സഭാവാര്‍ത്തകള്‍ – 04. 02. 24.

സഭാവാര്‍ത്തകള്‍ – 04.02.24.

 

വത്തിക്കാൻ വാർത്തകൾ

വിദ്യാഭ്യാസം യുവജനതയെ പൂർണ്ണതയിലേക്ക് നയിക്കണം :  ഫ്രാൻസിസ് പാപ്പാ.

അമേരിക്കയിലെ നോത്ര് ദാം യൂണിവേഴ്‌സിറ്റിയുടെ പ്രസിഡന്റിനെയും പ്രതിനിധിസംഘത്തെയും വത്തിക്കാനില്‍ സ്വീകരിച്ച പാപ്പാ, ക്രൈസ്തവവിദ്യാഭ്യാസം, യുവജനതയെ ബുദ്ധിയിലും ഹൃദയത്തിലും പ്രവൃത്തിയിലും പൂര്‍ണ്ണതയിലേക്ക് നയിക്കാന്‍ സഹായിക്കുന്നതാകണമെന്ന് ഓര്‍മ്മിപ്പിച്ചു.

കത്തോലിക്കാ യൂണിവേഴ്‌സിറ്റിയുടെ ഉദ്ദേശം ബുദ്ധിയെയും മനസ്സിനെയും വളര്‍ത്തുക മാത്രമല്ല, ഹൃദയത്തെയും വളരാന്‍ സഹായിക്കുക എന്നതാണെന്ന് പാപ്പാ പറഞ്ഞു. സത്യവും, നന്മയും സുന്ദരവുമായ യാഥാര്‍ഥ്യത്തിലേക്ക് ഹൃദയം തുറക്കാന്‍ യുവജനങ്ങളെ സഹായിക്കാന്‍ ഇത്തരം സ്ഥാപനങ്ങള്‍ക്ക് കടമയുണ്ട്. ഇതിനായി അധ്യാപക-വിദ്യാര്‍ത്ഥി ബന്ധം ശക്തിപ്പെടേണ്ടത് ആവശ്യമാണെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു. സ്വപ്നങ്ങള്‍ കാണാനും, വിവിധ സംസ്‌കാരങ്ങള്‍ തമ്മില്‍ കണ്ടുമുട്ടാനും, വളര്‍ച്ചയ്ക്കുപകരിക്കുന്ന സംവാദങ്ങളില്‍ ഏര്‍പ്പെടാനും സഹായിക്കേണ്ടതിന്റെ പ്രാധാന്യവും പാപ്പാ എടുത്തുപറഞ്ഞു.

അതിരൂപത വാർത്തകൾ

 

കെ.സി.വൈ.എം സുവർണ്ണ ജൂബിലി ലോഗോ പ്രകാശനം ചെയ്തു

കൊച്ചി : കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയിൽ ആരംഭിച്ചതിന്റെ
സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ലോഗോ എറണാകുളത്ത് നടന്ന ചടങ്ങിൽ ശ്രീ. രാഹുൽഗാന്ധി എംപി പ്രകാശനം ചെയ്തു.

കേരള കത്തോലിക്കാ സഭയുടെ ഔദ്യോഗിക യുവജന സംഘടനയായ കെ.സി.വൈ.എം 1974 സെപ്റ്റംബർ 22നാണ് അതിരൂപതയിൽ ആരംഭിച്ചത്. കേരളത്തിൻ്റെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മണ്ഡലങ്ങളിൽ നിരവധി നേതാക്കളെ വാർത്തെടുക്കാൻ കെ.സി.വൈ.എമ്മിലൂടെ സാധിച്ചിട്ടുണ്ട്. സംസ്ഥാനതലത്തിലും ദേശീയതലത്തിലും അന്തർദേശീയ തലത്തിലും നിരവധി നേതാക്കന്മാർ വരാപ്പുഴ അതിരൂപതയിൽ നിന്നും കെ.സി.വൈ.എമ്മിലൂടെ ഉയർന്നു വന്നിട്ടുണ്ട്.

വൈപ്പിൻകരയിലെ ലൂർദ് ക്രിസ്‌തുജയന്തി ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റ് ഉദ്ഘാടനം എം.പി. ഹൈബി ഈഡൻ നിർവഹിച്ചു.

വൈപ്പിൻ : പെരുമ്പിള്ളി ക്രിസ്‌തുജയന്തി ആശുപത്രിയിൽ ആധുനിക ഡയാലിസിസ് കേന്ദ്രത്തിന്റെ ഉദ്ഘാടനം എം.പി. ഹൈബി ഈഡൻ നിർവഹിച്ചു. ഡിപി വേൾഡ്, പോർട്ട് ആൻഡ് ടെർമിനൽസ് കൊച്ചിൻ സ്ഥാപനത്തിൻ്റെ സഹായത്തോടെയാണ് ആശുപത്രിയിൽ ഡയാലിസിസ് കേന്ദ്രത്തിൻ്റെ സജ്ജീകരണങ്ങൾ പൂർത്തീകരിച്ചത്. ഡയാലിസിസ്  കേന്ദ്രത്തിൽ 2 ആധുനിക ഡയാലിസിസ് മെഷീനുകളാണ് ക്രമീകരിച്ചിരിക്കുന്നത്. വൈപ്പിൻ മേഖലയിലെ സാധാരണക്കാരായ ഡയാലിസിസ് രോഗികൾക്ക് കുറഞ്ഞ ചിലവിൽ ചികിത്സ ലഭ്യമാക്കുക എന്നതാണ് പുതിയ ഡയാലിസിസ് യൂണിറ്റ് വഴി ലക്ഷ്യം വയ്ക്കുന്നത് എന്ന് ഡയറക്‌ടർ ഫാ. ജോർജ് സെക്ക്വീര അറിയിച്ചു.


Related Articles

സഹിക്കാനും ക്ഷമിക്കാനും നമ്മെ ശക്തിപ്പെടുത്തുന്നു ക്രിസ്തുവിൻറെ പീഡാസഹനം:  ആർച്ച് ബിഷപ്പ്  ഡോ. ജോസഫ് കളത്തിപ്പറമ്പിൽ.

  കൊച്ചി: പലവിധ പ്രശ്നങ്ങളാൽ ജീവിതത്തിൻറെ താളം തെറ്റുമ്പോൾ എങ്ങനെ സഹിക്കണം എന്നും കഠിനമായ സഹനത്തിലൂടെ  കടന്നു പോകുമ്പോഴും ദൈവത്തിൽ  പ്രത്യാശ വെക്കേണ്ടത് എങ്ങനെയെന്നും ക്രിസ്തു കുരിശു

കെഎല്‍സിഎ വരാപ്പുഴ അതിരൂപത – സമുദായ ദിനാചരണം സംഘടിപ്പിച്ചു

കെഎല്‍സിഎ വരാപ്പുഴ അതിരൂപത – സമുദായ ദിനാചരണം സംഘടിപ്പിച്ചു   കൊച്ചി: കെഎല്‍സിഎ വരാപ്പുഴ അതിരൂപത സമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ലത്തീന്‍ കത്തോലിക്ക സമുദായ ദിനാചരണം അതിരൂപത

ചരിയം തുരുത്ത് ഒരു    അത്ഭുതമാകുമ്പോൾ..,.

ചരിയം തുരുത്ത് ഒരു    അത്ഭുതമാകുമ്പോൾ..,.   വരാപ്പുഴ : പ്രളയം ദുരന്തം വിതച്ച കടമക്കുടി പഞ്ചായത്തിലെ ചരിയംതുരുത്ത് എന്ന ചെറിയ പ്രദേശം നമ്മുടെ കണ്മുൻപിൽ സമ്മാനിക്കുന്നത് ഒരു

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<