സഭാവാര്‍ത്തകള്‍ – 21.01.24.
സഭാവാര്‍ത്തകള്‍ – 21.01.24.
വത്തിക്കാൻ വാർത്തകൾ
വത്തിക്കാനില്‍ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുന്നത് വേഗത്തിലാക്കി ഫ്രാന്‍സിസ് പാപ്പാ
വത്തിക്കാന്‍ : വത്തിക്കാനില്‍ ഇനിമുതല്‍ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുന്നത്തിലുള്ള താമസം ഒഴിവാക്കുന്നതിനായി ഫ്രാന്‍സിസ് പാപ്പാ പുതിയ കല്‍പ്പന പുറത്തിറക്കി. ”ആക്താ അപ്പസ്‌തോലിച്ചേ സേദിസ്” എന്ന ഔദ്യോഗിക ബുള്ളറ്റിനില്‍ പ്രസിദ്ധീകരിക്കുന്നതുവരെ കാത്തിരിക്കുന്നതിലൂടെ ഉണ്ടാകുന്ന കാലതാമസം ഒഴിവാക്കുന്നതിനായാണ് ഈ പുതിയ ഡിക്രി.
വത്തിക്കാനിലെ നിയമനിര്‍മ്മാണ പ്രവര്‍ത്തനങ്ങളും മറ്റു പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ആവശ്യങ്ങള്‍ പരിഗണിച്ച്, വത്തിക്കാനിലെ നിയമങ്ങള്‍ സമയബന്ധിതമായി പ്രാബല്യത്തില്‍ വരുന്നത് ഉറപ്പാക്കാനായി ഉചിതമായ വ്യക്തത വരുത്തുവാനായാണ് പുതിയ കല്‍പ്പന നല്‍കുന്നതെന്ന് പാപ്പാ വ്യക്തമാക്കി.
അതിരൂപത വാർത്തകൾ
കെആര്‍എല്‍സിസി ജനറല്‍ അസംബ്ലി സമാപിച്ചു
കൊച്ചി : കേരളത്തിലെ ലത്തീന്‍ കത്തോലിക്കരുടെ ഉന്നത നയരൂപീകരണ ഏകോപന സമിതിയായ കേരള റീജ്യന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ (കെആര്‍എല്‍സിസി) 42-ാമത് ദിദ്വിന ജനറല്‍ കൗണ്‍സില്‍ യോഗം 2024 ജനുവരി 13, 14 തീയതികളില്‍ എറണാകുളത്ത് ആശീര്‍ഭവനില്‍ വച്ചു നടന്നു. കേരളത്തിലെ 12 ലത്തീന്‍ കത്തോലിക്കാ രൂപതകളില്‍ നിന്നും മെത്രാന്മാരും വൈദിക, അല്മായ, സന്ന്യസ്ത പ്രതിനിധികളും അല്മായ സംഘടനാ നേതാക്കളും സമ്മേളനത്തില്‍ പങ്കെടുത്തു. വരാപ്പുഴ അതിരൂപത ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.
ദേശീയതലത്തിലും സംസ്ഥാനത്തും പ്രാദേശിക തലത്തിലും ജനാധിപത്യ പാരമ്പര്യവും പൗരാവകാശങ്ങളും ഭരണഘടനാ മൂല്യങ്ങളും ചവിട്ടിമെതിക്കപ്പെടുന്നു എന്നത് ഖേദകരമാണെന്നും . കടുത്ത സാമ്പത്തിക ഞെരുക്കത്തിലും അഴിമതിയും സ്വജനപക്ഷപാതവും രാഷ്ട്രീയ അധാര്‍മികതയും വികസനത്തിന്റെ പേരില്‍ കൊടുംചൂഷണവും അരാജകത്വവും ക്രമസമാധാനതകര്‍ച്ചയും സാമൂഹിക ജീവിതത്തെ കലുഷിതമാക്കുന്നു. എന്നും സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ആര്‍ച്ച്ബിഷപ് പറഞ്ഞു.
ഗോശ്രീ സമാന്തര പാലങ്ങള്‍ നിര്‍മിക്കണം : കെഎല്‍സിഎ പ്രതിഷേധ സമരം
കൊച്ചി : എറണാകുളം കണ്ടെയ്‌നര്‍ റോഡ് – വൈപ്പിന്‍ റോഡുകളിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരം കാണാന്‍ ഗോശ്രീ പാലങ്ങള്‍ക്ക് സമാന്തരമായി പാലങ്ങള്‍ നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കെഎല്‍സിഎ വരാപ്പുഴ അതിരൂപത സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും സായാഹ്ന ധര്‍ണയും സംഘടിപ്പിച്ചു. . അതിരൂപത ഭാരവാഹികള്‍ വിവിധ സാമൂഹ്യ രാഷ്ട്രീയ മേഖലകളിലെ പ്രമുഖര്‍ പ്രതിഷേധ സമരത്തില്‍ എന്നിവര്‍ പങ്കെടുത്തു. അതിരൂപത ഓഫീസില്‍നിന്ന് ആരംഭിച്ച പ്രതിഷേധ റാലി ഹൈക്കോട്ട് ജംഗ്ഷനില്‍ സമാപിച്ചു.
Related Articles
സത്യത്തിലൂടെ യാത്രചെയ്ത് സത്യത്തിൽ ജീവിച്ചു സത്യത്തിനുവേണ്ടി ജീവിച്ചു കടന്നുപോയ യഥാർത്ഥ പ്രവാചകനായിരുന്നു ഫിർമുസച്ചൻ” – ഫാ. പ്രസാദ് തെരുവത്ത് ഒ. സി. ഡി.
” സത്യത്തിലൂടെ യാത്രചെയ്ത് സത്യത്തിൽ ജീവിച്ചു സത്യത്തിനുവേണ്ടി ജീവിച്ചു കടന്നുപോയ യഥാർത്ഥ പ്രവാചകനായിരുന്നു ഫിർമുസച്ചൻ” – ഫാ. പ്രസാദ് തെരുവത്ത് ഒ. സി. ഡി. കൊച്ചി :
ആര്‍ച്ച്ബിഷപ് അട്ടിപ്പേറ്റിയുടെ പേരില്‍ ജന്മനാട്ടില്‍ റോഡ്
കൊച്ചി: വരാപ്പുഴ അതിരൂപതയിലെ പ്രഥമ തദ്ദേശീയ മെത്രാപ്പോലീത്ത ഡോ. ജോസഫ് അട്ടിപ്പേറ്റിയെ ദൈവദാസനായി പ്രഖ്യാപിക്കുന്നതിനോടനുബന്ധിച്ച് വൈപ്പിന്‍കരയിലെ , അദ്ദേഹത്തിന്റെ ജന്മഗൃഹത്തിനോടു ചേര്‍ന്ന കുരിശിങ്കല്‍-ഓച്ചന്തുരുത്ത് സാന്താക്രൂസ് സ്‌കൂള്‍ റോഡിന്
സെന്റ്.ഫ്രാൻസിസ് അസീസി കത്തീഡ്രൽ ദേവാലയത്തിൽ മോൺസിഞ്ഞോർ. ജോസഫ് പടിയാരംപറമ്പിൽ മതബോധന അധ്യായന വർഷാരംഭത്തിന് തുടക്കംകുറിച്ചു:
സെന്റ്.ഫ്രാൻസിസ് അസീസി കത്തീഡ്രൽ ദേവാലയത്തിൽ മോൺസിഞ്ഞോർ. ജോസഫ് പടിയാരംപറമ്പിൽ മതബോധന അധ്യായന വർഷാരംഭത്തിന് തുടക്കം കുറിച്ചു: കൊച്ചി : 6. 6. 21 ഞായറാഴ്ച രാവിലെ 7