വൈപ്പിൻകരയിലെ ലൂർദ് ക്രിസ്‌തുജയന്തി ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റ് ഉദ്ഘാടനം നിർവഹിച്ചു.
വൈപ്പിൻകരയിലെ ലൂർദ് ക്രിസ്‌തുജയന്തി ആശുപത്രിയിൽ
ഡയാലിസിസ് യൂണിറ്റ് ഉദ്ഘാടനം നിർവഹിച്ചു.
വൈപ്പിൻ : പെരുമ്പിള്ളി ക്രിസ്‌തുജയന്തി ആശുപത്രിയിൽ ആധുനിക ഡയാലിസിസ് കേന്ദ്രത്തിന്റെ ഉദ്ഘാടനം എം.പി. ഹൈബി ഈഡൻ നിർവഹിച്ചു. ഡിപി വേൾഡ്, പോർട്ട് ആൻഡ് ടെർമിനൽസ് കൊച്ചിൻ സ്ഥാപനത്തിൻ്റെ സഹായത്തോടെയാണ് ആശുപത്രിയിൽ ഡയാലിസിസ് കേന്ദ്രത്തിൻ്റെ സജ്ജീകരണങ്ങൾ പൂർത്തീകരിച്ചത്. മോൻസിഞ്ഞോർ മാത്യു കല്ലിങ്കൽ, ഡിപി വേൾഡ് സി.ഇ.ഓ. പ്രവീൺ ജോസഫ്, ഹോസ്പിറ്റൽ ഡയറക്ടർ ഫാ. ജോർജ് സെക്ക്വീര, അഡ്മിനിസ്ട്രേറ്റർ ഫാ. എബിൻ ജോസ്, ഡോ. ബിനു, ഡോ. പൊന്നൂസ്, ഡോ. ജോസ് ഗുഡ്‌വിൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഡയാലിസിസ് കേന്ദ്രത്തിൽ 2 ആധുനിക ഡയാലിസിസ് മെഷീനുകളാണ് ക്രമീകരിച്ചിരിക്കുന്നത്. വൈപ്പിൻ മേഖലയിലെ സാധാരണക്കാരായ ഡയാലിസിസ് രോഗികൾക്ക് കുറഞ്ഞ ചിലവിൽ ചികിത്സ ലഭ്യമാക്കുക എന്നതാണ് പുതിയ ഡയാലിസിസ് യൂണിറ്റ് വഴി ലക്ഷ്യം വയ്ക്കുന്നത് എന്ന് ഡയറക്‌ടർ ഫാ. ജോർജ് സെക്ക്വീര അറിയിച്ചു.