സഭാവാര്‍ത്തകള്‍ – 27 . 08. 23

 

 

 

സഭാവാര്‍ത്തകള്‍ – 27 . 08. 23

 

വത്തിക്കാൻ വാർത്തകൾ

അക്രമം പ്രോത്സാഹിപ്പിക്കാനായി മതത്തെ ഉപയോഗിക്കരുത്: ഫ്രാൻസിസ് പാപ്പാ.

വത്തിക്കാന്‍ സിറ്റി : അക്രമവും മതഭ്രാന്തും വളർത്തുന്ന രീതിയിൽ ദൈവവിശ്വാസത്തെ ഉപയോഗിക്കുന്നതിനെയും, മതത്തിന്റെ പേരിൽ കൊലപാതകങ്ങളും തീവ്രവാദവും പ്രോത്സാഹിപ്പിക്കുന്നതിനെയും അപലപിച്ച് ഫ്രാൻസിസ്‌ പാപ്പാ. ഓഗസ്റ്റ് 22 ചൊവ്വാഴ്ച നൽകിയ ട്വിറ്റർ സന്ദേശത്തിലൂടെയാണ് മതത്തെ അക്രമത്തിന്റെ മാർഗ്ഗമാക്കി മാറ്റുന്ന തീവ്രമതചിന്തകൾക്കെതിരെ ഫ്രാൻസിസ് പാപ്പാ ഉദ്ബോധിപ്പിച്ചത്.

“വിദ്വേഷവും, അക്രമവും തീവ്രവാദവും മതഭ്രാന്തും പ്രോത്സാഹിപ്പിക്കുന്നതിനായി മതങ്ങളെ ദുരുപയോഗിക്കുന്നത് നിറുത്തുവാനും, കൊലപാതകം, നാടുകടത്തൽ, തീവ്രവാദം, അടിച്ചമർത്തൽ എന്നിവയെ ന്യായീകരിക്കാനായി ദൈവത്തിന്റെ നാമം ഉപയോഗിക്കുന്നത് അവസാനിപ്പിക്കുവാനുമുള്ള എന്റെ അഭ്യർത്ഥന പുതുക്കുന്നു” എന്നായിരുന്നു പാപ്പായുടെ സന്ദേശത്തിന്റെ പൂർണ്ണരൂപം.

അതിരൂപത വാർത്തകൾ

ദൈവം നൽകിയ കഴിവുകൾ സമൂഹനന്മയ്ക്കായി ചിലവഴിക്കണം : ആർച്ച്ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ

കൊച്ചി : ദൈവം നൽകിയ അവസരങ്ങൾ ഉപയോഗിച്ചുകൊണ്ട് വിവിധ കർമമേഖലകളിൽ ശ്രേ ഷ്ഠസേവനം ചെയ്യാൻ സാധിക്കുന്നത് അഭിമാനകരമാണെന്ന് വരാപ്പുഴ ആർച്ച്ബിഷപ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ പറഞ്ഞു. വരാപ്പുഴ അതിരൂപതയിലെ വിവിധ മേഖലകളിൽ നിസ്തുലസേവനം ചെയ്യുന്ന വ്യക്തികളുടെ അതിരൂപതതല സംഗമം ഇടയനോടൊപ്പം 2023 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്നേഹത്തിന്റെ നൂലുകൊണ്ട് ബന്ധിക്കപ്പെട്ടവരാണ് നമ്മൾ എന്ന ഓർമ്മപ്പെടുത്തലാണ് ഈ സംഗമം . വിവിധ രംഗങ്ങളിൽ മികവ് തെളിയിച്ചവരുടെ ക്രിയാത്മകമായ പങ്കുവയ്ക്കലുകളും നിർദ്ദേശങ്ങളും നാളെകളിൽ സഭയ്ക്കും സമൂഹത്തിനും രാജ്യത്തിനും കരുത്തുപകരും എന്നതിൽ സംശയമില്ല.
അല്മായവർക്ക് വലിയൊരു പ്രാധാന്യം സഭയിൽ ഉണ്ട് . അല്മായ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുമ്പോഴാണ്സഭ ശക്തമാകുന്നതെന്നും ആർച്ച്ബിഷപ് കൂട്ടിച്ചേർത്തു.

 

ബൈബിൾ എക്സ്പോ സംഘടിപ്പിച്ചു.

പൊന്നാരിമംഗലം കാരുണ്യ മാതാ മതബോധന വിഭാഗത്തിൻ്റെ നേതൃത്വത്തിൽ , ആഗസ്റ്റ് 20 ന് ഇടവകയിൽ സംഘടിപ്പിച്ച ബൈബിൾ എക്സ്പോ സഹ വികാരി ഫാ സുനിൽ മുടവശ്ശേരി ഉത്ഘാടനം ചെയ്തു. പുതിയ നിയമത്തിലേയും , പഴയ നിയമത്തിലേയും പ്രധാന സംഭവങ്ങൾ കോർത്തിണക്കി സംഘടിപ്പിച്ച ബൈബിൾ എക്സ്പോയിൽ വിവരണം തൽകിയത് 30 മതബോധന വിദ്യാർത്ഥികളായിരുന്നു. ഉൽപത്തിയിലെ സൃഷ്ടികർമ്മത്തിലൂടെ ആരംഭിച്ച് , വെളിപാട് വരെയുള്ള പ്രധാന സംഭവങ്ങളെ ഉൾപ്പെടുത്തികൊണ്ട് നടത്തിയ ബൈബിൾ എക്സ്പോ കുട്ടികൾക്കും മാതാക്കാക്കൾക്കും പുതിയൊരനുഭവമായിരുന്നു.


Related Articles

100 ഹെൽപ് ഡെസ്കുകളുമായി ജനങ്ങളോടൊപ്പം ആർച്ച്ബിഷപ് കളത്തിപ്പറമ്പിൽ

100 ഹെൽപ് ഡെസ്കുകളുമായി ജനങ്ങളോടൊപ്പം ആർച്ച്ബിഷപ് കളത്തിപ്പറമ്പിൽ കൊച്ചി : കോവിഡിലും കാലാവർഷക്കെടുതിയിലും ദുരിതമനുഭവിക്കുന്ന ജനങ്ങളെ സഹായിക്കാൻ വരാപ്പുഴ അതിരൂപതയുടെ 8 ഫൊറാനകളിലായീ 100 ഹെൽപ് ഡെസ്കുകൾ

ബി ഇ സി കമ്മീഷന്റെ 2023ലെ നാഷണല്‍ സര്‍വീസ് ടീം യോഗം മൈസൂരില്‍ നടന്നു*

ബി ഇ സി കമ്മീഷന്റെ 2023ലെ നാഷണല്‍ സര്‍വീസ് ടീം യോഗം മൈസൂരില്‍ നടന്നു.   മൈസൂര്‍ : അടിസ്ഥാന ക്രൈസ്തവ സമൂഹങ്ങളുടെ ബി ഇ സി

എറണാകുളം സെൻ്റ് ആൽബർട്ട്സ് കോളജ്, ഫില്മൻ്റ് രഹിത ക്യാമ്പസായി മന്ത്രി ശ്രീ.എം.എം. മണി പ്രഖ്യാപിച്ചു

കൊച്ചി : കേരളത്തിലെ ആദ്യ ഫിലമെൻ്റ് രഹിത ക്യാമ്പസായി എറണാകുളം സെൻ്റ് ആൽബർട്ട്സിനെ കേരള സംസ്ഥാന ഊർജ്ജ വകുപ്പ് മന്ത്രി ശ്രീ. എം. എം. മണി പ്രഖ്യാപിച്ചു.

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<