ലൂർദിൽ പരിശീലനം പൂർത്തിയാക്കി നഴ്സുമാർ ബൽജിയത്തിലേക്ക്
ലൂർദിൽ പരിശീലനം പൂർത്തിയാക്കി നഴ്സുമാർ.
ബൽജിയത്തിലേക്ക്.
കൊച്ചി: ബെല്ജിയത്തിൽ നിന്നുള്ള ഡിഗ്നിറ്റാസ് കൺസോർഷ്യവുമായി ചേർന്നുള്ള ‘അറോറ’ പദ്ധതിയുടെ ഭാഗമായി 3 -മത്തെ ബാച്ചിൽ 36 നഴ്‌സുമാർ ഡച്ച് ഭാഷാ പരിശീലനം സൗജന്യമായി പൂർത്തിയാക്കി ബെല്‌ജിയത്തിലേക്ക് തിരിച്ചു.
യൂറോപ്യൻ രാജ്യമായ ബെൽജിയത്തിൽ നഴ്‌സുമാർക്ക് അവസരം നല്കുന്ന പദ്ധതിയിലേക്ക് യോഗ്യതനേടിയവർക്ക് പ്രതിമാസ സ്റ്റൈപൻ്റോടെ ഡച്ച് ഭാഷ സൗജന്യമായി പഠിച്ച് ഉടൻ വിദേശത്തേക്കു പോകാൻ സംസ്ഥാന സർക്കാരിന്റെ റിക്രൂട്ടിങ് ഏജൻസിയായ ഓവർസീസ് ഡെവലപ്മെന്റ് എംപ്ലോയ്മെന്റ് പ്രമോഷൻ കണ്‌സൾട്ടൻസി ലിമിറ്റഡും (ഒഡെപെക്) എറണാകുളത്തെ ലൂർദ് ആശുപത്രിയും ചേർന്നാണ് ‘അറോറ’ പദ്ധതി വഴി നഴ്‌സുമാരെ സൗജന്യമായി റിക്രൂട്ട് ചെയ്യുന്നത്. പദ്ധതിയുടെ ഭാഗമായി നഴ്‌സുമാർക്ക് ആറു മാസം ദൈർഘ്യമുളള ഡച്ച് ഭാഷാ പരിശീലനം സൗജന്യമായി നല്‌കും. പുതിയ ബാച്ചിലേക്കുള്ള പ്രവേശനം ഉടൻ ആരംഭിക്കും. ഈ നഴ്‌സുമാർക്ക് ലൂർദ് ആശുപത്രിയിൽ യാത്രയയപ്പ് നല്‌കി.