വിശ്വാസത്തിന്റെ നേർസാക്ഷ്യമായി 2023 ലെ- മെത്രാന്മാരുടെ സിനഡിന്റെ അതിരൂപതാതല ഉദ്ഘാടനം വരാപ്പുഴ അതിരൂപതയിൽ നടത്തി

വിശ്വാസത്തിന്റെ നേർസാക്ഷ്യമായി

2023 ലെ- മെത്രാന്മാരുടെ സിനഡിന്റെ

അതിരൂപതാതല ഉദ്ഘാടനം

വരാപ്പുഴ അതിരൂപതയിൽ നടത്തി.

 

കൊച്ചി : 2023 ൽ റോമിൽ നടക്കുന്ന മെത്രാന്മാരുടെ 16-) മത് സാധാരണ സിനഡിന്റെ അതിരൂപതതല ഉദ്ഘാടനം എറണാകുളം സെന്റ്. ഫ്രാൻസിസ് അസീസി കത്തീഡ്രലിൽ വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിൽ പിതാവ് നിർവഹിച്ചു.

കൂട്ടായ്മ, പങ്കാളിത്തം, പ്രേക്ഷിത ദൗത്യം എന്ന ശീർഷകത്തിൽ ആണ് പതിനാറാമത് മെത്രാന്മാരുടെ സിനഡ് ഫ്രാൻസിസ് പാപ്പാ ക്രമീകരിച്ചിരിക്കുന്നത്.

2021 ഒക്ടോബറിൽ ആരംഭിച്ച രൂപതാതലവും, 2022 സെപ്റ്റംബറിൽ ആരംഭിക്കുന്ന ഭൂഖണ്ഡ തലവും, 2023 ഒക്ടോബറിൽ വത്തിക്കാനിൽ നടക്കുന്ന ആഗോളതലവുമാണ് ഈ സിനഡിന്റെ മൂന്നു ഘട്ടങ്ങൾ. വരാപ്പുഴ അതിരൂപതയിൽ നടന്ന അതിരൂപതാതല ഉദ്ഘാടന ദിവ്യബലിയിൽ ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ മുഖ്യ കാർമികത്വം വഹിച്ചു വൈദികരും സന്യസ്തരും അല്മായരും പങ്കുചേർന്നു ഫാ. ജോബ് വാഴകൂട്ടത്തിൽ, സിസ്റ്റർ ഷൈൻ ബ്രിജിറ്റ് സി. എസ്. എസ്. ടി. എന്നിവരാണ് വരാപ്പുഴ അതിരൂപതയിൽ സിനഡിന്റെ പ്രവർത്തനങ്ങൾ കോഡിനേറ്റ് ചെയ്യുന്നത്.


Related Articles

വരാപ്പുഴ അതിരൂപതയ്ക്ക് ഇത് ധന്യമുഹൂര്‍ത്തം

വരാപ്പുഴ അതിരൂപതയ്ക്ക് ഇത് ധന്യമുഹൂര്‍ത്തം.   കൊച്ചി : വരാപ്പുഴ അതിരൂപത മെത്രാപ്പോലിത്ത അഭിവന്ദ്യ ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന തിരുപ്പട്ട ദാന തിരുകര്‍മത്തില്‍ വരാപ്പുഴ

വ്യാജ പ്രചാരണങ്ങളിൽ കുടുങ്ങരുത്

വ്യാജ പ്രചാരണങ്ങളിൽ കുടുങ്ങരുത് കൊച്ചി : Verapoly Navadarsan Education Nidhi Ltd കമ്പനിയെക്കുറിച്ച് ഒരു വ്യാജ പ്രചരണം സമൂഹ മാധ്യമങ്ങളിൽ നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു. 2018 ഫെബ്രുവരിയിൽ

നായരമ്പലം കടപ്പുറം നിവാസികൾക്ക് കടൽക്കയറ്റത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്തീരസംരക്ഷണസമിതി ആക്ഷൻ കൗൺസിൽ റോഡ് ഉപരോധിച്ചു..

    നായരമ്പലം കടപ്പുറം നിവാസികൾക്ക് കടൽക്കയറ്റത്തിന് ശാശ്വത പരിഹാരംകാണണമെന്ന്ആവശ്യപ്പെട്ടുകൊണ്ട്    നായരമ്പലം വെളിയത്താംപറമ്പ് ബസ് സ്റ്റോപ്പിൽ    തീരസംരക്ഷണസമിതി ആക്ഷൻ കൗൺസിൽ റോഡ് ഉപരോധിച്ചു.  

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<