിതരണം നടത്തി വരാപ്പുഴ അതിരൂപത പെരുമ്പിള്ളി തിരുക്കുടുംബ ദേവാലയം മാതൃകയായി .