സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമ പദ്ധതികളിലെ 80ഃ20 അനുപാതം

സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമ പദ്ധതികളിലെ 80 : 20 അനുപാതം ഹൈക്കോടതി റദ്ദാക്കി

 

കൊച്ചി: സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമ പദ്ധതികളിലെ 80 : 20 അനുപാതം ഹൈക്കോടതി റദ്ദാക്കി. 2015-ൽ സംസ്ഥാന സർക്കാർ കൊണ്ടുവന്ന നിയമമാണ് ഹൈക്കോടതി റദ്ദാക്കിയിരിക്കുന്നത്. അഭിഭാഷകനായ ജസ്റ്റിൻ പള്ളിവാതുക്കൽ നൽകിയ ഹർജി പരിഗണിച്ച് ചീഫ് ജസ്റ്റീസ് എസ്.മണികുമാർ അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് സുപ്രധാന വിധി.

ന്യൂനപക്ഷ വിഭാഗങ്ങളിലെ പദ്ധതികളിൽ 80 ശതമാനം മുസ്‌ലിം വിഭാഗത്തിനും ശേഷിക്കുന്ന 20 ശതമാനം മറ്റ് ന്യൂനപക്ഷ വിഭാഗങ്ങൾക്കും എന്നതായിരുന്നു നിലവിലെ അനുപാതം.

നിലവിലെ ജനസംഖ്യ പരിശോധിച്ച് അനുപാതം പുതുക്കണമെന്നാണ് കോടതി നിർദ്ദേശം. നിലവിലെ അനുപാതം തയാറാക്കിയത് വേണ്ടത്ര പഠനമില്ലാതെയാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു.


Related Articles

ദിവ്യകാരുണ്യ നാഥൻ്റെ മുൻപിൽ തനിയെ വരാപ്പുഴ അതിരൂപതയിലെ വൈദികർ

* വരാപ്പുഴ അതിരൂപതയിലെ വൈദീകർ അഖണ്ഡ ദിവ്യകാരുണ്യ ആരാധനയിൽ  കൊച്ചി: .കോവിഡ് – 19 രോഗഭീതിയുടെയും ലോക്ക്ഡൗണിൻ്റെയും പശ്ചാത്തലത്തിൽ അഭിവന്ദ്യ ആർച്ച്ബിഷപ് ഡോ . ജോസഫ് കളത്തിപ്പറമ്പിൽ

ഈലോക മുറിയുടെ വാതിൽ തഴുതിട്ട് താക്കോൽ തിരിച്ചേൽപ്പിച്ചു ഹെൻട്രി ചേട്ടൻ എന്ന സി.ജെ. ആന്റണി ഹെൻട്രി യാത്രയായി .

.ഈലോക മുറിയുടെ വാതിൽ തഴുതിട്ട് താക്കോൽ തിരിച്ചേൽപ്പിച്ചു ഹെൻട്രി ചേട്ടൻ എന്ന സി.ജെ. ആന്റണി ഹെൻട്രി യാത്രയായി .    കൊച്ചി : ഈലോക മുറിയുടെ വാതിൽ

കുക്കിംഗ് – കേക്ക് ബേക്കിംഗ് മൂന്നാമത്തെ ബാച്ചിന്റെ പരിശീലനം ആരംഭിച്ചു.

കുക്കിംഗ് – കേക്ക് ബേക്കിംഗ് മൂന്നാമത്തെ ബാച്ചിന്റെ പരിശീലനം ആരംഭിച്ചു. വരാപ്പുഴ അതിരൂപത നടപ്പിലാക്കുന്ന സുഭിക്ഷ കേരളം സുരക്ഷാപദ്ധതിയുടെ ഭാഗമായ ചെറുകിട സംരംഭകത്വ വികസന പരിപാടിയോടനുബന്ധിച്ച് കുക്കിംഗ്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<