വിശ്വാസ വേരുകൾ സംരക്ഷിക്കാനും ഇളംതലമുറയ്ക്ക് പകർന്ന് കൊടുക്കാനും വിരമിക്കൽ പ്രായമില്ല വയോധികരോടു പാപ്പാ

വിശ്വാസ വേരുകൾ സംരക്ഷിക്കാനും ഇളംതലമുറയ്ക്ക് പകർന്ന്

കൊടുക്കാനും വിരമിക്കൽ പ്രായമില്ല വയോധികരോടു പാപ്പാ

 

വത്തിക്കാന്‍  : മുത്തശ്ശീമുത്തച്ഛൻമാർക്കും വയോധികർക്കുമായുള്ള പ്രഥമ ആഗോള ദിനത്തോടനുബന്ധിച്ച് പാപ്പയുടെ സന്ദേശം.

ജൂലൈ ഇരുപത്തഞ്ചാം തിയതി യേശുവിന്റെ മുത്തശ്ശീ മുത്തച്ഛൻമാരായ ജൊവാക്കിമിന്റെയും അന്നയുടെയും തിരുന്നാൾ ദിവസമാണ് തിരുസഭയിൽ മുത്തശ്ശീമുത്തച്ഛൻമാർക്കും മുതിർന്നവർക്കുമായുള്ള പ്രഥമ ആഗോള ദിനം ആചരിക്കപ്പെടുന്നത്. “ഞാന്‍ എന്നും നിങ്ങളോടുകൂടെ ഉണ്ടായിരിക്കും” (മത്തായി 28 : 20) എന്ന വചനമാണ് ആചരണത്തിന്റെ പ്രമേയം. ഈ ദിനത്തോടനുബന്ധിച്ച് പാപ്പാ നൽകിയ സന്ദേശമാരംഭിച്ചത്. റോമായുടെ മെത്രാനും അവരെപോലെ വൃദ്ധനായ ഒരാളും എന്ന നിലയിൽ അവരോടുള്ള ഐക്യദാർഢ്യം ഊട്ടിയുറപ്പിച്ചു കൊണ്ട് മുത്തശ്ശീ മുത്തച്ഛൻമാർക്കും മുതിർന്നവർക്കുമുള്ള ഈ ആഗോള ദിനത്തിൽ താനും സഭ മുഴുവനും ആശംസിക്കുന്നത് യേശു പറഞ്ഞ അതേ സാമിപ്യം തന്നെയാണ് എന്ന് ആദ്യഖണ്ഡികയിൽ തന്നെ പാപ്പാ പറഞ്ഞു.

 

ദൈവസാന്നിധ്യമറിയിക്കുന്ന മാലാഖമാർ

 യാക്കോബിന്റെ ആദ്യ സുവിശേഷത്തിലെ (protoevangelium iacobi) യേശുവിന്റെ മുത്തച്ഛനായ ജോവാക്കിമിന്റെ നിരാശയുടെ നേരത്ത് പ്രത്യക്ഷപ്പെട്ട മാലാഖയുടെ കഥ ഉദ്ധരിച്ച പാപ്പാ, നമ്മുടെ ഇരുണ്ട നിമിഷങ്ങളിലും മഹാമാരി കാലത്തെ പോലെ മാലാഖമാരെ അയച്ച് തന്റെ സാമിപ്യം കർത്താവറിയിക്കാറുണ്ടെന്നും ആ മാലാഖയ്ക്ക് പേരക്കുട്ടികളുടേയോ, കുടുംബാംഗങ്ങളുയോ കൂട്ടുകാരുടേയോ അറിഞ്ഞു കേട്ടുവരുന്നവരുടെയോ മുഖമാവാം എന്നും പാപ്പാ ചൂണ്ടിക്കാണിച്ചു.

 

വാർദ്ധക്യത്തിലെ വിളി

മത്തായിയുടെ സുവിശേഷത്തിലെ അവസാന അദ്ധ്യായത്തിൽ ലോകം മുഴുവനും തനിക്ക് ശിഷ്യരെ നേടാനും തന്റെ കല്പനകൾ പാലിക്കാനും അവരെ പഠിപ്പിക്കാൻ അപ്പോസ്തലന്മാരോടു ആവശ്യപ്പെടുന്ന വചനങ്ങൾ നമ്മളോടും ആവശ്യപ്പെടുന്നതാണ് എന്നു പറഞ്ഞു കൊണ്ട് ഈ പ്രായത്തിലുള്ള അവരുടെ വിളി നമ്മുടെ വേരുകൾ സംരക്ഷിക്കാനും, വിശ്വാസം ഇളംതലമുറയ്ക്ക് പകർന്ന് കൊടുക്കാനും കുഞ്ഞുങ്ങളെ സംരക്ഷിക്കാനുമാണെന്ന് ഫ്രാൻസിസ് പാപ്പാ വിശദീകരിച്ചു. സുവിശേഷ പ്രഘോഷണ വേലയ്ക്ക് വിരമിക്കൽ പ്രായമില്ല എന്നും അതിനാൽ ചെറു മക്കൾക്ക് പാരമ്പര്യങ്ങൾ പകർന്നു കൊടുക്കണമെന്നും പാപ്പാ ആഹ്വാനം ചെയ്തു.

 

സ്വപ്നങ്ങൾ

ജോയേൽ പ്രവാചകൻ സ്വപ്നം കണ്ട “നിങ്ങളുടെ വൃദ്‌ധന്മാര്‍ സ്വപ്‌നങ്ങള്‍ കാണും;യുവാക്കള്‍ക്കു ദര്‍ശനങ്ങള്‍ ഉണ്ടാവും.”

(ജോയേല്‍ 2 : 28 ) എന്ന വാക്കുകൾ അനുസ്മരിച്ചു കൊണ്ട്, തലമുറകൾ തമ്മിലുള്ള ഉടമ്പടിയിലാണ് ലോകത്തിന്റെ ഭാവി എന്ന് പാപ്പാ പറഞ്ഞു. മുതിർന്നവരുടെ സ്വപ്നം സാക്ഷാൽക്കരിക്കുക യുവതലമുറയല്ലാതെ പിന്നെയാരാണ് എന്ന് ചോദിച്ചു കൊണ്ട് തുടർന്നും സ്വപ്നങ്ങൾ കാണണമെന്നും നീതിയെക്കുറിച്ചും, സമാധാനത്തെക്കുറിച്ചും, ഐക്യമത്യത്തെക്കുറിച്ചുമുള്ള നമ്മുടെ സ്വപ്നങ്ങൾ യുവതലമുറയ്ക്ക് പുതിയ ദർശനങ്ങളേകുമെന്നും അങ്ങനെ നമുക്ക് ഒരുമിച്ച് ഒരു ഭാവി പണിതുയർത്താനാവുമെന്നും അറിയിച്ച പാപ്പാ ദുരന്താനുഭവങ്ങളിൽ നിന്ന് നവീകൃതരായി പുറത്തു വരാൻ കഴിയുമെന്ന് യുവതലമുറയ്ക്ക് കാണിച്ചു കൊടുക്കണമെന്നും അവരോടു ആവശ്യപ്പെട്ടു.

 

തന്റെ മുൻഗാമിയായ ബനഡിക്ട് പാപ്പായെ ഉദ്ധരിച്ചു കൊണ്ടാണ് ലോകത്തെ സംരക്ഷിക്കാൻ മുതിർന്നവരുടെ പ്രാർത്ഥനയ്ക്ക് കഴിയുമെന്ന് ഫ്രാൻസിസ് പാപ്പാ സ്ഥാപിക്കുന്നത്. പ്രത്യേകിച്ച് കൊടുങ്കാറ്റുലയ്ക്കുന്ന മഹാമാരിയുടെ കടലിലൂടെ മനുഷ്യകുലം സഞ്ചരിക്കുന്ന ഈ നേരത്ത് സഭയ്ക്കും ലോകത്തിനും വളരെ അവശ്യമായ ഒരു സമ്പത്താണ് നിങ്ങളുടെ പ്രാർത്ഥന, പാപ്പാ ഓർമ്മിപ്പിച്ചു.അൾജീരിയയിലെ സന്യാസ ഭവനത്തിലെ സ്വന്തം ഏകാന്തതയുടെ മരുഭൂമിയിലും ലോകത്തിലെ മുഴുവൻ ദരിദ്രർക്ക് വേണ്ടി പ്രാർത്ഥിച്ച് ഒരു സാർവ്വലൗകീക സാഹോദര്യത്തിന് സാക്ഷിയായ ധന്യനായ ചാൾസ് ഡി ഫൗകോൾസിന്റെ ഉദാഹരണം എടുത്തു കൊണ്ടു പ്രാർത്ഥനയിൽ ദരിദ്രരുടെ കഷ്ടപ്പാടുകളോടു സംവേദനക്ഷമതയോടെ നമ്മുടെ ഹൃദയം തുറക്കാനും അവരുടെ ആവശ്യങ്ങൾക്കായി പ്രാർത്ഥിക്കാനും കൃപ തരാൻ കർത്താവിനോട് പ്രാർത്ഥിച്ചു കൊണ്ടും ഞാൻ നിങ്ങളോടുകൂടെയുണ്ടെന്ന കർത്താവിന്റെ വചനം പരസ്പരം , പ്രത്യേകിച്ച് യുവതലമുറയോടു ആവർത്തിക്കാനും അങ്ങനെ മുന്നോട്ട് പോകുവാനും ആഹ്വാനം ചെയ്തും കൊണ്ടാണ് പാപ്പാ തന്റെ സന്ദേശം അവസാനിപ്പിച്ചത്.


Related Articles

അന്താരാഷ്ട്ര മതസ്വാതന്ത്ര്യ ഉച്ചകോടിയിൽ ഭാരതത്തിലെ ക്രൈസ്തവർ പീഡിപ്പിക്കപ്പെടുന്ന സാഹചര്യം ചർച്ചാവിഷയമായി

അന്താരാഷ്ട്ര മതസ്വാതന്ത്ര്യ ഉച്ചകോടിയിൽ ഭാരതത്തിലെ ക്രൈസ്തവർ പീഡിപ്പിക്കപ്പെടുന്ന സാഹചര്യം ചർച്ചാവിഷയമായി.   വാഷിംഗ്ടൺ :അന്താരാഷ്ട്ര മത സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള അമേരിക്കൻ കമ്മീഷൻ ( യൂ. എസ്. സി. ഐ.

ഉത്ഥിതനുമായുള്ള മനുഷ്യന്‍റെ ജീവസ്സുറ്റബന്ധം

ഉത്ഥിതനുമായുള്ള മനുഷ്യന്‍റെ ജീവസ്സുറ്റബന്ധം വത്തിക്കാൻ : ഏപ്രിൽ 18, ഞായറാഴ്ച പാപ്പാ ഫ്രാൻസിസ് ട്വിറ്ററിൽ പങ്കുവച്ച സന്ദേശം : “ഒരു ക്രിസ്ത്യാനി ആയിരിക്കുക എന്നത് ഇദംപ്രഥമമായി ഒരു

സഭ ഒരു ദുര്‍ഗ്ഗമല്ല, വിസ്തൃതമാക്കാവുന്ന കൂടാരം!

സഭ ഒരു ദുര്‍ഗ്ഗമല്ല, വിസ്തൃതമാക്കാവുന്ന കൂടാരം! പ്രശ്നങ്ങള്‍ പരഹരിക്കുന്നതില്‍ സഭയുടെ ശൈലി, ശ്രദ്ധാപൂര്‍വ്വവും ക്ഷമയോടുകൂടിയതുമായ ശ്രവണത്തോ‌ടും പരിശുദ്ധാരൂപിയുടെ വെളിച്ചത്താലുള്ള വിവേചനബുദ്ധിയോടും കൂടിയ സംഭാഷണത്തില്‍ അധിഷ്ഠിതമായിരിക്കണമെന്ന് ജറുസലേം സൂനഹദോസ്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<