വോട്ടവകാശം വിനിയോഗിക്കുക എന്നത് യഥാർത്ഥ പൗരന്റെ കടമ: ആർച്ച് ബിഷപ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ

കൊച്ചി: ജനാധിപത്യ പ്രക്രിയയിൽ പങ്കെടുത്ത് ശരിയായ വിധത്തിൽ വോട്ടവകാശം വിനിയോഗിക്കുക എന്നത് രാഷ്ട്രസ്നേഹമുള്ള ഒരു പൗരന്റെ കടമയാണെന്ന് വരാപ്പുഴ ആർച്ച് ബിഷപ് ഡോ.ജോസഫ് കളത്തിപറമ്പിൽ അഭിപ്രായപ്പെട്ടു.രാവിലെ എറണാകുളം സെന്റ്.മേരീസ് സ്കൂളിൽ വോട്ട് ചെയ്ത ശേഷം മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.നാടിന്റെ നന്മക്കായി ഉചിതമായ തിരഞ്ഞെടുപ്പ് നടത്താൻ ജനങ്ങൾക്ക് സാധിക്കട്ടെ എന്ന് ആർച്ച് ബിഷപ് പറഞ്ഞു. കനത്ത മഴയായിരുന്നിട്ടും മുൻകൂട്ടി നിശ്ചയിച്ച സമയത്തു തന്നെ വോട്ട് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു അദ്ദേഹം. വരാപ്പുഴഅതിരൂപത വികാരിജനറൽ മോൺസിഞ്ഞോർ മാത്യു ഇലഞ്ഞിമറ്റവും ആർച്ച്ബിഷപ്പിനൊപ്പം വോട്ട് ചെയ്യാൻ എത്തിയിരുന്നു.. ഇന്നലെ അർദ്ധരാത്രി ആരംഭിച്ച കനത്ത മഴ എറണാകുളത്തെ പോളിങ്ങിനെ കാര്യമായി ബാധിച്ചതായാണ് കരുതുന്നത്. വൈകിട്ട് 3 മണിവരെ 33.6 % പോളിംഗ് മാത്രമാണ് എറണാകുളത്ത് രേഖപ്പെടുത്തിയിരിക്കുന്നത്.മണ്ഡലത്തിലെ ചില ബൂത്തുകളിൽ രാവിലെ വെള്ളം കയറിയതിനെ തുടർന്ന് മാറ്റി സ്ഥാപിച്ചിരുന്നു.


No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<