ഫ്ലോറെൻസിൽ വിശുദ്ധ സ്നാപക യോഹന്നാന്റെ പുരാതനമായ ഭൗതീകാവശിഷ്ടം കണ്ടെടുത്തു
ഫ്ലോറെൻസിൽ വിശുദ്ധ സ്നാപക യോഹന്നാന്റെ
പുരാതനമായ
ഭൗതീകാവശിഷ്ടം കണ്ടെടുത്തു:
വത്തിക്കാൻ : 1557 ലെ വെള്ളപ്പൊക്കത്തെ തുടർന്ന് തിരുശേഷിപ്പുകൾ സൂക്ഷിച്ചിരുന്ന പ്രത്യേകയിടത്തിൽ നിന്ന് നഷ്ടപ്പെട്ടു പോയിരുന്ന യേശുവിന്റെ ബന്ധുവായ സ്നാപക യോഹന്നാന്റെ കഴുത്തിൽ നിന്നുള്ള ഒരു അസ്ഥിയാണ് കണ്ടെടുക്കുകയും ആധികാരികമായി തിരച്ചറിയപ്പെടുകയും ചെയ്തത്.
വി. സ്നാപക യോഹന്നാന്റെ അമൂല്യമായ ശരീരാവശിഷ്ടം ജൂൺ 24ന് ഫ്ലോറെൻസിലെ കത്തീഡ്രലിൽ പ്രദർശനത്തിന് വയ്ക്കും. വിശുദ്ധരുടെ മറ്റ് 11 അസ്ഥി കഷണങ്ങളോടൊപ്പം യോഹന്നാന്റെ ഭൗതീകാവശിഷ്ടവും14 ഉം 15 ഉം നൂറ്റാണ്ടു മുതലുള്ള വി. ശിമയോന്റെ തിരുശേഷിപ്പ് ശേഖരത്തിൽ ചേർത്തു.
1292 നും 1383 നും ഇടയിൽ ജീവിച്ചിരുന്ന ബൈസൻറയിൻ ചക്രവർത്തിയായിരുന്ന ജോവാന്നി കാന്താകുത്സേനായുടെ ശേഖരത്തിലുള്ള ഈ ശരീരീകാവശിഷ്ടങ്ങൾ വിവിധ ചരിത്ര സംഭവങ്ങൾ വിവരിക്കുന്നുണ്ട്. നിർബന്ധിതമായി സ്ഥാനമൊഴിയേണ്ടി വരികയും 1357 ൽ സന്യാസം സ്വീകരിക്കുകയും ചെയ്ത ജോവാന്നിയിൽ നിന്ന് തുടർന്നുള്ള കാലഘട്ടങ്ങളിൽ പല പ്രഭുക്കരുടെയും കൈകളിലൂടെ അവസാനം അവ ഫ്ളോറെൻസിലെ ബാപ്റ്റിസ്റ്ററിയിൽ എത്തുകയായിരുന്നു. 1700 വരെ അത് അവിടെ സൂക്ഷിക്കപ്പെട്ടു.
അടുത്ത കാലത്ത് ഫ്ളോറെൻസിലെ ആർച്ചുബിഷപ്പ് കർദ്ദിനാൾ ജൂസെപ്പെ ബെത്തോരി സ്വീകരിച്ച പുനരുദ്ധാരണ നടപടികളിൽ സ്നാപക യോഹന്നാന്റെ ഈ അസ്ഥിയും ശ്രദ്ധാപൂർവ്വകമായ പഠനത്തിന് വിധേയമാക്കി. ഗ്രീക്ക് ഭാഷയിൽ വിശുദ്ധന്റെ ആദ്യാക്ഷരങ്ങൾ അസ്ഥിയിൽ രേഖപ്പെടുത്തിയിട്ടുള്ളത് കാണാം. കത്തീഡ്രലിലെ ഡീക്കനും പരിശുദ്ധ കലകളുടെ രൂപതാ കാര്യാലയ ഡെപ്യുട്ടി ഡയറക്ടറുമായ അലസാന്ത്രോ ബിക്കിയുടെ പഠനങ്ങളും പരിശ്രമങ്ങളും ഈ കണ്ടുപിടുത്തത്തിന് പിറകിലുണ്ട്. അങ്ങനെ വി. സ്നാപകന്റെ തിരുശേഷിപ്പിനെ വിസ്മൃതിയിൽ നിന്ന് നീക്കി വിശ്വാസികൾക്ക് അറിയാനും വണങ്ങാനും മുന്നോട്ടുവയ്ക്കുന്നു എന്ന് ആർച്ചുബിഷപ്പ് ജുസേപ്പേ ബെത്തോരിയാ പറഞ്ഞു.
വി. സ്നാപക യോഹന്നാന്റെ തിരുന്നാൾ ദിനമായ ജൂൺ 24 നുള്ള ആഘോഷങ്ങൾക്ക് ശേഷം തിരുശേഷിപ്പ് ഫ്ളോറെൻസ് കത്തീഡ്രലിൽ തന്നെ സൂക്ഷിക്കും.