ലൂർദ് ആശുപത്രിയിൽ നവീകരിച്ച ഹോം കെയർ സേവനം ഫ്ലാഗ് ഓഫ് ചെയ്തു
ലൂർദ് ആശുപത്രിയിൽ നവീകരിച്ച ഹോം കെയർ
സേവനം ഫ്ലാഗ് ഓഫ് ചെയ്തു.
കൊച്ചി : എറണാകുളം ലൂർദ് ആശുപത്രിയുടെ നവീകരിച്ച ഹോം കെയർ സേവനം “ലൂർദ് അറ്റ് യുവർ ഡോർ സ്റ്റെപ്പി”ൻ്റെ ഫ്ലാഗ് ഓഫ് കർമം ആശുപത്രിയിൽ നടന്നു. ലൂർദ് ഫാമിലി മെഡിസിൻ വിഭാഗത്തിൻ്റെ നേതൃത്വത്തിലാണ് ഈ സേവനം ലഭ്യമാക്കുന്നത്. ആശുപത്രി സേവനം വീട്ടിൽ ലഭ്യമാകുന്ന ഈ സംരംഭം ഏറെ രോഗികൾക്ക് സഹായകമാകും എന്ന് ലൂർദ് ഡയറക്ടർ ഫാ. ജോർജ് സെക്വീര പറഞ്ഞു. ഫാമിലി മെഡിസിൻ വിഭാഗം മേധാവി ഡോ. രശ്മി എസ് കൈമളാണ് ഈ പദ്ധതിക്ക് നേതൃത്വം നൽകുന്നത്.
ചികിത്സാ രംഗത്ത് ഏറെ മാറ്റങ്ങൾ നൽകി കൊണ്ട് 1980 ൽ ലൂർദ് ആശുപത്രിയിൽ ആരംഭിച്ച മൊബൈൽ ഹെൽത്ത് യൂണിറ്റ് – ബോട്ട് ആംബുലൻസ് സേവനം പിന്നീട് 2014 ഓഗസ്റ്റ് 22ന് സുവർണ ജൂബിലയോടനുബന്ധിച്ച് രാഷ്ട്രപതി ഡോ. എ പി ജെ അബ്ദുൽ കലാം ലൂർദ് നിങ്ങളുടെ പടിവാതിൽക്കൽ” എന്ന പേരിൽ ഔട്ട് റീച്ച് ക്ലിനിക്കായി വിപുലീകരിച്ച സംരംഭത്തിന് തുടക്കം കുറിച്ചിരുന്നു. ഇതിൻ്റെ തുടർച്ചയായാണ് കൂടുതൽ സേവനങ്ങൾ കൂടി ഉൾപ്പെടുത്തി പദ്ധതി കൂടുതൽ കാര്യക്ഷമമായി ഇപ്പോൾ ജനങ്ങളിലേക്ക് എത്തിക്കുന്നത്.
ഒരു ഡോക്ടറും നഴ്സും നഴ്സസിങ് അസിസ്റ്റന്റും ആവശ്യമെങ്കിൽ ഫിസിയോ തെറാപ്പിസ്റ്റും സോഷ്യൽ വർക്കറും സൈക്യാട്രിസ്റ്റു ഉൾപെടെയുള്ള സംഘം വീട്ടിലെത്തി പരിചരണം നല്‌കും.
ലൂർദ് ഫാമിലി മെഡിസിൻ വിഭാഗത്തിൽ രജിസ്റ്റർ ചെയ്‌ത രോഗികൾക്കാണ് ഈ സേവനം ലഭ്യമാക്കുന്നത്. ഡോക്‌ടറുടെ പരിശോധന, ബ്ലഡ് പ്രഷർ പരിശോധന, ഷുഗർ ചെക്കപ്പ്, മറ്റ് ലാബ് ടെസ്റ്റുകൾ ലൂർദ് ഹോസ്പിറ്റൽ ലാബിൽ ചെയ്യുന്നതിനുള്ള സൗകര്യം, റൈൽസ് ട്യൂബ്, യൂറിന ദി, കത്തീറ്ററൈസേഷൻ, ബ്ലാഡർവാഷ്, സൂച്ചറിങ്, സൂച്ചർ റിമൂവൽ, മുറിവുകൾക്കും ബെഡ്സോറിനുമുള്ള ഡ്രസ്സിങ്, ഫിസിയോ തെറാ പ്പി, രോഗികൾക്കും പരിചാരകർക്കുമുള്ള അവബോധം എന്നിവയാണ് ഈ പദ്ധതിയിലൂടെ ലഭ്യമാകുന്നത്.
അസോസിയേറ്റ് ഡയറക്ടർ ഫാ. വിമൽ ഫ്രാൻസിസ്, അസിസ്റ്റൻ്റ് ഡയറക്ടർ ഫാ. മിഥുൻ ജോസഫ്, മെഡിക്കൽ ഡയറക്ടർ ഡോ. പോൾ പുത്തൂരാൻ, പാസ്റ്ററൽ കെയർ ഹെഡ് മോൺ. ജോസഫ് എട്ടുരുത്തിൽ, ഡെപ്യൂട്ടി മെഡിക്കൽ സുപ്രണ്ടൻ്റ് ഡോ. അനുഷ വർഗീസ്, നേഴ്സിംഗ് സുപ്രണ്ടൻ്റ് സിസ്റ്റർ ധന്യ ജോസഫ്, അസിസ്റ്റൻ്റ് നേഴ്സിംഗ് സുപ്രണ്ടൻ്റ് സിസ്റ്റർ ഗ്ലാഡിസ് എന്നിവർ പങ്കെടുത്തു