സഭാവാര്‍ത്തകള്‍ – 01. 09. 24
സഭാവാര്‍ത്തകള്‍ – 01. 09. 24
വത്തിക്കാൻ വാർത്തകൾ
അഗസ്തീനോസ് പുണ്യവാന്റെ ബസിലിക്ക സന്ദര്‍ശിച്ച് ഫ്രാന്‍സിസ് പാപ്പാ
വത്തിക്കാന്‍ : അമ്മമാരുടെ മധ്യസ്ഥയായി നിരവധി ഇടങ്ങളില്‍ വണങ്ങപ്പെടുന്ന വിശുദ്ധ മോനിക്കയുടെ തിരുനാള്‍ ദിനമായ ആഗസ്റ്റ് മാസം ഇരുപത്തിയേഴാം തീയതി, പുണ്യവതിയുടെ മകനും, ഹിപ്പോയിലെ മെത്രാനുമായിരുന്ന വിശുദ്ധ അഗസ്തീനോസിന്റെ ബസിലിക്കയില്‍ ഫ്രാന്‍സിസ് പാപ്പാ സന്ദര്‍ശനം നടത്തി. ഇതേ ബസിലിക്കയിലാണ് വിശുദ്ധ മോനിക്കയുടെ ഭൗതീക തിരുശേഷിപ്പുകള്‍ സൂക്ഷിച്ചിരിക്കുന്നത്. മാതാ-പുത്രാ ബന്ധത്തിന്റെയും, പ്രാര്‍ത്ഥനയുടെയും, വിശുദ്ധിയുടെയും ചരിത്രം സൂക്ഷിക്കുന്നതാണ് ഈ ദേവാലയം. ഹിപ്പോയിലെ മെത്രാനായ അഗസ്തീനോസിന്റെ മാനസാന്തരം, തന്റെ മാതാവായ മോനിക്കയുടെ നിരന്തരമായ പ്രാര്‍ത്ഥനകളും, പരിത്യാഗങ്ങളും വഴിയായിട്ടാണ് കൈവന്നത്. അതിനാല്‍ നൂറ്റാണ്ടുകളായി വിശുദ്ധ മോനിക്കയോടുള്ള ഭക്തി ലോകമെമ്പാടും തുടര്‍ന്നുവരികയും, ആരാധനാക്രമത്തില്‍ വിശുദ്ധയെ പ്രത്യേകം സ്മരിക്കുകയും ചെയ്യുന്നു.
ക്രൈസ്തവസഭകള്‍ മാനവവികസനത്തിനായി ഒരുമിച്ചു പ്രവര്‍ത്തിക്കണം : ഫ്രാന്‍സിസ് പാപ്പാ
വത്തിക്കാന്‍ : 2024 ഓഗസ്റ്റ് 28 മുതല്‍ 30 വരെ ഇറ്റലിയിലെ ത്രാനിയില്‍ നടക്കുന്ന പതിനേഴാമത് അന്തര്‍ക്രൈസ്തവ സിമ്പോസിയത്തില്‍ സംബന്ധിക്കുന്നവര്‍ക്കും, തദവസരത്തില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കുന്നവര്‍ക്കും ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട്, സംസാരിക്കുകയായിരുന്നു ഫ്രാന്‍സിസ് പാപ്പാ. അനുദിനം അഭൂതപൂര്‍വമായ മാറ്റങ്ങള്‍ക്കു വിധേയമായിക്കൊണ്ടിരിക്കുന്ന മാനവികബന്ധത്തെക്കുറിച്ചുള്ള ചര്‍ച്ചകളാണ് ഇത്തവണത്തെ സിമ്പോസിയത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മനുഷ്യാന്തസ്സ് സംരക്ഷിക്കുന്നതിനുള്ള പ്രതിബദ്ധത ക്രൈസ്തവസഭകള്‍ക്കെല്ലാവര്‍ക്കും ഉണ്ടെന്നും, ഐക്യത്തില്‍ അത് പ്രാവര്‍ത്തികമാക്കുവാന്‍ സഭയ്ക്ക് സാധിക്കട്ടെയെന്നും പാപ്പാ ആശംസിച്ചു.
അതിരൂപത വാർത്തകൾ
വരാപ്പുഴ അതിരൂപത സി.എല്‍.സി. യുവജന ദിനം WAVES 2024 നടത്തി.
കൊച്ചി : യുവജന വര്‍ഷത്തോടനുബന്ധിച്ച് യുവജന സംഘടനയായ വരാപ്പുഴ അതിരൂപത സി.എല്‍.സിയുടെ ആഭിമുഖ്യത്തില്‍ waves 2024 ഓഗസ്റ്റ്് 25 ഞായറാഴ്ച ആശിര്‍ഭവനില്‍ വെച്ച് നടത്തി. വരാപ്പുഴ അതിരൂപത സഹായ മെത്രാന്‍ റൈറ്റ്.റവ ഡോ. ആന്റെണി വാലുങ്കല്‍ പിതാവ് WAVES 2024 ഉദ്ഘാടനം ചെയ്തു. വരാപ്പുഴ അതിരൂപത വികാരി ജനറല്‍ മോണ്‍. മാത്യു ഇലഞ്ഞിമറ്റം, ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.. 2023 – 2024 കാലയളവിലെ പ്രവര്‍ത്തനങ്ങളെ അടിസ്ഥാനമാക്കി വരാപ്പുഴ അതിരൂപതയിലെ മികച്ച സി.എല്‍.സി യൂണിറ്റായി കലൂര്‍ സെന്റ് ഫ്രാന്‍സിസ് സേവിയര്‍ ഇടവക സി.എല്‍.സി യൂണിറ്റിനെ തിരഞ്ഞെടുത്തു.
Related Articles
ഓഗസ്റ്റ് പത്താം തീയതി ജീവന്റെ സംരക്ഷണദിനം .
ഓഗസ്റ്റ് പത്താം തീയതി ജീവന്റെ സംരക്ഷണദിനം . ഭൂമിയിൽ പിറക്കാൻ ഇരുന്ന ഒരു കുരുന്നു ജീവൻ ഇല്ലാതാക്കുമ്പോൾ ഭൂമിയോടുള്ള വെല്ലുവിളിയായിട്ടാണ് അത് മാറുക….. ഭൂമിയോടുള്ള ഈ
വിശുദ്ധ മദർ തെരേസ അനുസ്മരണ ദിനം കൊണ്ടാടി
വിശുദ്ധ മദർ തെരേസ അനുസ്മരണ ദിനം കൊണ്ടാടി കൊച്ചി : കെ.സി.വൈ.എം ചരിയംതുരുത്തിൻ്റെ നേതൃത്വത്തിൽ അഗതികളുടെ ആശ്രയമായി നില കൊണ്ട വിശുദ്ധ മദർ തെരേസയുടെ അനുസ്മരണ
ഭൂമിയെ പച്ചപുതപ്പിക്കാൻ മുന്നിട്ടിറങ്ങി, സെന്റ് . പോൾസ് കോളെജ് പൂർവ്വ വിദ്യാർത്ഥികളായ വരാപ്പുഴ അതിരൂപത വൈദീകർ.
കൊച്ചി : കളമശ്ശേരി സെന്റ് പോൾസ് കോളെജും യു എസ് റ്റി ഗ്ലോബലും (UST Global) ഒന്നു ചേർന്ന് ‘മിയാവാക്കി ഫോറസ്റ്റ് ‘ ന് തുടക്കം കുറിച്ചു