മാധ്യമപ്രവർത്തനം സത്യത്തെ മുറുകെപ്പിടിക്കുന്നതായിരിക്കണം: ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ
കൊച്ചി: മാധ്യമപ്രവർത്തനം സത്യവും നീതിയും മുറുകെപ്പിടിച്ച് പാവങ്ങളെയും പാർശ്വവത്കരിക്കപ്പെട്ടവരെയും മുഖ്യധാരയിലേക്ക് ഉയർത്താൻ വേണ്ടിയുള്ളതായിരിക്കണം. ജനാധിപത്യത്തിന്റെ കെട്ടുറപ്പ് കാത്തുസൂക്ഷിക്കാൻ മാധ്യമങ്ങൾക്ക് കഴിയും സമൂഹത്തിലെ തിന്മയുടെ അംശങ്ങളെ എതിർത്തു തോൽപ്പിക്കാൻ ആവശ്യമായ കരുത്ത് സമ്പാദിക്കാൻ ഓരോ മാധ്യമപ്രവർത്തകനും സാധിക്കണം എന്നും ആർച്ച്ബിഷപ് ഓർമപ്പെടുത്തി. വരാപ്പുഴ അതിരൂപത മീഡിയ കമ്മീഷന്റെ ഓൺലൈൻ ന്യൂസ് പോർട്ടലായ ‘കേരളവാണി’യുടെ സ്വിച്ച് ഓൺ കർമം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ വികാർ ജനറൽമാരായ മോൺസിഞ്ഞോർ മാത്യു കല്ലിങ്കൽ, മോൺസിഞ്ഞോർ മാത്യു ഇലഞ്ഞിമിറ്റം, ചാൻസിലർ ഫാ. എബിജിൻ അറക്കൽ, മോൺസിഞ്ഞോർ ജോസഫ് പടിയാരംപറമ്പിൽ, ഫാ. സോജൻ മാളിയേക്കൽ, ഫാ. ജോൺ ക്രിസ്റ്റഫർ, അഡ്വ. ഷെറി ജെ. തോമസ്, ഷാജി ജോർജ്, സി. ജെ. പോൾ, സിബി ജോയ്, മാധ്യമപ്രവർത്തകരായ ജക്കോബി, കെ. ജി. മത്തായി തുടങ്ങിയവർ സംബന്ധിച്ചു.