സ്കൂളുകൾക്ക് ബോധന സഹായ സാമഗ്രികൾ നൽകി- കളമശ്ശേരി സെൻറ്. പോൾസ് കോളേജ്.
സ്കൂളുകൾക്ക് ബോധന സഹായ സാമഗ്രികൾ നൽകി -കളമശ്ശേരി
സെൻറ്. പോൾസ് കോളേജ്.
കൊച്ചി : 2021 അധ്യയന വർഷം ആരംഭിക്കുമ്പോൾ എറണാകുളം ജില്ലയിലെ 16 എയ്ഡഡ് സ്കൂളുകൾക്ക്
കരുതൽ ഒരുക്കുകയാണ് സെൻറ്. പോൾസ് കോളേജ്.
കോളേജിലെ സോഷ്യൽ ഔട്ട്റീച്, കമ്മിറ്റിയുടെ നേതൃത്വത്തിൽ, സ്കൂൾ ക്ലാസ്സ് മുറികൾക്ക് ആവശ്യമായ ഗ്രീൻ ബോർഡുകൾ, ഫർണിച്ചറുകൾ, മറ്റ് ബോധന സഹായികൾ വിതരണം ചെയ്തു.
ജൂൺ മാസം 14, 15,16 തീയ്യതികളിലായി സ്കൂൾ പ്രതിനിധികൾ കോളേജിലെത്തി ബോധന സഹായ സാമഗ്രികൾ ഏറ്റുവാങ്ങി.
പരിപാടികൾക്ക് കോളേജ് മാനേജർ ഫാ.ആന്റണി അറയ്ക്കൽ, അസ്സോസിയേറ്റ് മാനേജർ ഫാ.ജോസഫ് ആന്റണി പള്ളിപ്പറമ്പിൽ , പ്രിൻസിപ്പാൾ ഡോ. സവിത കെ.എസ്സ്, സോഷ്യൽ ഔട്ട് റീച്ച് കമ്മറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.