.ബൈബിൾ എക്സ്പോ സംഘടിപ്പിച്ചു.
ബൈബിൾ എക്സ്പോ സംഘടിപ്പിച്ചു.
കൊച്ചി : പൊന്നാരിമംഗലം കാരുണ്യ മാതാ മതബോധന വിഭാഗത്തിൻ്റെ നേതൃത്വത്തിൽ , ആഗസ്റ്റ് 20 ന് ഇടവകയിൽ സംഘടിപ്പിച്ച ബൈബിൾ എക്സ്പോ സഹ വികാരി ഫാ സുനിൽ മുടവശ്ശേരി ഉത്ഘാടനം ചെയ്തു. പുതിയ നിയമത്തിലേയും , പഴയ നിയമത്തിലേയും പ്രധാന സംഭവങ്ങൾ കോർത്തിണക്കി സംഘടിപ്പിച്ച ബൈബിൾ എക്സ്പോയിൽ വിവരണം തൽകിയത് 30 മതബോധന വിദ്യാർത്ഥികളായിരുന്നു. ഉൽപത്തിയിലെ സൃഷ്ടികർമ്മത്തിലൂടെ ആരംഭിച്ച് , വെളിപാട് വരെയുള്ള പ്രധാന സംഭവങ്ങളെ ഉൾപ്പെടുത്തികൊണ്ട് നടത്തിയ ബൈബിൾ എക്സ്പോ കുട്ടികൾക്കും മാതാക്കാക്കൾക്കും പുതിയൊരനുഭവമായിരുന്നു.